Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇന്ത്യ- പാക് യുദ്ധം!തിരിച്ചയച്ചത് 50 പാക് വിദ്യാര്‍ത്ഥികളെ,പിന്നിൽ ഗൂഡനീക്കങ്ങൾ,അതിർത്തി യുദ്ധസമാനം!

ദില്ലി: സൈനികരുടെ മൃതദേഹം വികൃതമാക്കിയ പാക് നടപടിയിൽ ഇന്ത്യ- പാക് ബന്ധം കൂടുതൽ വഷളായിരിക്കുന്നതിനിടെ ഇന്ത്യ പാക് വിദ്യാർത്ഥികളെ തിരിച്ചയച്ചു. ഇന്ത്യന്‍ എന്‍ജിഒയുടെ ക്ഷണം സ്വീകരിച്ച് ഇന്ത്യയിലെത്തിയ പാകിസ്താനി വിദ്യാർത്ഥികളെയാണ് തിരിച്ചയച്ചിട്ടുള്ളത്. ഇന്ത്യൻ സൈികരുടെ തലയറുത്ത പാക് നടപടിയിൽ പ്രതിഷേധം തുടരുന്നതിനിടെ പാക് വിദ്യാർത്ഥികളെ സൽക്കരിക്കുന്നത് യുക്തിയല്ലെന്ന സർക്കാർ നിർദേശത്തെ തുടർന്നാണ് 50 പാക് വിദ്യാര്‍ത്ഥികളെ തിരിച്ചയച്ചിട്ടുള്ളത്.

പാകിസ്താൻ അതിർത്തിയിൽ വെടിനിർത്തൽ കരാർ ലംഘിച്ച് ആക്രമണം നടത്തുകയും സൈനികരുടെ തലയറുക്കുകയും ചെയ്തിട്ടുള്ള അതേ ദിവസം തന്നെയാണ് എൻജിഒയുടെ ക്ഷണം സ്വീകരിച്ച് പാക് വിദ്യാർത്ഥികൾ ഇന്ത്യയിലെത്തിയത്.

എന്‍ജിഒയ്ക്ക് താക്കീത്

എന്‍ജിഒയ്ക്ക് താക്കീത്

മെയ് ഒന്നിന് ഇന്ത്യയിലെത്തിയ വിദ്യാര്‍ത്ഥികളുമായി ഇത്തരത്തിലുള്ള പങ്കുവെയ്ക്കലുകൾ നടത്താൻ അനുയോജ്യമായ സമയമല്ല ഇതെന്ന് വിദേശകാര്യ മന്ത്രാലയ വക്താവ് ഗോപാൽ ബാഗ്ലേ പ്രസ്താവനയിൽ എൻജിഒയോട് വ്യക്തമാക്കിയിട്ടുണ്ട്.

പദ്ധതികൾ വെട്ടിച്ചുരുക്കി

പദ്ധതികൾ വെട്ടിച്ചുരുക്കി

റൂട്ട്സ്2 റൂട്ട് എന്ന ദില്ലി കേന്ദ്രമാക്കി പ്രവര്‍ത്തിയ്ക്കുന്ന എൻജിഒ ആണ് എക്സ്ചേഞ്ച് ഫോർ ചേഞ്ച് എന്ന പരിപാടിയ്ക്ക് വേണ്ടി 50 പാകിസ്താനി വിദ്യാർത്ഥികളെ ഇന്ത്യയിലെത്തിച്ചത്. ബുധനാഴ്ച ആഗ്രയിലേയ്ക്ക് യാത്രപോകുന്നതിനും പിന്നീട് ദില്ലിയിലെ പാകിസ്താൻ എംബസിയിൽ വച്ച് ഇന്ത്യൻ വിദ്യാർത്ഥികളോട് അനുഭവങ്ങള്‍ പങ്കുവെയ്ക്കാനുമായിരുന്നു എൻജിഒ നേരത്തെ തയ്യാറാക്കിയ പദ്ധതി. മന്ത്രാലയത്തിന്റെ നിർദേശത്തെ തുടർന്ന് പദ്ധതി വെട്ടിച്ചുരുക്കിയ എൻജിഒ ഖേദം പ്രകടിപ്പിച്ച ശേഷം വിദ്യാർത്ഥികളെയും അധ്യാപകരെയും ലാഹോറിലേയ്കക്ക് തിരിച്ചയച്ചു.

 കാണാതെ മടങ്ങി ‌

കാണാതെ മടങ്ങി ‌

11നും 15നും ഇടയിൽ പ്രായമുള്ള 50 സ്കൂൾ വിദ്യാർത്ഥികളും അധ്യാപകരുമാണ് ഇന്ത്യയിലുള്ള തൂലികാ സുഹൃത്തുക്കളെ കാണുന്നതിനായി മെയ് ഒന്നിന് ദില്ലിയിലെത്തിയത്. എക്സ്ചേഞ്ച് ഫോർ ചേഞ്ച് എന്ന പരിപാടിയും റൂട്ട്2റൂട്ട് ഒരുക്കിയിരുന്നു.

 ‌സർജിക്കല്‍ സ്ട്രൈക്ക് വിനയായി

‌സർജിക്കല്‍ സ്ട്രൈക്ക് വിനയായി

നേരത്തെ സർജിക്കൽ സ്ട്രൈക്കിനെ തുടർന്ന് കഴിഞ്ഞ ഒക്ടോബറിലും റൂട്ട്2 റൂട്ട് നടത്താനിരുന്ന പരിപാടി റദ്ദാക്കിയിരുന്നു. പാകിസ്താന്‍ ഉറി സൈനിക താവളത്തിൽ നടത്തിയ ഭീകരാക്രമണത്തിന് തിരിച്ചടിയായാണ് പാക് അധീന കശ്മീരിലെ ഭീകരകേന്ദ്രങ്ങൾ ഇന്ത്യൻ സൈന്യം ആക്രമിച്ചത്. സെപ്തബറിലായിരുന്നു നിയന്ത്രണരേഖയിലെ ആക്രമണം.

സർജിക്കല്‍ സ്ട്രൈക്ക്

സർജിക്കല്‍ സ്ട്രൈക്ക്

പാക് അധീന കശ്മീരിലെ ഏഴ് ഭീകര കേന്ദ്രങ്ങള്‍ ആക്രമിച്ച ഇന്ത്യൻ സൈന്യം 48 ഭീകരരെയാണ് വധിച്ചത്. പാകിസ്താൻറെ ഒത്താശയോടെയുള്ള ഭീകരവാദത്തിന് ഇന്ത്യ നൽകിയ ശക്തമായ തിരിച്ചടിയായിരുന്നു പാക് ഭീകരർക്ക് കനത്ത ആഘാതമേൽപ്പിച്ച സർജിക്കൽ സ്ട്രൈക്ക്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+