ഒരിഞ്ച് ഭൂമിയിൽ പോലും തൊടാൻ സൈന്യം അനുവദിക്കില്ല; അതിർത്തിയിൽ ശസ്ത്ര പൂജ നടത്തി പ്രതിരോധമന്ത്രി
ലഡാക്ക്: ചൈനീസ് അതിര്‍ത്തിയിലെ പ്രശ്നങ്ങള്‍ സമാധാനമായി പരിഹരിക്കണമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിംഗ്. രാജ്യത്തിന്റെ ഒരിഞ്ച് ഭൂമിയില്‍ പോലും ആരെയും തൊടാന്‍ അനുവദിക്കില്ലെന്നും രാജ്നാഥ് സിംഗ് വ്യക്തമാക്കി. വിജയദശമി ദിനത്തില്‍ ചൈനീസ് അതിര്‍ത്തിയില്‍ ആയുധപൂജ നടത്തിയതിന് ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.

യഥാര്‍ത്ഥ നിയന്ത്രണരേഖയില്‍ നിന്ന് രണ്ട് കിലോ മീറ്റര്‍ അകലെയുള്ള സിക്കിമിലെ ഷെരത്താങിലാണ് പൂജന നടന്നത്. സൈനിക മേധാവി ജനറല്‍ എംഎം നരവനെയും മന്ത്രിയോടൊപ്പം പൂജയില്‍ പങ്കെടുത്തു. കിഴക്കന്‍ അതിര്‍ത്തിയില്‍ സംഘര്‍ഷം നിലനില്‍ക്കുന്നതിനിടെയാണ് അതിര്‍ത്തിയില്‍ പ്രതിരോധ മന്ത്രി എത്തിയത്.
രാജ്യത്തിന്റെ സുരക്ഷക്കായി സൈനികര്‍ അതിര്‍ത്തിയില്‍ ജീവന് ബലിയര്‍പ്പിച്ചു. ഇന്ത്യ-ചൈന അതിര്‍ത്തി പ്രശ്നം അവസാനിപ്പിച്ച് സമാധാനം കാത്തുസൂക്ഷിക്കണമെന്ന് ഞങ്ങള്‍ ആഗ്രഹിക്കുന്നു. എന്നാല്‍ അസുഖകരമായ സംഭവങ്ങളാണ് തുടരുന്നത്. എന്നിരുന്നാലും, ഞങ്ങളുടെ സൈനികര്‍ ഇന്ത്യന്‍ ഭൂമിയുടെ ഒരിഞ്ച് പോലും എടുക്കാന്‍ ആരെയും അനുവദിക്കില്ലെന്ന് എനിക്ക് ഉറപ്പുണ്ട്. ഇന്ത്യന്‍ സൈനികരുടെ ധൈര്യം ചരിത്രം ഓര്‍മ്മിക്കും- രാജ്നാഥ് സിംഗ് പറഞ്ഞു.
അതേസമയം, അതിര്‍ത്തി സംഘര്‍ഷം നിലനില്‍ക്കുന്നതിനിടെ കഴിഞ്ഞ ദിവസം പ്രതിരോധ മന്ത്രി സൈനികര്‍ക്കൊപ്പം ദസറ ആഘോഷിച്ചിരുന്നു. കൂടാതെ സിക്കിം മേഖലയിലെ സൈനിക തയ്യാറെടുപ്പുകള്‍ അദ്ദേഹം അവലോകനം ചെയ്യുകയും ചെയ്തിരുന്നു. രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനാണ് അദ്ദേഹം ത്രിശക്തി കോര്‍പ്സ് എന്നറിയപ്പെടുന്ന 33 കോര്‍പ്സിന്റെ ആസ്ഥാനത്ത് എത്തിയത്. സന്ദര്‍ശനത്തിനിടെ അദ്ദേഹം ബോര്‍ഡര്‍ ഓര്‍ഗൈനേസഷന്‍ നിര്‍മ്മിച്ച റോഡുതകളും അദ്ദേഹം ഉദ്ഘാടനം ചെയ്തിരുന്നു.
-
എണ്ണയും സെറവുമൊന്നും ഇനി വേണ്ട, മുടി തഴച്ച് വളരാൻ ഈ 5 അത്ഭുതകരമായ പൂക്കൾ മാത്രം മതി -
കേരള ഫിനാൻഷ്യൽ കോർപ്പറേഷനിൽ കരാർ ജോലി; 50.000 വരെ ശമ്പളം, അപേക്ഷിക്കാം -
രാജ്യത്തെ ആദ്യത്തെ 'പോർട്ട് ഓഫ് റെഫ്യൂജ്' പ്രവർത്തനക്ഷമമാക്കി എപിഎസ്ഇസെഡ് -
കൊച്ചിൻ ഷിപ്പ്യാർഡ് മെഡിക്കൽ ഓഫീസർ ഒഴിവ്; 75,000 രൂപ വരെ ശമ്പളം..അപേക്ഷിക്കാം -
"മോഹൻലാൽ ജീവിക്കുന്നത് ശരിക്കും ഒരു രാജാവിനെ പോലെ, ഗുഡ് മോർണിംഗ് പറഞ്ഞിട്ടും മമ്മൂട്ടി മൈൻഡ് ചെയ്തില്ല" -
സ്വർണം ഇനിയും താഴേക്ക് പോകുമെന്നത് സ്വപ്നം മാത്രം; 1.40 ലക്ഷത്തിലേക്ക്..പണിതരുന്നത് ചൈന അടക്കമുള്ള രാജ്യങ്ങൾ -
വിദേശത്തുളളവർ ജോലി പോയി നാട്ടിലേക്ക് മടങ്ങേണ്ടി വരും, വീട് പണി നിർത്തേണ്ടി വരും, നാൾഫലം അറിയാം -
കഴിഞ്ഞ അഞ്ച് വര്‍ഷത്തെ വരുമാനം ഇനി സ്വര്‍ണം തരില്ല..! സ്വര്‍ണം ഇങ്ങനെ വാങ്ങിയാല്‍ ലാഭം -
സ്വര്‍ണവില വീണ്ടും കുറഞ്ഞു; ഇന്ന് രണ്ടാം തവണ വന്‍ ഇടിവ്, ആഭരണം വാങ്ങുന്നോ? പവന് വില -
ശബരി റെയിൽ പദ്ധതി; അങ്കമാലി-എരുമേലി പാതയിൽ 4 തുരങ്കങ്ങൾ, പാലങ്ങൾ നിരവധി, ആകെ 111 കി.മീ ദൂരം -
സ്വര്‍ണവില ഇടിഞ്ഞു; ട്രംപ് അല്ല, 'മാറ്റിയത്' ഇറാന്, പിന്നെ രൂപയും, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണം ആര്‍ക്കും വേണ്ടേ? ആഭരണം വാങ്ങുന്നത് വിവാഹപാര്‍ട്ടിക്കാര്‍ മാത്രം, കാരണമിത്












Click it and Unblock the Notifications