സൈനിക വാഹനത്തില്‍ സ്‌ഫോടനം: മൂന്ന് സൈനികര്‍ കൊല്ലപ്പെട്ടു
ആസാമിലെ ടിന്‍സൂക്കിയ ജില്ലയിലെ ദിഗ്‌ബോയിയിലാണ് സംഭവം
ദിഗ്‌ബോയ്: സൈനിക വാഹനം പൊട്ടിത്തെറിച്ച് മൂന്ന് ഇന്ത്യന്‍ സൈനികര്‍ കൊല്ലപ്പെട്ടു. നാല് സൈനികര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു
ആസാമിലെ ടിന്‍സൂക്കിയ ജില്ലയിലെ ദിഗ്‌ബോയിയിലാണ് സംഭവം.
ശനിയാഴ്ച പുലര്‍ച്ചെ 5.30ഓടെ പെങ്കേരി പ്രദേശത്തുവച്ചായായിരുന്നു സംഭവമെന്ന് ഡിഫന്‍സ് പബ്ലിക് റിലേഷന്‍സ് ഓഫീസര്‍ ലഫ്. കേണല്‍ സുനീത് ന്യൂട്ടണ്‍ വ്യക്തമാക്കി. റോഡില്‍ ഭീകരര്‍ സ്ഥാപിച്ച സ്‌ഫോടകവസ്തു വാഹന വ്യൂഹം കടന്നുപോകുമ്പോള്‍ പൊട്ടിത്തെറിയ്ക്കുകയായിരുന്നു. സ്‌ഫോടനം നടന്നതോടെ ഭീകരര്‍ സൈന്യത്തിന് നേരെ വെടിയുതിര്‍ക്കുകയായിരുന്നു.

പരിക്കേറ്റ സൈനികരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പ്രദേശത്ത് ഭീകരരും സൈന്യവും തമ്മിലുള്ള ഏറ്റുമുട്ടല്‍ തുടരുകയാണ്. ബുധനാഴ്ച പെങ്കേരിയിലെ തേയില എസ്റ്റേറ്റില്‍ വച്ച് വാന്‍ ആക്രമിച്ച ഭീകരര്‍ ഒരാളെ കൊലപ്പെടുത്തിയിരുന്നു. രണ്ട് പേര്‍ക്ക് ആക്രമണത്തിനിടെ പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.
1 soldier killed, 3 injured after blast hits army vehicle in Assam's Tinsukia https://t.co/hvi0yAOHhy pic.twitter.com/lanFtLdzdP
— NDTV (@ndtv) November 19, 2016












Click it and Unblock the Notifications