കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആണ്‍കുട്ടികളുണ്ടാകാന്‍ എളുപ്പവഴി? മറാത്തി പണ്ഡ‍ിതന്റെ നിര്‍ദേശം വൈറല്‍, ദിവസവും സമയവും മുഖ്യം!!

  • By Desk
Google Oneindia Malayalam News

അഹമ്മദാബാദ്: ആണ്‍കുട്ടികളുണ്ടാവാന്‍ അപൂര്‍വ നിര്‍ദേശവുമായി മറാത്തി പണ്ഡിതന്‍. ഇന്ത്യക്കാര്‍ക്ക് ആണ്‍കുട്ടികളോട് ആഭിമുഖ്യം കൂടുതലാണ്. ഇത് ജനസംഖ്യാ വര്‍ധനവിനുള്ള ഒരു കാരണമെന്നാണ് പ്രമുഖ മറാത്തി പണ്ഡിതന്‍ ഇന്ദുരിക്കര്‍ മഹാരാജ് പറയുന്നത്. എന്നാല്‍ ഇരട്ട അക്കമുള്ള തിയ്യതികളില്‍ സ്ത്രീയുമായി ലൈംഗിക ബന്ധത്തിലേര്‍പ്പെട്ടാല്‍ ആണ്‍കുട്ടികല്‍ ജനിക്കുമെന്നാണ് പണ്ഡിതന്‍ ചൂണ്ടിക്കാണിക്കുന്നത്. അഹമ്മദാബാദിലെ ഒരു ഗ്രാമത്തില്‍ നടത്തിയ പ്രഭാഷണത്തിനിടെയാണ് ഇദ്ദേഹത്തിന്റെ അവകാശവാദം. പ്രഭാഷണത്തിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്.

ബിജെപിയില്‍ കൂട്ടക്കൊഴിഞ്ഞുപോക്ക്; അന്തംവിട്ട് നേതാക്കള്‍, സിഎഎ തിരിച്ചടിക്കുന്നു, നാഗാലാന്റിലുംബിജെപിയില്‍ കൂട്ടക്കൊഴിഞ്ഞുപോക്ക്; അന്തംവിട്ട് നേതാക്കള്‍, സിഎഎ തിരിച്ചടിക്കുന്നു, നാഗാലാന്റിലും

 ഇരട്ട അക്കമെങ്കില്‍ ആണ്‍കുട്ടി...

ഇരട്ട അക്കമെങ്കില്‍ ആണ്‍കുട്ടി...


ഇരട്ട അക്കമുള്ള ദിനങ്ങളില്‍ ലൈംഗിക ബന്ധത്തിലേര്‍പ്പെട്ടാല്‍ ജനിക്കുന്ന കുട്ടികള്‍ ആണ്‍കുട്ടികളും ഒറ്റ അക്ക ദിനങ്ങളില്‍ ആണ് ലൈംഗിക ബന്ധത്തിലേര്‍പ്പെടുന്നതെങ്കില്‍ പെണ്‍കുട്ടികളുമാണ് ജനിക്കുകയെന്നാണ് ഇദ്ദേഹം അവകാശപ്പെടുന്നത്. ശുഭരകരമല്ലാത്ത സമയത്ത് ലൈംഗിക ബന്ധത്തിലേര്‍പ്പെട്ട് ജനിക്കുന്ന കുഞ്ഞുങ്ങള്‍ കുടുംബത്തിന് ചീത്തപ്പേര് കേള്‍പ്പിക്കുമെന്നും ഗുരു പറയുന്നു.

 സമയം ശരിയല്ലെങ്കില്‍ എന്ത് സംഭവിക്കും?

സമയം ശരിയല്ലെങ്കില്‍ എന്ത് സംഭവിക്കും?

ദമ്പതികള്‍ ലൈംഗിക ബന്ധത്തിലേര്‍പ്പെടുന്ന സമയം ശരിയല്ലെങ്കില്‍ ജനിക്കുന്ന കുഞ്ഞ് നിലവാരം കുറഞ്ഞതായിരിക്കുമെന്നാണ് ഗുരു ചൂണ്ടിക്കാണിക്കുന്നത്. എന്നാല്‍ ഇദ്ദേഹത്തിന്റെ പ്രസ്താവനകള്‍ പ്രീ കണ്‍സെപ്ഷന്‍ ആന്‍ഡ് പ്രീ നേറ്റല്‍ ഡയഗ്നോസ്റ്റിക് ടെക്നിക്സ് ആക്ടിന്റെ പരിധിയില്‍ വരുന്നതാണെന്നാണ് സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ ഇതെക്കുറിച്ച് പ്രതികരിച്ചത്.

 21 മില്യണ്‍ പെണ്‍കുട്ടികള്‍

21 മില്യണ്‍ പെണ്‍കുട്ടികള്‍

ആണ്‍കുട്ടികള്‍ ഉണ്ടാകുന്നതിനുള്ള ആഗ്രഹത്തിന്മേല്‍ ഇന്ത്യക്കാര്‍ 21 മില്യണ്‍ പെണ്‍കുട്ടികളെ അനാവശ്യമായി സ‍ൃഷ്ടിച്ചെന്നും ഗുരു പറയുന്നു. 2018ല്‍ പാര്‍ലമെന്റില്‍ സമര്‍പ്പിച്ച സാമ്പത്തിക സര്‍വേയിലെ കണക്കുകളെ ഉദ്ധരിച്ചാണ് ഇദ്ദേഹത്തിന്റെ പ്രസംഗം.
ഇത്തരത്തിലുള്ള മനോഭാവം മാറ്റിയെടുക്കുന്നതിനായി നമ്മുടെ സമൂഹം ഏത് തരത്തില്‍ പ്രവര്‍ത്തിക്കുന്നുവെന്നും എത്രമാത്രം അവബോധം വേണമെന്നുമുള്ള ഓര്‍മപ്പെടുത്തലാണ് ഈ കണക്കുകളെന്നും ഇദ്ദേഹം അവകാശപ്പെടുന്നു.

ജന്മം നല്‍കുന്നതെന്തിന്?

ജന്മം നല്‍കുന്നതെന്തിന്?

തങ്ങള്‍ക്ക് ഒരു ആണ്‍കുട്ടി ജനിക്കുന്നതുവരെ കുഞ്ഞുങ്ങള്‍ക്ക് ജന്മം നല്‍കുന്നവരാണ് മിക്ക രക്ഷിതാക്കളും. ഇതിനായി അനാവശ്യമായി പെണ്‍കുട്ടികള്‍ക്ക് ജന്മം നല്‍കുന്നുവെന്നും ഗുരു കുറ്റപ്പെടുത്തുന്നു. ഇത് പരിമിത വിഭവങ്ങള്‍ പെണ്‍കുട്ടികള്‍ക്ക് ലഭിക്കുന്നതിന് തിരിച്ചടിയാവുന്നുവെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു. സ്ത്രീകളുടെ ജീവിത നിലവാരം മെച്ചപ്പെട്ടിട്ടുണ്ട്. എന്നാല്‍ സമൂഹത്തിന് ഇവരില്‍ കുറച്ച് പേരെ മതി. ലിംഗ സമത്വം ഉറപ്പാക്കുന്നതിനും മറ്റുമായി ആണ്‍മക്കളുടെ പ്രാധാന്യം ഉയരുന്നു

English summary
Some Guru Is Advising tricks to Couples getting boy child
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X