കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബിജെപി സർക്കാരിന്റെ ലക്ഷ്യം രാഷ്ട്ര വികസനം!!! 2022 ഓടെ ഇന്ത്യയിൽ നിന്ന് ഭീകരരെ തുടച്ചു നീക്കും​

കശ്മീര്‍ പ്രശ്‌നം, ഭീകരവാദം, നക്‌സല്‍ ആക്രമണം, കലാപങ്ങള്‍ എന്നിവയ്ക്ക് 2022 ആകുന്നതോടെ ശാശ്വത പരിഹാരം കാണും

  • By സുചിത്ര മോഹൻ
Google Oneindia Malayalam News

20ദില്ലി: കശ്മീരിലെ ഭീകരപ്രവർത്തനങ്ങൾക്ക് 2022 ഓടെ പൂർണമായും തുടച്ചു നീക്കുമെന്ന് അഭ്യന്തര മന്ത്രി രാജ്നാഥ് സിങ്.രാജ്യ സുരക്ഷയ്ക്ക് ഭീഷണിയുയർത്തുന്ന ശക്തികളെ തുടച്ചു നീക്കുമെന്നും അദ്ദേഹം പറഞ്ഞു.

അണ്ണാഡിഎംകെ ലയനം വീണ്ടും പാളി!! കാരണം ശശികല!! നിലപാട് കടുപ്പിച്ച് ഒപിഎസ്അണ്ണാഡിഎംകെ ലയനം വീണ്ടും പാളി!! കാരണം ശശികല!! നിലപാട് കടുപ്പിച്ച് ഒപിഎസ്

rajnath singh

കഴിഞ്ഞ അഞ്ച് കൊല്ലമായി ഇന്ത്യ നേരിടുന്ന പ്രധാനപ്രശ്നമാണ് കശ്മീർ വിഷയം, ഭീകരവാദം, നക്സലിസം, വടക്കു കിഴക്കൻ സംസ്ഥാനങ്ങളിലെ പ്രശ്നങ്ങൾ തുടങ്ങിയവക്കെല്ലാം അഞ്ച് വർഷത്തിനകം പരിഹാരം കാണുമെന്ന് അദ്ദേഹം അറിയിച്ചു. നവഭാരത രൂപീകരണവുമായി ബന്ധപ്പെട്ട് വാഗ്ദാനങ്ങളിൽ നിന്ന് പൂർത്തീകരണത്തിലേക്ക് എന്ന വിഷയത്തിൽ സംഘടിപ്പിച്ച ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

2020 ഓടെ പ്രശ്നങ്ങൾക്ക് പരിഹാരം

2020 ഓടെ പ്രശ്നങ്ങൾക്ക് പരിഹാരം

കഴിഞ്ഞ അഞ്ച് വർഷമായി ഇന്ത്യ നേരിടുന്ന പ്രധാന വെല്ലുവിളികളാണ് കശ്മീർ പ്രശ്നം, ഭീകരവാദം, നക്സലിസം, ഇന്ത്യയുടെ വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിലെ പ്രശ്നം. ഇവയ്ക്കെല്ലാം 2020 ഓടെ പ്രശ്ന പരിഹാരം കാണുമെന്ന് മന്ത്രി അറിയിച്ചിട്ടുണ്ട്.

ഇന്ത്യ-ബംഗ്ലദേശ് അതിർത്തി

ഇന്ത്യ-ബംഗ്ലദേശ് അതിർത്തി

പാകിസ്താനും ബംഗ്ലദേശുമായുള്ള രാജ്യാന്തര അതിര്‍ത്തിയായ (ഇന്ത്യ-ബംഗ്ലദേശ് അതിർത്തി) 2018 ഓടെ അടക്കുമെന്ന് മന്ത്രി പ്രഖ്യാപിച്ചിരുന്നു. ഇതിനു പിന്നാലെയാണ് പുതിയ തീരുമാനവുമായി രാജ്നാഥ് സിങ് രംഗത്തെത്തിയിരിക്കുന്നത്.

നവഭാരത രൂപീകരണം

നവഭാരത രൂപീകരണം

നവഭാരത രൂപീകരണവുമായി ബന്ധപ്പെട്ട വാഗ്ദാനങ്ങളിൽ നിന്ന് പൂർത്തീകരണത്തിലേക്ക് എന്ന വിഷയത്തിൽ സംഘടിപ്പിച്ച ചടങ്ങിലാണ് മന്ത്രി പുതിയ വാഗ്ദാനം.

രാജ്നാഥ് സിങിന്റെ വാഗ്ദാനം

രാജ്നാഥ് സിങിന്റെ വാഗ്ദാനം

ഇന്ത്യ ഭീകരവാദം ഉൾപ്പെടെ ഓട്ടേറെ വെല്ലുവിളികൾ ഇന്ത്യ ഇന്ന് നേരിടുന്നുണ്ട്. നവഭാരതം കെട്ടിപ്പടുക്കാനുള്ള ശ്രമങ്ങൾക്ക്ശക്തി പകരാൻ 2022 നകം ഇവയെല്ലാം പരിഹരിക്കുമെന്ന് മന്ത്രി ഉറപ്പു നൽകി.1942 ൽ ക്വിറ്റ് ഇന്ത്യ പ്രതിജ്ഞയെടുത്തു നമ്മുടെ പൂർവികർ 6 വർഷം കൊണ്ട് ബ്രിട്ടീഷുകാരെ ഇന്ത്യയിൽ നിന്ന് തുരത്തി. അതു പോലെ 2017 ൽ നവഭാരത പ്രതിജഞയെടുക്ക നമ്മൾക്ക് 2022 ആകുമ്പോൾ പുതിയ ഭാരതം കെട്ടിപ്പടുത്തുകൂടെയെന്നും അദ്ദേഹം ചോദിക്കുന്നുണ്ട്.

ലക്ഷ്യം പുതിയ ഭരതം

ലക്ഷ്യം പുതിയ ഭരതം

പട്ടിണി , അഴിമതി, ഭീകരവാദം, വർഗീയത, തുടങ്ങിയ വെല്ലുവിളികളിൽ നിന്ന് രാജ്യത്തെ സംരക്ഷിക്കുന്നതിനും രാജ്യത്തെ വൃത്തിയായി സംരക്ഷിക്കുന്നതിനും എല്ലാവരും സഹകരിക്കണമെന്നും അദ്ദേഹം യോഗത്തിൽ പറഞ്ഞു.കൂടാതെ നവഭാരതം നിർമിതിക്കുള്ള പ്രതിജ്ഞയും അദ്ദേഹം ചൊല്ലിക്കൊടുത്തു.

രാഷ്ട്ര വികസനം

രാഷ്ട്ര വികസനം

ബിജെപിയുടെ ലക്ഷ്യം രാജ്യത്തിന്റെ വികസനമാണെന്നും മറിച്ച് സർക്കാർ ഉണ്ടാക്കൽ അല്ലെന്നും രാജ്നാഥ് സിങ് പറഞ്ഞു.

English summary
Solution to the Kashmir problem, terrorism, naxalism, northeast insurgency will be found before 2022, said Union Home Minister Rajnath Singh
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X