സുഹൃത്തുക്കളെ മാറ്റാം,അയല്‍ക്കാരെ മാറ്റാന്‍ പറ്റുമോ? ഡോക്ലാമെന്ന അഴിയാക്കുരുക്കിന് പരിഹാരം ഉടന്‍!!
ഉടന്‍ പരിഹാരം കാണുമെന്ന്ന രാജ്നാഥ് സിങ്ങിന്റെ ഉറപ്പ്
ദില്ലി: ഡോക്ലാം പ്രശ്നത്തിന് ഉടന്‍ പരിഹാരം കാണുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്നാഥ് സിങ്. ഇന്ത്യക്ക് വേണ്ടത് സമാധാനമാണ്, സംഘര്‍ഷമല്ലെന്നും രാജ്നാഥ് സിങ്ങ് പറഞ്ഞു. ഇന്‍ഡോ ടിബറ്റന്‍ ബോര്‍ഡര്‍ പോലീസ് (ഐടിബിപി) സംഘടിപ്പിച്ച പരിപാടിയില്‍ സംസാരിക്കുകയായിരുന്നു രാജ്നാഥ് സിങ്. ഡോക്ലാം പ്രശ്നത്തെ അഴിയാക്കുരുക്ക് എന്നാണ് രാജ്നാഥ് സിങ് വിശേഷിപ്പിച്ചത്.
'ഡോക്ലാം പ്രശ്നത്തിന് ഉടന്‍ പരിഹാരം കാണും. ഇന്ത്യക്ക് സമാധാനമാണ്, സംഘര്‍ഷമല്ല ആവശ്യമെന്നാണ് എല്ലാ അയല്ക്കാരോടുമായി എനിക്ക് പറയാനുള്ളത്. ജീവിതത്തില്‍ എല്ലാവര്ക്കും സുഹൃത്തുക്കളെ മാറ്റാന്‍ സാധിക്കും. എന്നാല്‍ അയല്‍ക്കാരെ മാറ്റാന്‍ കഴിയില്ല. അതുകൊണ്ടു തന്നെ അയല്‍ക്കാരുമായുള്ള നല്ല ബന്ധം എന്നും പ്രധാനപ്പെട്ടതാണ്. സത്യപ്രതിജ്ഞാച്ചടങ്ങില്‍ പ്രധാനമന്ത്രി മന്മോഹന് സിങ്ങ് മറ്റു രാജ്യങ്ങളില്‍ നിന്നുള്ള പ്രതിനിധികളെ വിളിച്ചത് വെറുതേ കൈ കൊടുത്തു പിരിയാനല്ല, മറ്റു രാജ്യങ്ങളുമായി ആരോഗ്യപരമായ ബന്ധം സ്ഥാപിക്കാനാണ്', രാജ്നാഥ് സിങ്ങ് പറഞ്ഞു.

ഇന്ത്യ ഇതുവരെ ഒരു രാജ്യത്തെയും ആക്രമിച്ചിട്ടില്ല. ഇന്ത്യക്ക് അതിര്‍ത്തി വിപുലീകരിക്കണമെന്ന ഉദ്ദേശവുമില്ല. എന്നാല്‍ രാജ്യത്തിന്റെ സുരക്ഷക്ക് ആര് തടസ്സം നില്ക്കുന്നുവോ, അവരെ നേരിടും. ധൈര്യശാലികളായ സൈനികര്‍ നമുക്കുണ്ടെന്നും രാജ്നാഥ് സിങ് പറഞ്ഞു.
മുന്‍ പ്രധാനമന്ത്രി എബി വാജ്പേയിയെ ഉദ്ധരിച്ചാണ് സുഹൃത്തുക്കളെ മാറ്റാം, എന്നാല്‍ അയല്‍ക്കാരെ മാറ്റാന്‍ സാധിക്കില്ലെന്ന് ആഭ്യന്തരമന്ത്രി പറഞ്ഞത്. പോരാട്ടത്തിലൂടെയല്ല, സമാധാനത്തിലൂടെ മാത്രമേ പരിഹാരം കാണാനാകൂ എന്നും ചൈനയില്‍ നിന്നും ആശാവഹമായ ഒരു നീക്കമാണ് പ്രതീക്ഷിക്കുന്നതെന്നും രാജ്നാഥ് സിങ് വ്യക്തമാക്കി.
-
രണ്ട് വര്‍ഷത്തിനിടെ സ്വര്‍ണം വാരിക്കൂട്ടി, ഇനി അതെല്ലാം വില്ക്കാന് പോളണ്ട്! സ്വര്‍ണവില കുത്തനെ ഇടിയും! -
സ്വര്‍ണത്തിന്റെ കളി എല്ലാവര്ക്കും മനസിലായി.. വാങ്ങാന്‍ ആളുകളുടെ തിരക്ക്; വില കൂടാന്‍ പോകുന്നു? -
സ്വര്‍ണം തിരിച്ചുകയറി; ഇന്ന് വന്‍തോതില്‍ വില കൂടി, പഴയ സ്വര്‍ണം വില്‍ക്കുന്നവര്‍ക്ക് സന്തോഷം, പവന് വില -
സ്വർണം മലയാളികൾക്ക് വേണ്ട; സ്വർണം വാങ്ങാൻ ആളില്ല; ആഭരണങ്ങൾക്ക് ഡിസ്കൗണ്ട് നൽകിയിട്ടും രക്ഷയില്ലാതെ വ്യാപാരികൾ -
ദിലീപിൻ്റെ റിയൽ എസ്റ്റേറ്റ് ബിസിനസിൽ നിന്ന് പിൻമാറാൻ കാരണം; കാവ്യ മാധവൻ പറഞ്ഞത്..'മനസിലേറ്റ മുറിവ് മാറുമോ' -
മീനാക്ഷിയെ പോലെ പണം വാരുന്ന ഡോക്ടറാണോ? അച്ഛന്റെ സ്വപ്നം സഫലമാക്കി ശ്രീലക്ഷ്മി, കലാഭവൻ മണിയുടെ മകൾക്ക് കയ്യടി -
സ്വർണ വില ഇനി കുത്തനെ താഴേക്കോ? സ്വർണം വാങ്ങുന്നത് കുറച്ച് കേന്ദ്രബാങ്കുകളും..എന്തുപറ്റി? അമ്പരപ്പ് -
പുതിയ ജോലി കിട്ടും, നല്ല വിവാഹാലോചനകൾ വരും, സാമ്പത്തിക പ്രയാസങ്ങള്‍ തീരും, നാൾഫലം -
വിജയ്ക്ക് തൃഷയോട് മാത്രമായിരുന്നിരിക്കില്ല ബന്ധം..നടൻ മിടുക്കൻ, ഭാര്യയുടെ ഉദ്ദേശം നടക്കില്ല'; അഡ്വ ജയശങ്കർ -
സ്വർണ വില അഞ്ചാം ദിനവും മൂക്കും കുത്തി താഴെ; പവന് 60,000 രൂപയെന്ന ആഗ്രഹമൊക്കെ നടക്കുമോ?അറിയാം -
ക്രിസ്ത്യാനിയായിട്ടും പൊങ്കാലയിട്ടു; ബിജെപിയിലേക്കു പോകുന്നു: വിവാദങ്ങളില്‍ പ്രതികരണവുമായി ബീന ആന്റണി -
ഗള്‍ഫില്‍ സന്തോഷം; ഇറാന് ആക്രമണം നിര്‍ത്തി, ഒരു നിബന്ധന, മുന്‍ സംഭവങ്ങളില്‍ മാപ്പ് പറഞ്ഞ് പ്രസിഡന്റ്












Click it and Unblock the Notifications