കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മത്സരിപ്പിക്കാതിരിക്കാന്‍ രാഹുലിനെ കണ്ടവരുണ്ട്, രാഹുല്‍ പറഞ്ഞത് ഇക്കാര്യം; വെളിപ്പെടുത്തി തരൂര്‍

Google Oneindia Malayalam News

ദില്ലി: കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്കുള്ള മത്സരത്തിനിടെ പാര്‍ട്ടിയില്‍ പ്രശ്‌നങ്ങളുണ്ടെന്ന് വെളിപ്പെടുത്തി ശശി തരൂര്‍. തന്നെ മത്സരിപ്പിക്കാതിരിക്കാന്‍ പല കളികളും സീനിയര്‍ നേതാക്കള്‍ കളിച്ചതായിട്ടാണ് തരൂര്‍ പറയുന്നത്. കോണ്‍ഗ്രസില്‍ മത്സരമില്ലാതെ അധ്യക്ഷനെ തിരഞ്ഞെടുക്കണമായിരുന്നുവെന്നാണ് പല സീനിയര്‍ നേതാക്കളും അഭിപ്രായപ്പെട്ടത്.

തരൂരിനോട് മത്സരത്തില്‍ നിന്ന് പിന്മാറാനും ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഇത് നിലവിലെ സ്ഥിതി തന്നെ കോണ്‍ഗ്രസില്‍ തുടരാനുള്ള പ്ലാനാണെന്ന് പാര്‍ട്ടിയിലെ യുവനേതാക്കളും കരുതുന്നുണ്ട്. ഇതിനിടെയാണ് തരൂര്‍ തന്നെ നിര്‍ണായക വിവരങ്ങള്‍ പുറത്തുവിട്ടത്. വിശദമായ വിവരങ്ങളിലേക്ക്....

1

കോണ്‍ഗ്രസിലെ കുറച്ച് നേതാക്കള്‍ രാഹുല്‍ ഗാന്ധിയെ കാണാനായി ചെന്നിരുന്നു. അവരുടെ ആവശ്യം രാഹുലിനെ കൊണ്ട് എന്റെ നാമനിര്‍ദേശ പത്രിക പിന്‍വലിപ്പിക്കുകയായിരുന്നുവെന്നും തരൂര്‍ പറഞ്ഞു. നേരത്തെ കെപിസിസി പ്രസിഡന്റ് പരസ്യമായി മല്ലികാര്‍ജുന്‍ ഗാര്‍ഗെയ്ക്ക് പിന്തുണയുമായി എത്തിയിരുന്നു. ഇത് നിയമങ്ങള്‍ തെറ്റിച്ചായിരുന്നു. അധികാര സ്ഥാനത്തിരിക്കുന്നവര്‍ പരസ്യ പിന്തുണ അറിയിക്കരുതെന്നും പ്രചാരണം നടത്തരുതെന്നുമാണ്. ഇതാണ് സുധാകരന്‍ ലംഘിച്ചത്.

2

ലക്ഷണമൊത്ത രണ്ട് പുരുഷന്മാര്‍ ചിത്രത്തിലുണ്ട്; ഒരാളെ കണ്ടെത്തിയാല്‍ ജീനിയസ്, 5 സെക്കന്‍ഡ് തരാംലക്ഷണമൊത്ത രണ്ട് പുരുഷന്മാര്‍ ചിത്രത്തിലുണ്ട്; ഒരാളെ കണ്ടെത്തിയാല്‍ ജീനിയസ്, 5 സെക്കന്‍ഡ് തരാം

മത്സരത്തില്‍ നിന്ന് താന്‍ പിന്‍മാറണമെന്നായിരുന്നു പാര്‍ട്ടിയിലെ കുറച്ച് നേതാക്കള്‍ക്കുണ്ടായിരുന്നത്. എന്നാല്‍ രാഹുല്‍ ഗാന്ധി അതിനോട് യോജിച്ചില്ല. മത്സരിക്കാനാണ് എന്നോട് ആവശ്യപ്പെട്ടത്. ഞാന്‍ മത്സരിച്ചാല്‍ അത് പാര്‍ട്ടിക്ക് ഗുണം ചെയ്യുമെന്ന വിലയിരുത്തലിലായിരുന്നു രാഹുല്‍ ഗാന്ധിയെന്നും തരൂര്‍ പറഞ്ഞു. കോണ്‍ഗ്രസിലെ വന്‍ നേതാക്കളൊന്നും എന്നെ പിന്തുണയ്ക്കുന്നില്ല. ഒരു വോട്ടറും അവരുടെ വോട്ട് പാഴായി പോകുമെന്ന് കരുതണ്ട. കെപിസിസി നേരത്തെ തന്നെ പിന്തുണ അറിയിച്ചതാണ്. മധുസൂദന്‍ മിസ്ത്രിയുടെ നോട്ടീസ് വരും മുമ്പ് തന്നെ ആ പിന്തുണ തനിക്കല്ലെന്ന് ഉറപ്പാണെന്നും തരൂര്‍ പറഞ്ഞു.

3

25 കോടി അടിച്ചാല്‍ എത്ര കൈയ്യില്‍ കിട്ടും? ലോട്ടറി വകുപ്പ് പറയുന്ന തുക കിട്ടുമോ; ഇതാണ് ഉത്തരം25 കോടി അടിച്ചാല്‍ എത്ര കൈയ്യില്‍ കിട്ടും? ലോട്ടറി വകുപ്പ് പറയുന്ന തുക കിട്ടുമോ; ഇതാണ് ഉത്തരം

കോണ്‍ഗ്രസ് അധ്യക്ഷയും രാഹുല്‍ ഗാന്ധിയും എന്നോട് ചില കാരയ്ങ്ങള്‍ പറഞ്ഞിട്ടുണ്ട്. ഔദ്യോഗിക സ്ഥാനാര്‍ത്ഥികളില്ലെന്ന് അവരാണ് പറഞ്ഞത്. നിഷ്പക്ഷരായി നില്‍ക്കുമെന്നും അറിയിച്ചതാണെന്നും തരൂര്‍ വ്യക്തമാക്കി. അതേസമയം സീനിയര്‍ നേതാക്കളില്‍ വലിയൊരു വിഭാഗം മല്ലികാര്‍ജുന്‍ ഗാര്‍ഗെയെ ആണ് പിന്തുണയ്ക്കുന്നത്. എന്നാല്‍ യുവ നേതാക്കളുടെയും പ്രവര്‍ത്തകരുടെയും ശക്തമായ പിന്തുണ തരൂരിനുണ്ട്. ഇത് കേരളത്തിലെ പാര്‍ട്ടി ഓഫീസിലെത്തിയ തരൂരിനെ യൂത്ത് കോണ്‍ഗ്രസുകാരാണ് സ്വീകരിച്ചത്. വലിയൊരു വിഭാഗം യുവനേതാക്കള്‍ തന്നെ ഇക്കൂട്ടത്തിലുണ്ടായിരുന്നു.

4

പേഴ്‌സും മോഷ്ടിച്ച് ഓട്ടം, രക്ഷപ്പെടാന്‍ കടലില്‍ ചാടി; യുവാവിന് കിട്ടിയത് എട്ടിന്റെ പണിപേഴ്‌സും മോഷ്ടിച്ച് ഓട്ടം, രക്ഷപ്പെടാന്‍ കടലില്‍ ചാടി; യുവാവിന് കിട്ടിയത് എട്ടിന്റെ പണി

പാര്‍ട്ടിയില്‍ മാറ്റം വേണ്ടവര്‍ക്ക് തന്നെ പിന്തുണയ്ക്കാമെന്നാണ് തരൂരിന്റെ നിലപാട്. ഞാന്‍ മല്ലികാര്‍ജുന്‍ ഗാര്‍ഗെയെ വെല്ലുവിളിക്കുന്നില്ല. കാരണം ഞങ്ങള്‍ തമ്മില്‍ പ്രത്യയശാസ്ത്ര വ്യത്യാസങ്ങളില്ല. പാര്‍ട്ടിയെ എങ്ങനെ മുന്നോട്ട് നയിക്കാമെന്ന ചിന്തയില്‍മാത്രമാണ് വ്യത്യാസമുള്ളത്. 2014ല്‍ കിട്ടിയ അതേ വോട്ട് ശതമാനം തന്നെയാണ് 2019ലും കോണ്‍ഗ്രസിന് കിട്ടിയത്. 2024ലും സാഹചര്യം വളരെ മോശമായിരിക്കും. വോട്ടര്‍മാരുടെ വിശ്വാസം നേടിയെടുക്കാന്‍ നമ്മള്‍ ശ്രമിക്കേണ്ടതുണ്ട്. കഴിഞ്ഞ് പത്ത് വര്‍ഷമായി ജനങ്ങള്‍ ബിജെപിക്കൊപ്പമാണ്. എന്നാല്‍ ഞാന്‍ ബിജപിക്ക് മുന്നില്‍ മുട്ടുമടക്കാന്‍ തയ്യാറല്ലെന്നും തരൂര്‍ പറഞ്ഞു.

English summary
some leaders met rahul gandhi to withdraw my nomination, reveals shashi tharoor
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X