കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഒരിഞ്ച് ഭൂമിയിൽ പോലും തൊടാൻ സൈന്യം അനുവദിക്കില്ല; അതിർത്തിയിൽ ശസ്ത്ര പൂജ നടത്തി പ്രതിരോധമന്ത്രി

Google Oneindia Malayalam News

ലഡാക്ക്: ചൈനീസ് അതിര്‍ത്തിയിലെ പ്രശ്‌നങ്ങള്‍ സമാധാനമായി പരിഹരിക്കണമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിംഗ്. രാജ്യത്തിന്റെ ഒരിഞ്ച് ഭൂമിയില്‍ പോലും ആരെയും തൊടാന്‍ അനുവദിക്കില്ലെന്നും രാജ്‌നാഥ് സിംഗ് വ്യക്തമാക്കി. വിജയദശമി ദിനത്തില്‍ ചൈനീസ് അതിര്‍ത്തിയില്‍ ആയുധപൂജ നടത്തിയതിന് ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.

india

യഥാര്‍ത്ഥ നിയന്ത്രണരേഖയില്‍ നിന്ന് രണ്ട് കിലോ മീറ്റര്‍ അകലെയുള്ള സിക്കിമിലെ ഷെരത്താങിലാണ് പൂജന നടന്നത്. സൈനിക മേധാവി ജനറല്‍ എംഎം നരവനെയും മന്ത്രിയോടൊപ്പം പൂജയില്‍ പങ്കെടുത്തു. കിഴക്കന്‍ അതിര്‍ത്തിയില്‍ സംഘര്‍ഷം നിലനില്‍ക്കുന്നതിനിടെയാണ് അതിര്‍ത്തിയില്‍ പ്രതിരോധ മന്ത്രി എത്തിയത്.

രാജ്യത്തിന്റെ സുരക്ഷക്കായി സൈനികര്‍ അതിര്‍ത്തിയില്‍ ജീവന്‍ ബലിയര്‍പ്പിച്ചു. ഇന്ത്യ-ചൈന അതിര്‍ത്തി പ്രശ്‌നം അവസാനിപ്പിച്ച് സമാധാനം കാത്തുസൂക്ഷിക്കണമെന്ന് ഞങ്ങള്‍ ആഗ്രഹിക്കുന്നു. എന്നാല്‍ അസുഖകരമായ സംഭവങ്ങളാണ് തുടരുന്നത്. എന്നിരുന്നാലും, ഞങ്ങളുടെ സൈനികര്‍ ഇന്ത്യന്‍ ഭൂമിയുടെ ഒരിഞ്ച് പോലും എടുക്കാന്‍ ആരെയും അനുവദിക്കില്ലെന്ന് എനിക്ക് ഉറപ്പുണ്ട്. ഇന്ത്യന്‍ സൈനികരുടെ ധൈര്യം ചരിത്രം ഓര്‍മ്മിക്കും- രാജ്‌നാഥ് സിംഗ് പറഞ്ഞു.

അതേസമയം, അതിര്‍ത്തി സംഘര്‍ഷം നിലനില്‍ക്കുന്നതിനിടെ കഴിഞ്ഞ ദിവസം പ്രതിരോധ മന്ത്രി സൈനികര്‍ക്കൊപ്പം ദസറ ആഘോഷിച്ചിരുന്നു. കൂടാതെ സിക്കിം മേഖലയിലെ സൈനിക തയ്യാറെടുപ്പുകള്‍ അദ്ദേഹം അവലോകനം ചെയ്യുകയും ചെയ്തിരുന്നു. രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനാണ് അദ്ദേഹം ത്രിശക്തി കോര്‍പ്‌സ് എന്നറിയപ്പെടുന്ന 33 കോര്‍പ്‌സിന്റെ ആസ്ഥാനത്ത് എത്തിയത്. സന്ദര്‍ശനത്തിനിടെ അദ്ദേഹം ബോര്‍ഡര്‍ ഓര്‍ഗൈനേസഷന്‍ നിര്‍മ്മിച്ച റോഡുതകളും അദ്ദേഹം ഉദ്ഘാടനം ചെയ്തിരുന്നു.

മാന്‍ കി ബാത്ത്; ആഘോഷ വേളകളില്‍ കൊവിഡ് മുന്‍കരുതലുകള്‍ മറക്കാന്‍ പാടില്ലെന്ന് പ്രധാനമന്ത്രിമാന്‍ കി ബാത്ത്; ആഘോഷ വേളകളില്‍ കൊവിഡ് മുന്‍കരുതലുകള്‍ മറക്കാന്‍ പാടില്ലെന്ന് പ്രധാനമന്ത്രി

ഗുപ്കര്‍ സഖ്യം: ഫറൂഖ് അബ്ദുള്ള ചെയര്‍മാനായി തിരഞ്ഞെടുത്തു, തരിഗാമി കണ്‍വീനര്‍,മെഹബുബ ചെയര്‍പേഴ്‌സണ്‍ഗുപ്കര്‍ സഖ്യം: ഫറൂഖ് അബ്ദുള്ള ചെയര്‍മാനായി തിരഞ്ഞെടുത്തു, തരിഗാമി കണ്‍വീനര്‍,മെഹബുബ ചെയര്‍പേഴ്‌സണ്‍

ആര്‍ട്ടിക്കിള്‍ 370 പുനസ്ഥാപിക്കില്ല; മെഹബൂബ ദേശീയ പതാകയോട് അനാദരവ് കാട്ടിയെന്നും രവിശങ്കര്‍ പ്രസാദ്ആര്‍ട്ടിക്കിള്‍ 370 പുനസ്ഥാപിക്കില്ല; മെഹബൂബ ദേശീയ പതാകയോട് അനാദരവ് കാട്ടിയെന്നും രവിശങ്കര്‍ പ്രസാദ്

English summary
Soldiers will not let anyone take even an inch of our land, Rajnath Singh After Shastra Puja
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X