കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇന്ത്യയെ രക്ഷിക്കാന്‍ എഴുത്തുകാരുടെ കൂട്ടായ്മ: സേവ് ഇന്ത്യ ഫോറം

  • By Athul
Google Oneindia Malayalam News

ബെംഗളൂരു: ഇന്ത്യയില്‍ വര്‍ദ്ധിച്ചുവരുന്ന അസഹിഷ്ണുതയ്ക്കും ആക്രമണങ്ങള്‍ക്കുമെതിരെ പ്രതികരിക്കാന്‍ കൂട്ടായ്മ ഒരുക്കി എഴുത്തുകാര്‍. എഴുത്തുകാര്‍ക്കെതിരെ രാജ്യത്ത് ആക്രമണങ്ങള്‍ വര്‍ദ്ധിച്ചുവരുന്ന സാഹചര്യത്തില്‍ സാഹിത്യ അക്കാദമി കാണിക്കുന്ന മൗനത്തില്‍ പ്രതിഷേധിച്ച് ഒരുകൂട്ടം എഴുത്തുകാര്‍ തങ്ങള്‍ക്ക് കിട്ടിയ അവാര്‍ഡുകള്‍ തിരികെ നല്‍കിയിരുന്നു. ഇതിനെ അനുകൂലിച്ചും പ്രതികൂലിച്ചും രാജ്യത്ത് ഭിന്നാഭിപ്രായമാണ് ഉയര്‍ന്നത്. അവാര്‍ഡുകള്‍ തിരികെ നല്‍കിയ എഴുത്തുകാര്‍ തങ്ങളുടെ പ്രതിഷേധത്തിന്റെ രണ്ടാംഘട്ടം എന്ന നിലയില്‍ 'സേവ് ഇന്ത്യ ഫോറം' എന്ന പേരില്‍ എഴുത്തുകാരുടേയും സിനിമാ പ്രവര്‍ത്തകരുടേയും കൂട്ടായ്മ ബാംഗളൂരുവില്‍ സംഘടിപ്പിക്കുന്നു.

നവംബര്‍ 22ന്ബെംഗളൂരുവിലെ ഗവണ്‍മെന്റ് സെക്രട്ടറിയേറ്റ് ക്ലബിലെ കബൂണ്‍ പാര്‍ക്കില്‍ 'സോളിഡാരിറ്റി മീറ്റ്' എന്ന പേരിലാകും പരിപാടി സംഘടിപ്പിക്കുക. പരിപാടിയില്‍ സാറാ ജോസഫ്, കെ സച്ചിദാനന്ദന്‍, കെഎസ് ഭഗവാന്‍, പികെ പാറക്കടവ്, വിജയ കല്‍ബുര്‍ഗി തുടങ്ങി ഇരുപത്തിയഞ്ചോളം സാഹിത്യകാരന്മാര്‍ പങ്കെടുക്കുമെന്ന് എഴുത്തുകാരനും സംഘാടകനുമായ ഗോപാല്‍ മേനോന്‍ പറഞ്ഞു.

save indian form

പരിപാടിയില്‍ അഞ്ഞൂറിലേറെപ്പേരുടെ പങ്കാളിത്തം ഉണ്ടാകുമെന്നും രാജ്യത്തെ അസഹിഷ്ണുത അവസാനിപ്പിക്കുന്നതുവരെ പോരാട്ടം തുടരുമെന്നും അദ്ദേഹം അറിയിച്ചു.

ബിജെപി ഗവണ്‍മെന്റ് അധികാരത്തില്‍ വന്നശേഷം രാജ്യത്ത് ഹിന്ദുത്വ ഭീകരവാദം നാള്‍ക്കുനാള്‍ വര്‍ദ്ധിച്ചുവരുകയാണ്. അതിനെ തടയിടാനുള്ള മാര്‍ഗ്ഗങ്ങളൊന്നും കേന്ദ്ര സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് ഉണ്ടാകുന്നില്ല എന്നതാണ് എഴുത്തുകാരെ അവാര്‍ഡുകള്‍ തിരികെ നല്‍കുന്നതിലേക്ക് നയിച്ചത്.

എഴുത്തുകാരും സാനിമാ പ്രവര്‍ത്തകരും വ്യാപകമായി അവാര്‍ഡുകള്‍ തിരികെ നല്‍കുന്നത് രാജ്യത്തിന് ഭൂഷണമല്ലെന്നുമുള്ള അഭിപ്രായം സമൂഹത്തില്‍ ഉയര്‍ന്നുവന്നിട്ടുണ്ട്. അവാര്‍ഡ് തിരികെ ഏല്‍പ്പിക്കുന്ന പ്രവണയ്‌ക്കെതിരെ ഒരുകൂട്ടം സാമൂഹിക പ്രവര്‍ത്തകരും സിനിമാപ്രവര്‍ത്തകരും രംഗത്തുവന്നിരുന്നു.

English summary
organizing s program to invite writers, film makers, intellectuals who are retrained their award in protest movement against silent emergency in the country . they are prepare a solidarity meet in Bangalore
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X