കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

യുഎഇ ബാങ്കുകളിൽ‌ നിന്ന് ഇന്ത്യക്കാർ തട്ടിയെടുത്തത് 50,000 കോടി; മുങ്ങിയവരിൽ കൂടുതൽ മലയാളികൾ!!

Google Oneindia Malayalam News

ദുബായ്: യുഎഇ ബാങ്കുകളിൽ നിന്ന് വൻ തുക വെട്ടിച്ച് കടന്നു കള‍ഞ്ഞ ഇന്ത്യക്കാരെ തേടി യുഎഇ ബാങ്കുകൾ. ക്രെഡിറ്റ് കാർഡ് വഴിയും വൻ തുക വായ്പയെടുത്ത് വെട്ടിച്ച കടന്ന ഇന്ത്യക്കാരിൽ നിന്ന് പണം ഈടാക്കാൻ യുഎഇയിലെ പ്രമുഖ ബാങ്കുകൾ ഇന്ത്യയിലെത്തുന്നു എന്നാണ് റിപ്പോർട്ട്. മുങ്ങിയവർക്കെതിരെ നടപടിയെടുക്കുക എന്നതാണ് ബാങ്കുകളുടെ ലക്ഷ്യം.

പണവുമായി മുങ്ങിയവരിൽ കൂടുതലും മലയാളികളാണെന്നാണ് റിപ്പോർട്ട്. സാമ്പത്തിക ഇടപാടുകളിൽ യുഎഇ സിവിൽ കോടതികളിലെ വിധികൾ ഇന്ത്യയിലെ ജില്ല കോടതി വിധിക്ക തുല്ല്യമാക്കി വിജ്ഞാപനം പുറത്ത് വന്നതിന് പിന്നാലെയാണ് യുഎഇ ബാങ്കുകളുടെ നീക്കം. അഞ്ച് വർ‌ഷത്തിനെടെ 50,000 കോടിയിലേറെ രൂപയാണ് യുഎഇ ബാങ്കുകൾക്ക് നഷ്ടമായത്.

പേരുകൾ പരസ്യപ്പെടുത്തും

പേരുകൾ പരസ്യപ്പെടുത്തും

നഷ്ടമായ തുകയിൽ 70 ശതമാനത്തിലധകവും വൻ ബിസിനസ് സ്ഥാപനങ്ങളുടെ വായ്പയാണ്. ക്രെഡിറ്റ് കാർഡ്, വാഹന വായ്പ, വ്യക്തിഗത വായ്പ തുടങ്ങിയ ഇനങ്ങളിലായാണ് ഇരുപത് ശതമാനത്തിലേറെ. വൻ വായ്പയെടുപ്പ് ഇന്ത്യയിലേക്ക് കടന്ന ബിസിനസ് ഗ്രൂപ്പുകളുടെ വിവരങ്ങൾ‌ ഉടൻ പരസ്യപ്പെടുത്തുമെന്നാണ് റിപ്പോർട്ട്. യുഎഇ ബാങ്കുകളഉടെ നഷ്ക്രിയ വായ്പത്തോത് 201ൽ 7.5 ശതമാനമായി ഉർന്നിരുന്നു.

ബാങ്കുകൾ‌ പ്രതിസന്ധിയിൽ

ബാങ്കുകൾ‌ പ്രതിസന്ധിയിൽ


ഇതോടെ ചില ബാങ്കുകളുടെ പ്രവർത്തനം പ്രതിസന്ധിയിലാകുകയായിരുന്നു. ബാങ്കുകളുടെ ലാഭം കുറഞ്ഞതോടെ പരസ്പരം ലയിച്ചു. 2017ൽ നിഷ്ക്രിയ വായ്പകൾ 7.5 ശതമാനമായിരുന്നെങ്കിലും തുടർന്നുള്ള വർഷങ്ങളിൽ സ്ഥിതി അല്പം മെച്ചപ്പെട്ടു. എങ്കിലും ഒട്ടേറെ വ്യപാര- വാണിജ്യ സ്ഥാപനങ്ങൾ ഉപേക്ഷിച്ച് വൻ തുക വായ്പയെടുത്ത് മുങ്ങിയവർ ഏറെയാണ്.

ഔദ്യോഗികമായി പ്രഖ്യാപിച്ചില്ല

ഔദ്യോഗികമായി പ്രഖ്യാപിച്ചില്ല

ഇന്ത്യയിൽ നിയനടപടിക്ക് നീങ്ങുന്നത് യുഎഇ ബാങ്കുകൾ ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല. കഴിഞ്ഞമാസമാണ് ഇന്ത്യ വിജ്ഞാപനം പുറത്തിറക്കിയത്. ഇതോടെ വായ്പ തിരിച്ച് പിടിക്കാനുള്ള സാധ്യതകൾ തുറന്നതായി ബാങ്കിങ് മേഖലയിലെ പ്രമുഖർ സ്ഥിരീകരിക്കുന്നത്. വായ്പയെടുത്ത് മുങ്ങിയവർ ബാങ്കുകൾക്ക് നഷ്ടം വരുത്തുക മാത്രമല്ല ചെയ്തത്.

ആയിരങ്ങളെ തൊഴിൽ രഹിതരാക്കി

ആയിരങ്ങളെ തൊഴിൽ രഹിതരാക്കി

ആയിരങ്ങളെ ഇത്തരക്കാർ തൊഴിൽ രഹിതരാക്കി എന്നാണ് ബാങ്കുകൾ അവകാശപ്പെടുന്നത്. യുഎഇയിലെ വലിയ ബാങ്കുകലായ എമിറേറ്റ്സ് എൻബിഡി, അബുദാബി കൊമേഴ്സ്യൽ ബാങ്ക് ഉൾപ്പെടെ ഒൻപത് ബാങ്കുകളാണ് നിയമനടപടികളുമായി നീങ്ങുന്നത്. ഖത്തറും ഒമാനും ആസ്ഥാനമായുള്ള ചില ബാങ്കുകൾ കൂടി ഇവർക്കൊപ്പം ചേരുമെന്നാണ് സൂചനകൾ.

English summary
Some banks in the UAE are going after the Indian nationals who defaulted on their loans in the UAE
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X