കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സുഹൃത്തുക്കളെ മാറ്റാം,അയല്‍ക്കാരെ മാറ്റാന്‍ പറ്റുമോ? ഡോക്‌ലാമെന്ന അഴിയാക്കുരുക്കിന് പരിഹാരം ഉടന്‍!!

ഉടന്‍‌ പരിഹാരം കാണുമെന്ന്ന രാജ്നാഥ് സിങ്ങിന്‍റെ ഉറപ്പ്

  • By Anoopa
Google Oneindia Malayalam News

ദില്ലി: ഡോക്‌ലാം പ്രശ്‌നത്തിന് ഉടന്‍ പരിഹാരം കാണുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിങ്. ഇന്ത്യക്ക് വേണ്ടത് സമാധാനമാണ്, സംഘര്‍ഷമല്ലെന്നും രാജ്‌നാഥ് സിങ്ങ് പറഞ്ഞു. ഇന്‍ഡോ ടിബറ്റന്‍ ബോര്‍ഡര്‍ പോലീസ് (ഐടിബിപി) സംഘടിപ്പിച്ച പരിപാടിയില്‍ സംസാരിക്കുകയായിരുന്നു രാജ്‌നാഥ് സിങ്. ഡോക്‌ലാം പ്രശ്‌നത്തെ അഴിയാക്കുരുക്ക് എന്നാണ് രാജ്‌നാഥ് സിങ് വിശേഷിപ്പിച്ചത്.

'ഡോക്‌ലാം പ്രശ്‌നത്തിന് ഉടന്‍ പരിഹാരം കാണും. ഇന്ത്യക്ക് സമാധാനമാണ്, സംഘര്‍ഷമല്ല ആവശ്യമെന്നാണ് എല്ലാ അയല്‍ക്കാരോടുമായി എനിക്ക് പറയാനുള്ളത്. ജീവിതത്തില്‍ എല്ലാവര്‍ക്കും സുഹൃത്തുക്കളെ മാറ്റാന്‍ സാധിക്കും. എന്നാല്‍ അയല്‍ക്കാരെ മാറ്റാന്‍ കഴിയില്ല. അതുകൊണ്ടു തന്നെ അയല്‍ക്കാരുമായുള്ള നല്ല ബന്ധം എന്നും പ്രധാനപ്പെട്ടതാണ്. സത്യപ്രതിജ്ഞാച്ചടങ്ങില്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങ് മറ്റു രാജ്യങ്ങളില്‍ നിന്നുള്ള പ്രതിനിധികളെ വിളിച്ചത് വെറുതേ കൈ കൊടുത്തു പിരിയാനല്ല, മറ്റു രാജ്യങ്ങളുമായി ആരോഗ്യപരമായ ബന്ധം സ്ഥാപിക്കാനാണ്', രാജ്‌നാഥ് സിങ്ങ് പറഞ്ഞു.

rajnath

ഇന്ത്യ ഇതുവരെ ഒരു രാജ്യത്തെയും ആക്രമിച്ചിട്ടില്ല. ഇന്ത്യക്ക് അതിര്‍ത്തി വിപുലീകരിക്കണമെന്ന ഉദ്ദേശവുമില്ല. എന്നാല്‍ രാജ്യത്തിന്റെ സുരക്ഷക്ക് ആര് തടസ്സം നില്‍ക്കുന്നുവോ, അവരെ നേരിടും. ധൈര്യശാലികളായ സൈനികര്‍ നമുക്കുണ്ടെന്നും രാജ്‌നാഥ് സിങ് പറഞ്ഞു.

മുന്‍ പ്രധാനമന്ത്രി എബി വാജ്‌പേയിയെ ഉദ്ധരിച്ചാണ് സുഹൃത്തുക്കളെ മാറ്റാം, എന്നാല്‍ അയല്‍ക്കാരെ മാറ്റാന്‍ സാധിക്കില്ലെന്ന് ആഭ്യന്തരമന്ത്രി പറഞ്ഞത്. പോരാട്ടത്തിലൂടെയല്ല, സമാധാനത്തിലൂടെ മാത്രമേ പരിഹാരം കാണാനാകൂ എന്നും ചൈനയില്‍ നിന്നും ആശാവഹമായ ഒരു നീക്കമാണ് പ്രതീക്ഷിക്കുന്നതെന്നും രാജ്‌നാഥ് സിങ് വ്യക്തമാക്കി.

English summary
Solution To Doklam Stand-Off To Be Found Soon,says Home Minister Rajnath Singh
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X