6 വർഷത്തെ മോദി സർക്കാരിന്റെ ദൃഢമായ നേട്ടമെന്ന് രാഹുൽ; പുകഴ്ത്തിയതല്ല; ഐഎംഎഫ് റിപ്പോര്‍ട്ടിൽ പരിഹാസം
ദില്ലി: ആളോഹരി ജിഡിപിയില്‍ ഇന്ത്യ ബംഗ്ലാദേശിനും താഴെ പോകുമെന്ന ഐഎംഎഫിന്റെ റിപ്പോര്‍ട്ട് മണിക്കൂറുകള്‍ക്ക് മുമ്പാണ് പുറത്തുവന്നത്. വേള്‍ഡ് എക്കണോമിക് ഔട്ട്ലുക്കില്‍ പുറത്തുവിട്ട റിപ്പോര്‍ട്ടിലാണ് ഐഎംഎഫ് ഇക്കര്യം ചൂണ്ടിക്കാണിക്കുന്നത്. ജിഡിപിയില്‍ 1.3 ശതമാനം ഇടിവ് രേഖപ്പെടുത്തുമെന്നാണ് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നത്.

ഐഎംഎഫിന്റെ റിപ്പോര്‍ട്ട് പുറത്തുവന്നതിന് പിന്നാലെ കോണ്‍ഗ്രസ് അടക്കമുള്ള പ്രതിപക്ഷ പാര്‍ട്ടികള്‍ രൂക്ഷ വിമര്‍ശനവുമായാണ് രംഗത്തെത്തുന്നത്. സാമ്പത്തിക രംഗത്ത് മോദി സര്‍ക്കാര്‍ പരാജയപ്പെട്ടെന്നാണ് പലരും ഉന്നയിക്കുന്ന വിമര്‍ശനം. ഇപ്പോഴിതാ മോദി സര്‍ക്കാരിനെ വിമര്‍ശിച്ച് രംഗത്തെത്തിയിരിക്കുകയാണ് കോണ്‍ഗ്രസ് എംപി രാഹുല്‍ ഗാന്ധി.
റിപ്പോര്‍ട്ട് പുറത്ത് വന്നതിന് പിന്നാലെയാണ് രാഹുൽ ഗാന്ധിയുടെ വിമര്‍ശനം. ആറ് വര്‍ഷം നീണ്ടു നിന്ന ബിജപെിയുടെ വിദ്വേഷം നിറഞ്ഞ സാംസ്കാരിക ദേശീയതയുടെ ദൃഢമായ നേട്ടമാണിത്. ബംഗ്ലാദേശ് ഇന്ത്യെ മറികടക്കാന്‍ പോകുന്നു- രാഹുല്‍ ട്വിറ്ററില്‍ കുറിച്ചു.
അതേസമയം, സാമ്പത്തിക വര്‍ഷം അവസാനിക്കുന്ന 2021 മാര്‍ച്ച് 31 ആകുമ്പോഴേക്കും ഇന്ത്യയുടെ ആളോഹരി ജിഡിപി ഇടിയുമെന്നാണ് ഐഎംഎഫിന്റെ പ്രവചനം. 1877 അമേരിക്കന്‍ ഡോളറായി ഇടിയുമെന്നാണ് പ്രവചനം. ഇതോടൊപ്പം ബംഗ്ലാദേശിന്റെ ആളോഹരി ജിഡിപി 1888 ഡോളര്‍ ആയി ഉയരുമെന്നും ഐഎംഎഫിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. ഇതോടൊപ്പം ഇന്ത്യ 2021ല്‍ 8.8 ശതമാനം വളര്‍ച്ച നേടി തിരിച്ചെത്തുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. നിലവില്‍ 8.2 ശതമാനമാണ് ചൈനയുടെ വളര്‍ച്ച. ഇതിനെ മറികടന്ന് ഇന്ത്യ തിരിച്ചെത്തുമാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.
-
കോട്ടയത്ത് ഒമ്പതിടത്തും പാകത്തിന് പോരാട്ട വേവ് -
‘ഒന്ന് മാറിത്തന്നൂടെ...’- ഇനി അപരന്മാർക്ക് ഡിമാന്റുള്ള രണ്ടുനാൾ -
‘കേരള ഇലക്ഷൻ ലീഗി’ൽ എൻഡിഎയുടെ ട്വന്റി 20 മാച്ച് -
'ഗോൾവാൾക്കറുടെ ഫോട്ടോയ്ക്കു മുന്നിൽ താണുവണങ്ങിയത് ഏത് ഡീൽ ആയിരുന്നു?' വിഡി സതീശനോട് മുഖ്യമന്ത്രി -
പത്തനംതിട്ടയിൽ അഞ്ചിടത്തും പഞ്ചതന്ത്രം പയറ്റി മുന്നണികൾ -
സ്വര്‍ണം ഗിയര്‍ മാറ്റി; ഇന്ന് വന്‍ കുതിപ്പ്, ആഭരണം പൊള്ളും, ട്രംപിന്റെ വാക്കുകള്‍ ഏറ്റു, ഇന്നത്തെ പവന് വില -
കേരളത്തിൽ വേനൽ കടുത്തു, ചൂടിന് ശമനമില്ല; പ്രതീക്ഷയായി വേനൽ മഴ, മറ്റന്നാൾ മുതൽ പെയ്യാൻ സാധ്യത -
യുഎഇയും ബഹ്റൈനും പിടിച്ചടക്കും; ഇറാന് റെഡി എന്ന് വിദഗ്ധന്‍, യുഎസ് ആ നീക്കം നടത്തിയാല്‍ -
മോഹൻലാലിനെ ആര് പിടിച്ച് അഭിനയിപ്പിച്ചു എന്ന് തോന്നി;മമ്മൂട്ടിയുടെ സ്വഭാവമാണത്; ഗോപകുമാർ -
6500 വർഷം പഴക്കമുള്ള കല്ലറയിൽ 1.5 കിലോ സ്വർണം..! മൂവായിരത്തിൽ അധികം ആഭരണങ്ങൾ, ഇതാണ് വർണ -
യുഡിഎഫ് അധികാരത്തിലേക്ക്: രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകും! വൻ പ്രഖ്യാപനം -
ഇറാന് കടുത്ത ഉപാധികള്‍ വച്ചു; യുഎസ് താവളങ്ങള്‍ പൂട്ടണം, നിങ്ങള്‍ സ്വയം ചര്‍ച്ച നടത്തുകയാണോ












Click it and Unblock the Notifications