കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

താൻ പരാജയപ്പെട്ട ബിസിനസ്സുകാരൻ.. താൻ മാത്രമാണ് ഉത്തരവാദി.. സിദ്ധാർഥ അവസാനമായി നൽകിയ സന്ദേശം പുറത്ത്!

Google Oneindia Malayalam News

ബാംഗ്ലൂർ: ഇന്ത്യയിലെ ഏറ്റവും വലിയ കോഫി ശൃംഖലയാണ് വി ജി സിദ്ധാർഥിന്റെ കഫേ കോഫി ഡേ. ഏഷ്യയിലെ ഏറ്റവും വലിയ കോഫി എസ്റ്റേറ്റിന്റെ ഉടമസ്ഥനാണ് വി ജി സിദ്ധാർഥ്. കഴിഞ്ഞില്ല, സെവന്‍ സ്റ്റാർ റിസോർട്ട് ഹോസ്പിറ്റാലിറ്റി ശൃംഖലയായ സെറായി, സിസാഡ എന്നിവയുടെ സ്ഥാപകനും കൂടിയാണ് അദ്ദേഹം. ബന്ധങ്ങൾ നോക്കിയാലോ, മുൻ മുഖ്യമന്ത്രിയും മുൻ കേന്ദ്രമന്ത്രിയും ബി ജെ പി നേതാവും ഒക്കെയായ എസ് എം കൃഷ്ണയുടെ മകളുടെ ഭർത്താവ്.

<strong>കഫേ കോഫി ഡേ സ്ഥാപകൻ സിദ്ധാർഥയെ പുഴയിൽ കാണാതായി! ഇന്ത്യയിലെ ഏറ്റവും വലിയ കോഫി ശൃംഖലയുടെ ഉടമ!! ബിജെപി നേതാവും മുൻ കേന്ദ്രമന്ത്രിയുമായ എസ്എം കൃഷ്ണയുടെ മരുമകൻ!!</strong>കഫേ കോഫി ഡേ സ്ഥാപകൻ സിദ്ധാർഥയെ പുഴയിൽ കാണാതായി! ഇന്ത്യയിലെ ഏറ്റവും വലിയ കോഫി ശൃംഖലയുടെ ഉടമ!! ബിജെപി നേതാവും മുൻ കേന്ദ്രമന്ത്രിയുമായ എസ്എം കൃഷ്ണയുടെ മരുമകൻ!!

ഇങ്ങനെയൊക്കെ പ്രൊഫൈലുള്ള ഒരാൾ താൻ ഒരു പരാജയപ്പെട്ട ബിസിനസുകാരനാണ് എന്ന് സ്വയം പറഞ്ഞാലോ. വിശ്വസിക്കാൻ പ്രയാസമാണ് അല്ലേ. ഇത് തന്നെയാണ് ഇന്ത്യയൊട്ടാകെ പരന്നുകിടക്കുന്ന കഫേ കോഫി ഡേ ശൃംഖലയിലെ ജീവനക്കാരുടെ ഇപ്പോഴത്തെ അവസ്ഥ. താൻ ഒരു പരാജയപ്പെട്ട ബിസിനസുകാരനാണ്. തന്റെ ബിസിനസ് മോഡൽ പരാജയമാണ്. തന്റെ പരാജയങ്ങൾക്ക് താൻ മാത്രമാണ് ഉത്തരവാദി - തന്റെ ജീവനക്കാർക്ക് അവസാനമായി നല്കിയ സന്ദേശത്തിൽ സിദ്ധാര്‍ഥ് പറയുന്നതാണ് ഇത്.

vgsiddharth

ബിസിനസ് മോഡൽ പരാജയമായി എന്ന് സ്വയം സമ്മതിച്ച സിദ്ധാർഥ് വലിയ കടക്കാരനായിരുന്നു എന്ന് റിപ്പോർട്ടുകളുണ്ട്. പണം നല്‍കിയവർ അദ്ദേഹത്തെ സമ്മർദ്ദത്തിലാക്കിയിരുന്നത്രെ. കൺസൾട്ടൻസി സ്ഥാപനമായ മൈൻഡ് ട്രീയുടെ നോൺ എക്സിക്യൂട്ടിവ് ഡയറക്ടർ കൂടിയാണ് സിദ്ധാർത്ഥ. എന്നാല്‍ മൈൻ‍ഡ് ട്രീയിലെ തന്റെ ഓഹരി 3000 കോടിയോളം രൂപക്ക് അടുത്തിടെ സിദ്ധാര്‍ത്ഥ് വിറ്റിരുന്നു.‌ കഫേ കോഫീ ഡേ ബ്രാന്‍ഡ് കൊക്കൊ കോളയ്ക്ക് വില്‍ക്കുന്നതുമായി ബന്ധപ്പെട്ട ചര്‍ച്ചകൾ നടക്കുന്നതായും റിപ്പോർട്ടുകൾ വന്നിരുന്നു.

തിങ്കളാഴ്ച വൈകുന്നേരമാണ് മംഗലാപുരത്ത് നിന്നും കേരളത്തിലേക്കുള്ള റൂട്ടിൽ സിദ്ധാർഥയെ കാണാതായത്. കൊടേക്കറിന് സമീപത്തുള്ള പാലത്തിൽ നിന്നും സിദ്ധാർഥ് ഫോൺ വിളിച്ചുകൊണ്ട് താഴേക്കിറങ്ങി എന്നണ് ഡ്രൈവർ പറയുന്നത്. സിദ്ധാർഥിന്റെ ഫോൺ പിന്നീട് സ്വിച്ച് ഓഫ് ആയി. കാറിൽ നിന്നും ഇറങ്ങുമ്പോൾ മുതൽ സിദ്ധാർഥ ആരോടോ ഫോണില്‍ സംസാരിക്കുകയായിരുന്നു എന്നാണ് ഡ്രൈവർ പറയുന്നത്. സിദ്ധാര്‍ഥയ്ക്ക് വേണ്ടി നേത്രാവതി നദിയിൽ തിരച്ചിൽ നടത്തുകയാണ് പോലീസ്. സ്വന്തം ജീവനക്കാർക്ക് നല്‍കിയ സന്ദേശവും മറ്റും കൂട്ടിവായിക്കുമ്പോൾ ഇതൊരു ആത്മഹത്യയാണോ എന്ന് സംശയവും ബലപ്പെടുകയാണ്.

Recommended Video

cmsvideo
ഇന്ത്യയുടെ കോഫി രാജാവിലേക്കുള്ള വളര്‍ച്ച എങ്ങനെയാണ്? | Oneindia Malayalam
photo
English summary
Failed to create right business model, solely responsible for all mistakes: Cafe Cofee Day founder VG Siddhartha wrote to staff
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X