കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കരണത്തേറ്റ ശക്തമായ അടി.... തോല്‍വിയില്‍ നിരാശ നിറഞ്ഞ പ്രതികരണവുമായി പ്രകാശ് രാജ്

  • By Desk
Google Oneindia Malayalam News

ബെംഗളൂരു: കര്‍ണാടകത്തില്‍ തോല്‍വി നേരിട്ടതില്‍ കടുത്ത നിരാശ പ്രകടിപ്പിച്ച് പ്രകാശ് രാജ്. ബെംഗളൂരു സെന്‍ട്രലില്‍ നിന്നാണ് പ്രകാശ് രാജ് മത്സരിച്ചത്. എന്നാല്‍ മണ്ഡലത്തില്‍ മൂന്നാം സ്ഥാനത്താണ് അദ്ദേഹമെത്തിയത്. തന്റെ കരണത്തേറ്റ ശക്തമായ അടിയാണിത്. കൂടുതല്‍ അപമാനങ്ങള്‍, ട്രോളുകള്‍ എനിക്ക് നേരിടേണ്ടി വരും. എന്നാല്‍ തന്റെ നിലപാടില്‍ ഉറച്ച് നില്‍ക്കും.

 ഇതാണ് മാസ്സ്... മരണ മാസ്സ് അല്ല, കൊല മാസ്സ്!!! 2014 ല്‍ കണ്ടതല്ല, ഇപ്പോള്‍ കാണുന്നതാണ് മോദി തരംഗം... ഇതാണ് മാസ്സ്... മരണ മാസ്സ് അല്ല, കൊല മാസ്സ്!!! 2014 ല്‍ കണ്ടതല്ല, ഇപ്പോള്‍ കാണുന്നതാണ് മോദി തരംഗം...

മതേതര ഇന്ത്യക്കായുള്ള പോരാട്ടം എന്റെ പോരാട്ടം തുടരും. മുന്നോട്ടുള്ള കഠിനമായ പോരാട്ടം ആരംഭിക്കുകയാണ്. എന്നോടൊപ്പം ഈ യാത്രയില്‍ കൂടെ നിന്ന് എല്ലാവര്‍ക്കും നന്ദി. ജയ് ഹിന്ദ് ഇങ്ങനെയായിരുന്നു പ്രകാശ് രാജ് ട്വീറ്റ് ചെയ്തത്. തോല്‍വിയില്‍ അദ്ദേഹം അസ്വസ്ഥനാണെന്ന് വ്യക്തമായിരുന്നു. ബെംഗളൂരു സെന്‍ട്രലില്‍ ബിജെപി നേതാവ് പിസി മോഹനെതിരെയും കോണ്‍ഗ്രസ് നേതാവ് റിസ്‌വാന്‍ അഹമ്മദിനെതിരെയുമാണ് പ്രകാശ് രാജ് മത്സരിച്ചത്.

prakashraj

നേരത്തെ മണ്ഡലത്തില്‍ എത്തിയ പ്രകാശ് രാജ് താന്‍ മൂന്നാം സ്ഥാനത്താണെന്ന് അറിഞ്ഞതോടെ ബൂത്തില്‍ നിന്ന് ഇറങ്ങിപ്പോയിരുന്നു. നേരത്തെ പ്രകാശ് രാജ് ട്വിറ്ററില്‍ വന്ന വീഡിയോയില്‍ എല്ലാവരോടും ചിരിച്ച് ബൂത്തില്‍ നിന്ന് ഇറങ്ങിപോവുന്നത് വ്യക്തമായിരുന്നു. അദ്ദേഹത്തിന് പിന്തുണയുമായെത്തിയവരെയും പ്രകാശ് രാജ് നിരാശപ്പെടുത്തിയിരുന്നു.

ബിജെപി സ്ഥാനാര്‍ത്ഥി പിസി മോഹന്‍ മണ്ഡലത്തില്‍ 4.9 വോട്ടുമായി ലീഡ് ചെയ്യുകയാണ്. കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി അര്‍ഷാദ് 4.7 ലക്ഷം വോട്ടുകളും നേടിയിരുന്നു. അതേസമയം പ്രകാശ് രാജിന് വെറും 23980 വോട്ടുകളാണ് ലഭിച്ചത്. നേരത്തെ പ്രചാരണങ്ങളില്‍ ശക്തമായ സാന്നിധ്യമായിരുന്നു പ്രകാശ് രാജ്. അദ്ദേഹം മികച്ച ജയം നേടുമെന്ന് വരെ പ്രവചനമുണ്ടായിരുന്നു.

English summary
solid slap on my face prakash raj dissappoints in election result
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X