സിയാച്ചിനില്‍ 21 വര്‍ഷം മുന്‍പ് മരിച്ച സൈനികന്റെ മൃതദേഹം കിട്ടി
ദില്ലി: സിയാച്ചിനില്‍ 21 വര്‍ഷങ്ങള്‍ക്ക് മുമ്പ് മഞ്ഞിടിച്ചിലിനെ തുടര്‍ന്ന് കാണാതായ സൈനികന്റെ മൃതദേഹം കണ്ടെത്തി. മഹാരാഷ്ട്രയിലെ സംഗ്ലി ജില്ലക്കാരനായ ഹവില്‍ദാര്‍ തുക്കറാം വി പാട്ടീലിന്റെ മൃതദേഹമാണ് സിയാച്ചിനില്‍ നിന്ന് കണ്ടെത്തിയത്. മറാത്ത ലൈറ്റ് ഇന്‍ഫന്‍ട്രിയില്‍ സൈനികനായിട്ടിരിയ്ക്കെയാണ് പാട്ടീല്‍ മരിയ്ക്കുന്നത്.
1993 ഫെബ്രുവരി 27 മുതലാണ് അദ്ദേഹത്തെ കാണാതായത്. മൃതദേഹം പൂര്‍ണമായും നശിച്ചിട്ടില്ലായിരുന്നു. മൃതദേഹത്തിന്റെ പോക്കറ്റില്‍ നിന്ന് ലഭിച്ച കത്തും മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റുമാണ് സൈനികനെ തിരിച്ചറിയാന്‍ സഹായിച്ചത്. ഭാര്യയും മൂന്ന് കുട്ടികളും അടങ്ങുന്ന കുടുംബമായിരുന്നു സൈനികന്റേത്.

സിയാച്ചിനില്‍ പട്രോളിംഗിനിടെയാണ് മഞ്ഞുപാളികള്‍ക്കിടയില്‍ 30 കാരനായ പാട്ടീല്‍ അകപ്പെട്ടത്. സഹപ്രവര്‍ത്തകര്‍ രക്ഷിയ്ക്കാന്‍ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. മറാത്ത ഇന്‍ഫന്‍ട്രിയിലെ സൈനികനായിരുന്ന പാട്ടീലിന്റെ സഹോദരനും സിയാച്ചിനില്‍ മഞ്ഞിടിച്ചിലില്‍ പെട്ട് കാണാതായിരുന്നു. 1987ലാണ് ഇദ്ദേഹത്തെ കാണാതായത്. ഇതുവരെയും മൃതദേഹം കണ്ടെത്തിയിട്ടില്ല. ഒട്ടേറെ സൈനികരാണ് സിയാച്ചിനില്‍ മഞ്ഞിടിച്ചിലില്‍ മരിയ്ക്കുന്നത്.
-
അഹാന എനിക്ക് മെസേജ് ഇട്ടു, വിവാഹം കഴിക്കാൻ പോകുന്നുവെന്ന്; നിമിഷ് രവിയെ കുറിച്ച് തുറന്ന് പറഞ്ഞ് കൃഷ്ണകുമാർ -
സുഖസൗകര്യം വര്‍ധിക്കും; സാമ്പത്തിക വഞ്ചന സൂക്ഷിക്കണം, വിദേശത്തുള്ളവര്‍ക്കു ഭാഗ്യാനുഭവം, നാൾഫലം -
ചൊവ്വ മാറിയാൽ ജീവിതവും മാറും; ഈ രാശിക്കാരുടെ പ്രണയം പൂവണിയും, പുതിയ ജോലി തേടിയെത്തും..! -
സര്‍വീസില്‍ സ്ഥിരമാകും, വാഹനം വാങ്ങാനുള്ള ആഗ്രഹം സഫലമാകും, ഭൂമിയില്‍ നിന്ന് കൂടുതല്‍ വരുമാനം, നാൾഫലം -
ഖത്തര്‍ ആണ് എട്ടിന്റെ പണി തന്നത്; ആ തീരുമാനം ഇന്ത്യ പ്രതീക്ഷിച്ചില്ല, എല്‍എന്‍ജി ബദല്‍ നോക്കി കേന്ദ്രം -
ബെംഗളൂരു നിവാസികൾക്ക് ആശങ്ക; യെലഹങ്ക പവർ പ്ലാന്റ് അടച്ചു, നഗരത്തിലെ വൈദ്യുതി വിതരണത്തെ ബാധിച്ചേക്കും -
സ്വർണ വില ഇന്നും താഴേക്ക്; 75,000 രൂപ വരെയെങ്കിലും പവന് വരുമോ? പഴയ സ്വർണം വിൽക്കേണ്ടവർ അറിയാൻ -
മീനാക്ഷി തന്റെ ഏറ്റവും വലിയ ബലമാണെന്ന് ദിലീപ്; ''ആ പ്രശ്നങ്ങൾ ഒക്കെ നടക്കുമ്പോൾ അവർ ചെറിയ കുട്ടി -
ഭക്ഷണം ശ്വാസകോശത്തിൽ കുടുങ്ങി, പിന്നാലെ കുഴഞ്ഞു വീണു; കാർത്തിക് സൂര്യയ്ക്ക് സംഭവിച്ചത് -
അവസാന ശ്രമമായി പിണറായിയുടെ വിളി, സുധാകരനെ അനുനയിപ്പിക്കാൻ സിപിഎം നേതാക്കൾ വീണ്ടും വീട്ടിലെത്തി -
ദേശീയപാത 66; ചർക്കള-നീലേശ്വരം, നീലേശ്വരം-തളിപ്പറമ്പ് റീച്ചുകളുടെ പ്രവർത്തനം അന്തിമഘട്ടത്തിലേക്ക് -
സ്വർണ വില ഉച്ചയ്ക്കും ഇടിഞ്ഞു; മഞ്ഞലോഹത്തിൻ്റെ കുതിപ്പ് തീർന്നോ? ഇനി വിലക്കുറവിൻ്റെ നാളുകളോ?












Click it and Unblock the Notifications