കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സിയാച്ചിനിൽ മഞ്ഞുമലയിടിഞ്ഞ് സൈനികരടക്കം ആറ് പേർ കൊല്ലപ്പെട്ടു, രക്ഷാ പ്രവർത്തനം തുടരുന്നു!!!

Google Oneindia Malayalam News

Recommended Video

cmsvideo
Four soldiers, 2 civilian porters in Siachen avalanche

ദില്ലി: സിയാച്ചിനിലുണ്ടായ മഞ്ഞ് മലയിടിഞ്ഞ് വീണ് നാല് സൈനികർ ഉൾപ്പെടെ ആറ് മരണം. പോർട്ടർമാരാണ് കൊല്ലപ്പെട്ട മറ്റ് രണ്ട് പേർ. മഞ്ഞുവീഴ്ചയിൽ എട്ട് സൈനികർ കുടുങ്ങിക്കിടക്കുന്നതായുള്ള റിപ്പോർട്ടുളാണ് ആദ്യം പുറത്തുവന്നത്. സിയാച്ചിനിലെ സൈനിക ക്യാമ്പിന് സമീപത്താണ് തിങ്കളാഴ്ച വൈകിട്ട് 3.30 ഓടെ മഞ്ഞ് വീഴ്ചയുണ്ടായത്. സ്ഥലത്ത് രക്ഷാ പ്രവർത്തനം തുടരുന്നതായി അധികൃതർ വ്യക്തമാക്കുന്നു. സമുദ്ര നിരപ്പിൽ നിന്ന് 18,000 അടി ഉയരത്തിലുള്ള പ്രദേശത്താണ് ഹിമപാതമുണ്ടായത്. വടക്കൻ ഹിമാനിക്ക് സമീപത്ത് വെച്ചാണ് സംഭവം. മഞ്ഞുമലയിൽ കുടുങ്ങിയവരെ പുറത്തെടുത്ത് ഹെലികോപ്റ്ററിൽ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

 സർക്കാർ രൂപീകരിക്കേണ്ടവർ ഓടി രക്ഷപ്പെടുന്നു: ആഞ്ഞടിച്ച് സഞ്ജയ് റാവത്ത്, നിങ്ങൾക്കുള്ള ഉത്തരം ഉടൻ! സർക്കാർ രൂപീകരിക്കേണ്ടവർ ഓടി രക്ഷപ്പെടുന്നു: ആഞ്ഞടിച്ച് സഞ്ജയ് റാവത്ത്, നിങ്ങൾക്കുള്ള ഉത്തരം ഉടൻ!

siachen-1574098563-1

മഞ്ഞുമലയിടിഞ്ഞപ്പോൾ പട്രോളിഗ് നടത്തിയിരുന്ന എട്ടോളം സൈനികർ പ്രദേശത്ത് ഉണ്ടായിരുന്നുവെന്നാണ് സൈനിക ഉദ്യോഗസ്ഥർ സാക്ഷ്യപ്പെടുത്തുന്നത്. സിയാച്ചിൻ ഹിമാനിയിലെ ഏറ്റവും ഉയരം കൂടിയ കാരക്കോറം റേഞ്ചിലെ സൈനിക ക്യാപിന് സമീപമാണ് ഹിമപാതം ഉണ്ടായിട്ടുണ്ട്. 20,000 അടി മുകളിലാണ് സംഭവം. ഹിമപാതമുണ്ടായതോടെ ഇവിടത്തെ താപനില മൈനസ് 30 ഡിഗ്രി സെൽഷ്യസിൽ നിന്ന് 60 ഡിഗ്രി വരെ താഴ്ന്നിട്ടുണ്ടെന്നാണ് റിപ്പോർട്ട്. ജമ്മു കശ്മീരിലെ ബാരാമുള്ളയിൽ മഞ്ഞുമല ഇടിഞ്ഞ് വീണതോടെ രണ്ട് പേരെ കാണാതായിരുന്നു.

English summary
Soliders in Avalanche Hits Army Positions in Siachen, Rescue Operation Underway
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X