കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തുര്‍ക്കികള്‍ക്ക് പോലും തൈമൂര്‍ ഭീകരനാണ്... ഇവിടെ ചിലര്‍ ആ പേരിടുന്നു, സെയ്ഫിനെതിരെ ബിജെപി!!

Google Oneindia Malayalam News

ദില്ലി: ബ്രിട്ടീഷുകാര്‍ വരുന്നത് വരെ ഇന്ത്യയെന്ന സങ്കല്‍പ്പം ഉണ്ടായിരുന്നില്ലെന്ന ബോളിവുഡ് താരം സെയ്ഫ് അലി ഖാന്റെ പരാമര്‍ശത്തില്‍ വിമര്‍ശനവുമായി ബിജെപി. അദ്ദേഹത്തിന്റെ മകനെയും ബിജെപി വിവാദത്തിലേക്ക് വലിച്ചിഴച്ചിരിക്കുകയാണ്. ഇന്ത്യക്കാരെ കൂട്ടക്കൊല ചെയ്ത ഭരണാധികാരിയുടെ പേരാണ് സ്വന്തം മകന് സെയ്ഫ് നല്‍കിയിരിക്കുന്നതെന്ന് ബിജെപി വക്താവ് മീനാക്ഷി ലേഖി പറഞ്ഞു. നേരത്തെ സോഷ്യല്‍ മീഡിയയില്‍ സെയ്ഫിനെതിരെ വ്യാപക വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു.

1

നേരത്തെ തന്റെ പുതിയ ചിത്രം താനാജിയെ കുറിച്ച് സംസാരിക്കുമ്പോഴാണ് സെയ്ഫ് വിവാദ പ്രസ്താവന നടത്തിയത്. താനാജിയുടെ കഥ ചരിത്രമാണെന്ന് കരുതുന്നില്ല. ബ്രിട്ടീഷുകാര്‍ ഇന്ത്യയിലെത്തുന്നത് വരെ ഇന്ത്യയെന്ന സങ്കല്‍പ്പം നമുക്കില്ലായിരുന്നുവെന്നും സെയ്ഫ് പറഞ്ഞു. എന്നാല്‍ ബ്രിട്ടീഷുകാരുടെ ഈസ്റ്റ് ഇന്ത്യാ കമ്പനി 1600ല്‍ സ്ഥാപിതമായിട്ടുണ്ടെന്ന കാര്യം സെയ്ഫ് മറന്നുപോയെന്നും സോഷ്യല്‍ മീഡിയ കുറ്റപ്പെടുത്തി.

ഇതിന് പിന്നാലെയാണ് ബിജെപി സെയ്ഫിനെതിരെ വിമര്‍ശനം കടുപ്പിച്ചത്. തുര്‍ക്കികള്‍ക്ക് പോലും തൈമൂര്‍ എന്നാണ് ക്രൂരനായ ഭരണാധികാരിയാണ്. എന്നാല്‍ ചിലയാളുകള്‍ സ്വന്തം കുട്ടികള്‍ക്ക് തൈമൂര്‍ എന്നാണ് പേരിടുന്നതെന്നുമായിരുന്നു മീനാക്ഷി ലേഖിയുടെ വിമര്‍ശനം. സെയ്ഫ്-കരീനാ കപൂര്‍ ദമ്പതികളുടെ മകനാണ് തൈമൂര്‍. 2016ലാണ് തൈമൂര്‍ ജനിച്ചത്. എന്നാല്‍ കുട്ടിക്ക് പേരിട്ടത് മുതല്‍ തീവ്ര വലതുപക്ഷ സംഘടനകള്‍ സെയ്ഫിനെ രൂക്ഷമായി വിമര്‍ശിക്കുന്നുണ്ട്.

13ാം നൂറ്റാണ്ടില്‍ ഇന്ത്യയെ ആക്രമിച്ച് നിരവധി പേരെ വധിച്ച ഭരണാധികാരിയാണ് തൈമൂര്‍. എന്നാല്‍ അത് തിമൂര്‍ ആണെന്നും, തന്റെ മകന്‍ തൈമൂര്‍ ആണെന്നും സെയ്ഫ് നേരത്തെ പറഞ്ഞിരുന്നു. പേര്‍ഷ്യയില്‍ ഇരുമ്പ് എന്നാണ് തൈമൂറിന്റെ അര്‍ത്ഥമെന്നും സെയ്ഫ് പറഞ്ഞു. അതേസമയം വിമര്‍ശനങ്ങളുടെ സാഹചര്യത്തില്‍ മകന്റെ പേര് മാറ്റണമെന്ന് താന്‍ ചിന്തിച്ചിരുന്നുവെന്ന് സെയ്ഫ് മുമ്പ് വെളിപ്പെടുത്തിയിരുന്നു. എന്നാല്‍ പിന്നീട് ഇത് മാറ്റിയിരുന്നില്ല.

സിഎഎയില്‍ നിന്ന് പിന്നോട്ടില്ല.... പ്രതിഷേധിക്കുന്നവര്‍ക്ക് അത് തുടരാം, നിലപാട് കടുപ്പിച്ച് അമിത് ഷാസിഎഎയില്‍ നിന്ന് പിന്നോട്ടില്ല.... പ്രതിഷേധിക്കുന്നവര്‍ക്ക് അത് തുടരാം, നിലപാട് കടുപ്പിച്ച് അമിത് ഷാ

English summary
some choose to name their kids taimur bjp attack saif ali khan
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X