കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ലോക്സഭ തിരഞ്ഞെടുപ്പ് പടിവാതിക്കല്‍, എങ്ങനെ വോട്ട് ചെയ്യാം.. അറിയേണ്ടതെല്ലാം

  • By Desk
Google Oneindia Malayalam News

ദില്ലി: ലോക്സഭ തിരഞ്ഞെടുപ്പ് അടുത്തതോടെ ഇന്ത്യ പ്രചാരണങ്ങളുടെയും ആഹ്വാനങ്ങളുടെയും ബഹളത്തിലേക്ക് മാറുകയാണ്. കത്തിയാളുന്ന വേനലിനൊപ്പം തിരഞ്ഞെടുപ്പ് ചൂടിലാണ് ഇന്ത്യ. ലോക്സഭ തിരഞ്ഞെടുപ്പും വിവിധ സംസ്ഥാനങ്ങളിലെ നിയമസഭ തിരഞ്ഞെടുപ്പും ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യത്തിനെ മറ്റൊരു തിരഞ്ഞെടുപ്പ് കാലത്തേക്ക് നയിക്കുന്നു.

പിണറായിയും കിങ് ജോങ് ഉന്നും; വിവാദമായ ഫോട്ടോ ഷോപ്പ് ചിത്രം വീണ്ടും പങ്കുവെച്ച് വിടി ബല്‍റാംപിണറായിയും കിങ് ജോങ് ഉന്നും; വിവാദമായ ഫോട്ടോ ഷോപ്പ് ചിത്രം വീണ്ടും പങ്കുവെച്ച് വിടി ബല്‍റാം

കന്നി വോട്ടര്‍മാരും വോട്ട് ചെയ്ത് പഴക്കം വന്നവരുമെല്ലാം തിരഞ്ഞെടുപ്പിനൊപ്പം വോട്ട് ചെയ്യാനും ഒരുങ്ങണം. 18 വയസുമുതലാണ് ഇന്ത്യയില്‍ വോട്ടവകാശം ലഭിക്കുക. ഇന്ത്യന്‍ പൗരനായ പതിനെട്ട് വയസ് പൂര്‍ത്തിയായ വ്യക്തികള്‍ക്ക് വോട്ടവകാശം ഉപയോഗപ്പെടുത്താം. തിരഞ്ഞെടുപ്പ് കമ്മീഷന്റെ വെബസൈറ്റില്‍ നല്‍കിയിരിക്കുന്ന വോട്ടേഴ്‌സ് ലിസ്റ്റില്‍ പേരുള്ളവര്‍ക്ക് വോട്ട് രെഖപ്പെടുത്താം. പ്രദേശിക തലത്തിലുള്ള സമ്മതിദായക രജിസ്‌ട്രേഷന്‍ കേന്ദ്രങ്ങളിലും വ്യക്തികള്‍ക്ക് പേര് രജിസ്റ്റര്‍ ചെയ്യാവുന്നതാണ്.

evms7-02-149639

വോട്ടര്‍ ഐഡിയോ മറ്റ് അംഗീകൃത തിരിച്ചറിയല്‍ രേഖയോ,വോട്ടര്‍ സ്ലിപ്പോ പോളിങ് ബൂത്തില്‍ ആവശ്യമാണ്. വോട്ടര്‍ സ്ലിപ്പ് വീട്ടിലെത്തിച്ച്‌നല്‍കും. ഇത് ലഭിച്ചില്ലെങ്കില്‍ രാഷ്ട്രീയപാര്‍ട്ടികളുടെ പോളിങ് ബൂത്ത് കൗണ്ടറുകളില്‍ ലഭ്യമാകും. പോളിങ് ബൂത്തില്‍ തിരിച്ചറിയല്‍ രേഖയും വോട്ടര്‍സ്‌ളിപ്പും ഇല്ലാതെ വോട്ട് ചെയ്യാന്‍ സാധിക്കില്ല.

പോളിങ് ഉദ്യോഗസ്ഥന്‍ തിരിച്ചറിയല്‍ രേഖകളും മറ്റും പരിശോധിക്കും. കൈയില്‍ വോട്ടടയാളമായി മഷി പുരട്ടുകയും ചീട്ട് നല്‍കുകയും ചെയ്യും. ഇതും പരിശോധിച്ചാല്‍ വോട്ട് ചെയ്യാന്‍ തയ്യാറായി എന്നര്‍ത്ഥം. ഇലക്ട്രോണിക് വോട്ടിങ് മെഷീനിലെ സ്ഥാനാര്‍ത്ഥിക്കു നേരെ വിരലമര്‍ത്തിയാല്‍ വിവിപാറ്റില്‍ സ്ലിപ്പ് പ്രിന്റ് ചെയ്യുകയും ഇത് ബാലററില്‍ വീഴുകയും ചെയ്യും. ഇതോടെ വോട്ട് ചെയ്‌തെന്ന് ഉറപ്പിക്കാനാകും.

English summary
Somany elections are coing up and how to cast vote in India, the all one have to Know about elction
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X