കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സിദ്ധരാമയ്യക്കെതിരെ പടയൊരുക്കം,സോണിയയെ കണ്ട് നേതാക്കള്‍,പ്ലാന്‍ ബിയുമായി സിദ്ധു ക്യാമ്പ്

Google Oneindia Malayalam News

ബെംഗളൂരു: ഇക്കഴിഞ്ഞ ലോക്സഭ തിരഞ്ഞെടുപ്പില്‍ കനത്ത തിരിച്ചടിയാണ് കര്‍ണാടകത്തില്‍ കോണ്‍ഗ്രസ് നേരിട്ടത്. ജെഡിഎസുമായി സഖ്യം ചേര്‍ന്ന് മത്സരിച്ചിട്ടും സംസ്ഥാനത്തെ 29 ലോക്സഭാ സീറ്റുകളില്‍ കേവലം ഒരു സീറ്റില്‍ മാത്രമായിരുന്നു കോണ്‍ഗ്രസ് ജയിച്ചത്. ഇതിനു പിന്നാലെയാണ് വിമത എംഎല്‍എമാരുടെ പിന്തുണയോടെ സംസ്ഥാനത്തെ സഖ്യസര്‍ക്കാറിനെ വീഴ്ത്തി ബിജെപി ഭരണം പിടിച്ചെടുത്തത്.ഇതോടെ വരുന്ന ഉപതിരഞ്ഞെടുപ്പിന് മുന്‍പെങ്കിലും നേതൃമാറ്റം നടത്തണമെന്ന ആവശ്യം പാര്‍ട്ടിക്കുള്ളില്‍ ശക്തമായിരിക്കുകയാണ്.

യെഡ്ഡിക്ക് കുരുക്ക് മുറുകുന്നു; നാലാം ഉപമുഖ്യമന്ത്രിയ്ക്കായി മുറവിളി, ഭീഷണിയുമായി വാത്മീകി സമുദായംയെഡ്ഡിക്ക് കുരുക്ക് മുറുകുന്നു; നാലാം ഉപമുഖ്യമന്ത്രിയ്ക്കായി മുറവിളി, ഭീഷണിയുമായി വാത്മീകി സമുദായം

കോണ്‍ഗ്രസ് അധ്യക്ഷനേയും പ്രതിപക്ഷ നേതാവിനേയും ഉടന്‍ നിയമിക്കണമെന്ന ആവശ്യമാണ് നേതാക്കള്‍ ഉയര്‍ത്തുന്നത്. അധ്യക്ഷ സ്ഥാനത്തേക്ക് മുന്‍ മന്ത്രി ഡികെ ശിവകുമാറിന്‍റെ പേരാണ് ഉയരുന്നത്. പ്രതിപക്ഷ പാര്‍ട്ടി നേതാവായി മുന്‍ മുഖ്യന്‍ കൂടിയായ സിദ്ധരാമയ്യയുടെ പേരുകളും ചര്‍ച്ചയാകുന്നുണ്ട്. എന്നാല്‍ സിദ്ധരാമയ്യയെ പ്രതിപക്ഷ നേതാവാക്കാനുള്ള നീക്കത്തിനെതിരെ ഹൈക്കമാന്‍റിനെ സമീപിച്ചിരിക്കുകയാണ് പാര്‍ട്ടിയിലെ ഒരു വിഭാഗം നേതാക്കള്‍.

 ഡികെ യോഗ്യനെന്ന് നേതാക്കള്‍

ഡികെ യോഗ്യനെന്ന് നേതാക്കള്‍

ഉപതിരഞ്ഞെടുപ്പിന് മുന്‍പ് തന്നെ സംസ്ഥാന കോണ്‍ഗ്രസ് അധ്യക്ഷനെ മാറ്റണമെന്നാണ് കോണ്‍ഗ്രസില്‍ ആവശ്യം ശക്തമായിരിക്കുന്നത്. മുന്‍ ജലവിഭവ വകുപ്പ് മന്ത്രിയായിരുന്ന ഡികെ ശിവകുമാറിന്‍റെ പേരാണ് പാര്‍ട്ടിയിലെ ഒരു വിഭാഗം നേതാക്കള്‍ ഉയര്‍ത്തുന്നത്. പ്രതിസന്ധി ഘട്ടങ്ങളില്‍ പാര്‍ട്ടിയെ മുന്നോട്ട് കൊണ്ടുപോവാന്‍ വലിയ ശ്രമങ്ങള്‍ നടത്തിയ നേതാവെന്ന നിലയില്‍ ഡികെ തന്നെയാണ് അധ്യക്ഷനാകാന്‍ യോഗ്യന്‍ എന്നാണ് നേതാക്കള്‍ പറയുന്നത്.

 മുഖ്യമന്ത്രി മോഹം

മുഖ്യമന്ത്രി മോഹം

അതേസമയം ഡികെയെ അധ്യക്ഷനാക്കുന്നതിനോട് മുന്‍ മുഖ്യമന്ത്രി കൂടിയായി സിദ്ധരമായ്യയ്ക്ക് താത്പര്യമില്ല.
തന്‍റെ അടുത്ത അനുയായികളെ അധ്യക്ഷ പദവിയിലെത്തിച്ച് നിയമസഭ പ്രതിപക്ഷ നേതാവായി വരണമെന്നാണ് സിദ്ധരമായ്യയുടെ കണക്ക് കൂട്ടല്‍. പ്രതിപക്ഷ നേതാവായാല്‍ ഭാവിയില്‍ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയാകാമെന്നും സിദ്ധരമായ്യ കണക്ക് കൂട്ടുന്നു.

 വന്നത് ജെഡിഎസില്‍ നിന്ന്

വന്നത് ജെഡിഎസില്‍ നിന്ന്

എന്നാല്‍ സിദ്ധുവിന്‍റെ ഈ നീക്കത്തിന് കടും വെട്ടിനൊരുങ്ങുകയാണ് പാര്‍ട്ടിയിലെ ഒരു വിഭാഗം നേതാക്കള്‍. കോണ്‍ഗ്രസിലെ മുതിര്‍ന്ന നേതാക്കളെ തന്നെ പ്രതിപക്ഷ നേതാക്കളാക്കണം എന്ന ആവശ്യവുമായി ചില നേതാക്കള്‍ പാര്‍ട്ടി അധ്യക്ഷ സോണിയ ഗാന്ധിയെ ദില്ലിയില്‍ സന്ദര്‍ശിച്ചതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. സിദ്ധരാമയ്യ ജെഡിഎസില്‍ നിന്ന് ചേക്കേറിയതാണെന്നാണ് ഇവര്‍ ചൂണ്ടിക്കാണിക്കുന്നത്.

 നിര്‍ദ്ദേശിച്ച് നേതാക്കള്‍

നിര്‍ദ്ദേശിച്ച് നേതാക്കള്‍

മാത്രമല്ല സംസ്ഥാനത്തെ നിലവിലെ പ്രതിസന്ധിയില്‍ സിദ്ധരമായ്യയ്ക്ക് പങ്കുണ്ടെന്നും നേതാക്കള്‍ സോണിയയെ ധരിപ്പിച്ചത്രേ. സിദ്ധരമയ്യ ക്യാമ്പില്‍ നിന്നുള്ള നേതാക്കളാണ് സംസ്ഥാനത്ത് വിമത നീക്കത്തിന് ചുക്കാന്‍ പിടിച്ചതെന്നും ഇവര്‍ പറഞ്ഞു. അതേസമയം പ്രതിപക്ഷ നേതാക്കളുടെ സ്ഥാനത്തേക്ക് മറ്റ് ചില പേരുകളും ഇവര്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. മുതിര്‍ന്ന നേതാവും മന്ത്രിയുമായ എച്ച്കെ പാട്ടീല്‍ ഉള്‍പ്പെടെയുള്ള ചിലരുടെ പേരാണ് നേതാക്കള്‍ നിര്‍ദ്ദേശിച്ചത്.

 പ്ലാന്‍ ബിയുമായി സിദ്ധു ക്യാമ്പ്

പ്ലാന്‍ ബിയുമായി സിദ്ധു ക്യാമ്പ്

അതേസമയം സിദ്ധരാമയ്യയ്ക്കെതിരെ നേതൃത്വം രംഗത്തെത്തിയാല്‍ അതിനെ പ്രതിരോധിക്കാന്‍ പ്ലാന്‍ ബിയുമായി സിദ്ധു ക്യാമ്പും രംഗത്തെത്തിയിട്ടുണ്ട്. സിദ്ധരാമയ്യയുടെ പേരിന് പകരം മറ്റ് പേരുകള്‍ ഉയര്‍ന്നാല്‍ മുന്‍ സ്പീക്കര്‍ കൂടിയായ കെആര്‍ രമേശ് കുമാറിനെയാകും സിദ്ധുപക്ഷം പ്രതിപക്ഷ നേതാവായി ഉയര്‍ത്തിക്കാട്ടുക. അവിശ്വാസ പ്രമേയ വേളയില്‍ സ്പീക്കര്‍ എന്ന നിലയില്‍ കെആര്‍ രമേശ് നടത്തിയ ഇടപെടലുകള്‍ ഹൈക്കമാന്‍റില്‍ മതിപ്പുളവാക്കിയിട്ടുണ്ടെന്നും അതുകൊണ്ട് തന്നെ തങ്ങളുടെ നിര്‍ദ്ദേശം അംഗീകരിക്കപ്പെടുമെന്നുമാണ് നേതാക്കളുടെ പ്രതീക്ഷ.

കോണ്‍ഗ്രസ് മാറുന്നു.. വന്‍ സംഘടന അഴിച്ചു പണി, ആര്‍എസ്എസ് മാതൃകയില്‍.. അടിമുടി മാറും

പാകിസ്താനില്‍ മുസ്ലീങ്ങള്‍ പോലും സുരക്ഷിതരല്ല; ഇന്ത്യയില്‍ അഭയം തേടി ഇമ്രാൻ ഖാന്റെ മുൻ അനുയായിപാകിസ്താനില്‍ മുസ്ലീങ്ങള്‍ പോലും സുരക്ഷിതരല്ല; ഇന്ത്യയില്‍ അഭയം തേടി ഇമ്രാൻ ഖാന്റെ മുൻ അനുയായി

English summary
Some Congress leaders against Siddaramaiah
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X