മുസ്ലീം മാത്രമല്ല ചില ഭ്രാന്തന്‍ ഹിന്ദുക്കളും ഫത്‌വ പുറപ്പെടുവിക്കാന്‍ തുടങ്ങിയെന്ന് തസ്ലീമ നസ്രീന്‍
ദില്ലി: തീവ്രവാദികളുടെ വധഭീഷണിയുള്ള ബംഗ്ലാദേശ് എഴുത്തുകാരി തസ്ലീമ നസ്രീന്‍ വീണ്ടും വിവാദ പരാമര്‍ശവുമായി രംഗത്തെത്തി. എന്നും മുസ്ലീങ്ങളെ അടച്ചാക്ഷേപിച്ചിരുന്ന തസ്ലീമ ഇത്തവണ ഹിന്ദുക്കള്‍ക്കെതിരെയാണ് ശബ്ദമുയര്‍ത്തിയത്. ഹിന്ദുക്കളും ഫത്‌വ പുറപ്പെടുവിക്കാന്‍ തുടങ്ങിയെന്നാണ് തസ്ലീമയുടെ ആരോപണം.
ജെഎന്‍യു വിഷയത്തില്‍ പ്രതികരിക്കുകയായിരുന്നു തസ്ലീമ. ജെഎന്‍യു വിദ്യാര്‍ത്ഥി യൂണിയന്‍ പ്രസിഡന്റ് കനയ്യ കുമാറിനെ കൊന്നാല്‍ 11ലക്ഷം രൂപയും കനയ്യയുടെ നാവരിഞ്ഞാല്‍ അഞ്ച് ലക്ഷം രൂപയും നല്‍കുമെന്ന് പറഞ്ഞതിനെതിരെയായിരുന്നു തസ്ലീമയുടെ പരാമര്‍ശം. പാരിതോഷികം പ്രഖ്യാപിച്ചവരെ പരിഹസിച്ച് ട്വിറ്ററിലൂടെയാണ് തസ്ലീമ പ്രതികരിച്ചത്.

ഞാന്‍ വിശ്വസിച്ചിരുന്നത് മുസ്ലീങ്ങള്‍ മാത്രമാണ് ഫത്‌വ പുറപ്പെടുവിക്കാറുള്ളൂവെന്നാണ്. എന്നാല്‍, മുസ്ലീം മാത്രമല്ല ചില ഭ്രാന്തുപിടിച്ച ഹിന്ദുക്കളും ഫത്‌വ പുറപ്പെടുവിക്കാന്‍ തുടങ്ങിയെന്നാണ് തസ്ലീമ പറയുന്നത്.
Thought only Muslims can be Fatwabaz, but some Hindus too issuing Fatwas: Taslima Nasreen https://t.co/ASYUC1rgsh
— taslima nasreen (@taslimanasreen) March 6, 2016
ആദ്യം നിങ്ങള്‍ നിങ്ങളുടെ മതവുമായി പ്രണയത്തിലാകും. പിന്നീട് വിവേകവും സ്വബുദ്ധിയും നഷ്ടപ്പെടുത്തും. തുടര്‍ന്ന് നിങ്ങള്‍ എതിരാളികളുടെ തലയ്ക്ക് വിലയിടുകയും തലയറുക്കാന്‍ തുടങ്ങുകയും ചെയ്യും. കനയ്യയ്‌ക്കെതിരെ പ്രതികരിക്കുന്ന ആളുകളോട് തസ്ലീമയ്ക്ക് പറയാനുള്ളത് ഇത്രയുമാണ്.












Click it and Unblock the Notifications