കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സൈനികര്‍ ശത്രുക്കളെ വധിക്കുന്നത് കൊലപാതകം, സൈനികന്റെ മരണം ആത്മഹത്യ; വിവാദ സ്വാമി നിത്യാനന്ദ

  • By Neethu
Google Oneindia Malayalam News

ബെംഗളൂരു: സൈനികര്‍ ശത്രുക്കളെ വധിക്കുന്നത് കൊലപാതകമാണെന്ന പുതിയ പരാമര്‍ശവുമായി സ്വാമി നിത്യാനന്ദ. യുദ്ധത്തില്‍ സൈനികര്‍ മരിക്കുന്നത് ആത്മഹത്യയ്ക്ക് തുല്യമായി കണക്കാക്കണമെന്നും പറഞ്ഞ് സൈനികരെ അപമാനിച്ചു.

ലൈംഗികാപവാദത്തില്‍ വിവാദ നായകനായ നിത്യാനന്ദ സ്വാമി പുതിയ പരാമര്‍ശത്തിന്റെ പേരില്‍ പുലിവാല് പിടിച്ചിരിക്കുകയാണ്. ബെംഗളൂരുവില്‍ നടത്തിയ ആത്മീയ പ്രഭാഷത്തിനിടയിലാണ് ഇദ്ദേഹം സൈനികരെ പരസ്യമായി അപമാനിച്ചത്.

 വീരമൃത്യ എന്നാല്‍ ആത്മഹത്യ

വീരമൃത്യ എന്നാല്‍ ആത്മഹത്യ


ഓരോ സൈനികന്റെ വേര്‍പാടിനേയും രാജ്യത്തിന്റെ വീരമൃത്യ ആയാണ് കണക്കാക്കുന്നത്. എന്നാല്‍ അത് വെറും ആത്മഹത്യയ്ക്ക് തുല്യമാണെന്നായിരുന്നു നിത്യാനന്ദ സ്വാമി പറഞ്ഞത്.

സൈനികര്‍ കൊലപാതകികള്‍

സൈനികര്‍ കൊലപാതകികള്‍


സൈനികര്‍ ശത്രുക്കളെ വധിക്കുന്നത് കൊലപാതകമാണെന്നാണ് സ്വാമിയുടെ പ്രസ്ഥാവന.

വിവാദ സ്വാമി

വിവാദ സ്വാമി


സിനിമാ താരം രഞ്ജിതയുമായി ലൈംഗികാരോപണത്തിന് വിധേയനാവുകയും തമിഴ് മാധ്യമങ്ങള്‍ ഇതി സംബന്ധിച്ച് സിഡി പുറത്ത് വിടുകയും ചെയ്തിരുന്നു.

കന്നഡ സംഘടനകള്‍ രംഗത്ത്

കന്നഡ സംഘടനകള്‍ രംഗത്ത്

സ്വാമിയുടെ പ്രസ്ഥാവനയില്‍ പ്രതിഷേധിച്ച് കന്നഡ സംഘടകള്‍ രംഗത്ത് വന്നത്തോടെ പ്രശ്‌നം കൂടുതല്‍ വഷളായി
തിരുത്തല്‍

തിരുത്തല്‍

സംഗതി വിവാദമായതോടെ പ്രസ്ഥാവന തിരുത്തി. സൈനികരോട് തനിക്ക് ബഹുമാനമാണെന്നും രാജ്യം സുരക്ഷിതമായിരിക്കുന്നത് സൈനികര്‍ കാരണമാണെന്നും പറഞ്ഞു.

English summary
soldiers dying for their country as 'suicide' victims and killing enemy soldiers as 'murder';Nithyananda
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X