കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

6 വർഷത്തെ മോദി സർക്കാരിന്റെ ദൃഢമായ നേട്ടമെന്ന് രാഹുൽ; പുകഴ്ത്തിയതല്ല; ഐഎംഎഫ് റിപ്പോര്‍ട്ടിൽ പരിഹാസം

Google Oneindia Malayalam News

ദില്ലി: ആളോഹരി ജിഡിപിയില്‍ ഇന്ത്യ ബംഗ്ലാദേശിനും താഴെ പോകുമെന്ന ഐഎംഎഫിന്റെ റിപ്പോര്‍ട്ട് മണിക്കൂറുകള്‍ക്ക് മുമ്പാണ് പുറത്തുവന്നത്. വേള്‍ഡ് എക്കണോമിക് ഔട്ട്‌ലുക്കില്‍ പുറത്തുവിട്ട റിപ്പോര്‍ട്ടിലാണ് ഐഎംഎഫ് ഇക്കര്യം ചൂണ്ടിക്കാണിക്കുന്നത്. ജിഡിപിയില്‍ 1.3 ശതമാനം ഇടിവ് രേഖപ്പെടുത്തുമെന്നാണ് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നത്.

rahul

ഐഎംഎഫിന്റെ റിപ്പോര്‍ട്ട് പുറത്തുവന്നതിന് പിന്നാലെ കോണ്‍ഗ്രസ് അടക്കമുള്ള പ്രതിപക്ഷ പാര്‍ട്ടികള്‍ രൂക്ഷ വിമര്‍ശനവുമായാണ് രംഗത്തെത്തുന്നത്. സാമ്പത്തിക രംഗത്ത് മോദി സര്‍ക്കാര്‍ പരാജയപ്പെട്ടെന്നാണ് പലരും ഉന്നയിക്കുന്ന വിമര്‍ശനം. ഇപ്പോഴിതാ മോദി സര്‍ക്കാരിനെ വിമര്‍ശിച്ച് രംഗത്തെത്തിയിരിക്കുകയാണ് കോണ്‍ഗ്രസ് എംപി രാഹുല്‍ ഗാന്ധി.

റിപ്പോര്‍ട്ട് പുറത്ത് വന്നതിന് പിന്നാലെയാണ് രാഹുൽ ഗാന്ധിയുടെ വിമര്‍ശനം. ആറ് വര്‍ഷം നീണ്ടു നിന്ന ബിജപെിയുടെ വിദ്വേഷം നിറഞ്ഞ സാംസ്‌കാരിക ദേശീയതയുടെ ദൃഢമായ നേട്ടമാണിത്. ബംഗ്ലാദേശ് ഇന്ത്യെ മറികടക്കാന്‍ പോകുന്നു- രാഹുല്‍ ട്വിറ്ററില്‍ കുറിച്ചു.

അതേസമയം, സാമ്പത്തിക വര്‍ഷം അവസാനിക്കുന്ന 2021 മാര്‍ച്ച് 31 ആകുമ്പോഴേക്കും ഇന്ത്യയുടെ ആളോഹരി ജിഡിപി ഇടിയുമെന്നാണ് ഐഎംഎഫിന്റെ പ്രവചനം. 1877 അമേരിക്കന്‍ ഡോളറായി ഇടിയുമെന്നാണ് പ്രവചനം. ഇതോടൊപ്പം ബംഗ്ലാദേശിന്റെ ആളോഹരി ജിഡിപി 1888 ഡോളര്‍ ആയി ഉയരുമെന്നും ഐഎംഎഫിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. ഇതോടൊപ്പം ഇന്ത്യ 2021ല്‍ 8.8 ശതമാനം വളര്‍ച്ച നേടി തിരിച്ചെത്തുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. നിലവില്‍ 8.2 ശതമാനമാണ് ചൈനയുടെ വളര്‍ച്ച. ഇതിനെ മറികടന്ന് ഇന്ത്യ തിരിച്ചെത്തുമാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.

ബിഹാറില്‍ കളത്തിലിറങ്ങി കളിച്ച് രാഹുല്‍ ഗാന്ധി; ക്യാംപ് ചെയ്ത് നേതൃത്വം നല്‍കാന്‍ നിര്‍ദേശം, അടിവലി ബിഹാറില്‍ കളത്തിലിറങ്ങി കളിച്ച് രാഹുല്‍ ഗാന്ധി; ക്യാംപ് ചെയ്ത് നേതൃത്വം നല്‍കാന്‍ നിര്‍ദേശം, അടിവലി

 തെലങ്കാനയിൽ ശക്തമായ മഴ തുടരുന്നു: വെള്ളപ്പൊക്കത്തിൽ ഒരാൾ ഒഴുകിപ്പോകുന്നതിന്റെ ദൃശ്യങ്ങൾ പുറത്ത്!! തെലങ്കാനയിൽ ശക്തമായ മഴ തുടരുന്നു: വെള്ളപ്പൊക്കത്തിൽ ഒരാൾ ഒഴുകിപ്പോകുന്നതിന്റെ ദൃശ്യങ്ങൾ പുറത്ത്!!

തേജസ്വി ചില്ലറക്കാരനല്ല! ജെഡിയുവിനെ വിറപ്പിച്ച് കുറിക്കുകൊള്ളുന്ന മറുപടികൾ; നിതീഷിന് നെഞ്ചിടിപ്പോ?തേജസ്വി ചില്ലറക്കാരനല്ല! ജെഡിയുവിനെ വിറപ്പിച്ച് കുറിക്കുകൊള്ളുന്ന മറുപടികൾ; നിതീഷിന് നെഞ്ചിടിപ്പോ?

English summary
Solid achievement of 6 years of BJP’s hate-filled cultural nationalism, Rahul on IMF Prediction
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X