കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബിജെപിയുടെ '25 കോടി'യുടെ ഓപ്പറേഷന്‍ താമര.. കോണ്‍ഗ്രസിനെ വെട്ടിലാക്കി നേതാവിന്‍റെ വെളിപ്പെടുത്തല്‍

  • By Aami Madhu
Google Oneindia Malayalam News

കര്‍ണാടകത്തില്‍ കോണ്‍ഗ്രസ്-ജെഡിഎസ് സര്‍ക്കാരിനെ അസ്ഥിരപ്പെടുത്തി ബിജെപി ഭരണം പിടിച്ചെടുക്കാനുള്ള നീക്കങ്ങള്‍ നടക്കുന്ന വാര്‍ത്തയ്ക്കിടെ കോണ്‍ഗ്രസിനെ ഞെട്ടിച്ച് നേതാവിന്‍റെ വെളിപ്പെടുത്തല്‍. കഴിഞ്ഞ ദിവസം പത്ത് എംഎല്‍എമാര്‍ ബിജെപിയിലേക്ക് പോകാന്‍ തയ്യാറാണെന്നും ഇതോടെ ബിജെപിയുടെ രണ്ടാം ഓപ്പറേഷന്‍ കമല യാഥാര്‍ത്ഥ്യമാവുകയാണെന്നും തരത്തിലുള്ള റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. ഒരു വ്യവസായിയും ബിജെപി നേതാവിന്റെ അനുയായിയും തമ്മിലുള്ള ഫോണ്‍ സംഭാഷണമാണ് ഇതിന് ആധാരമായി പുറത്തുവന്നത്.

അത് സമയം ബിജെപി ഇത് നിഷേധിച്ച് രംഗത്ത് വന്നിരുന്നു. സര്‍ക്കാരിനെ താഴെയിറക്കാന്‍ ബിജെപി വളഞ്ഞ വഴി ശ്രമിക്കുകയാണെന്നായിരുന്നു കോണ്‍ഗ്രസ് നേതൃത്വത്തിന്‍റെ വിമര്‍ശനം. എന്നാല്‍ പാര്‍ട്ടിയെ വെട്ടിലാക്കുന്ന വെളിപ്പെടുത്തലാണ് ബെല്‍ഗാവില്‍ നിന്നുള്ള കോണ്‍ഗ്രസ് നേതാവ് സതീഷ് ജാര്‍ഖിഹോളി നടത്തിയിരിക്കുന്നത്.

ഫോണ്‍ സംഭാഷണം

ഫോണ്‍ സംഭാഷണം

ഭരണപക്ഷത്ത് നിന്നുള്ള 10 എംഎല്‍എമാരെ സ്വന്തം പാളയത്തിലെത്തിക്കാനുള്ള ശ്രമം ബിജെപി തുടങ്ങിയതായി തെളിയിക്കുന്ന ഫോണ്‍കോളുകള്‍ ആണ് കഴിഞ്ഞ ദിവസം പുറത്തുവന്നത്. ബിജെപി നേതാവ് ശ്രീരാമലു എംഎല്‍എയുടെ അടുത്ത അനുയായിയും ദുബായിലിലുള്ള വ്യവസായിയും തമ്മിലുള്ള ഫോണ്‍ സംഭാഷണമായിരുന്നു അത്.

കോണ്‍ഗ്രസ് എംഎല്‍എമാരുമായി ചര്‍ച്ച

കോണ്‍ഗ്രസ് എംഎല്‍എമാരുമായി ചര്‍ച്ച

യെദ്യൂരപ്പയും ശ്രീരാമലുവും വീണ്ടും ഓപ്പറേഷന്‍ താമര തുടങ്ങിവെച്ചതായും 10 കോണ്‍ഗ്രസ്സ് എംഎല്‍എമാരുമായി ചര്‍ച്ച ആരംഭിച്ചു കഴിഞ്ഞെന്നും സംഭാഷണത്തില്‍ പറയുന്നുണ്ട്. കോണ്‍ഗ്രസ് എംഎല്‍എമാരായ ആനന്ദ് സിങ്, നാഗേന്ദ്ര, ഗണേഷ്, ബിസി പാട്ടീല്‍, രമേഷ് ജര്‍ക്കിഹോളി, പ്രതാപ് ഗൗഡ പാട്ടീല്‍ തുടങ്ങിയവരുടെ പേരാണ് സംഭാഷണത്തില്‍ പറഞ്ഞിരിക്കുന്നത്. ബിജെപിയിലേക്ക് വരാന്‍ 20-25 കോടി വരെയാണ് വാഗ്ദാനമെന്നും സംഭാഷണത്തിലുണ്ട്.

അധാര്‍മ്മിക വഴിയിലൂടെ

അധാര്‍മ്മിക വഴിയിലൂടെ

ഇതോടെ സര്‍ക്കാരിനെ താഴെയിറക്കാന്‍ ബിജെപി വളഞ്ഞ വഴി ശ്രമിക്കുകയാണെന്ന് സിദ്ധരാമയ്യ ആരോപിച്ചു. സഖ്യ സര്‍ക്കാര്‍ അധികാരത്തിലേറിയ അന്ന് മുതല്‍ ബിജെപി അധാര്‍മിക മാര്‍ഗത്തിലൂടെ സര്‍ക്കാരിനെ താഴെയിറക്കാനുള്ള ശ്രമങ്ങള്‍ നടക്കുകയാണെന്നും സിദ്ധരാമയ്യ കുറ്റപ്പെടുത്തി.

വെളിപ്പെടുത്തലുമായി നേതാവ്

വെളിപ്പെടുത്തലുമായി നേതാവ്

എന്നാല്‍ കോണ്‍ഗ്രസ് നേതാക്കളെ തള്ളി രംഗത്തെത്തിയിരിക്കുകയാണ് ബെല്‍ഗാവില്‍ നിന്നുള്ള നേതാവായി സതീഷ് ജാര്‍ക്കിഹോളി. സഖ്യസര്‍ക്കാരില്‍ അതൃപ്തിയുള്ള നേതാക്കള്‍ പാര്‍ട്ടി വിടാന്‍ തയ്യാറായി നില്‍ക്കുകയാണെന്ന് സതീഷ് പറഞ്ഞു. ഏഴ് എംഎല്‍എമാര്‍ സര്‍ക്കാരില്‍ അതൃപ്തരാണ്. അവര്‍ രാജിവെയ്ക്കാന്‍ സന്നദ്ധത അറിയിച്ചിട്ടുണ്ടെന്നും സതീഷ് വ്യക്തമാക്കി.

കോണ്‍ഗ്രസിന്‍റെ ശ്രമങ്ങള്‍

കോണ്‍ഗ്രസിന്‍റെ ശ്രമങ്ങള്‍

എംഎല്‍എമാരെ നിരന്തരം നിരീക്ഷിച്ചും അവര്‍ക്ക് വേണ്ടതില്‍ കൂടുതല്‍ പരിഗണന നല്‍കിയും തടഞ്ഞ് നിര്‍ത്താനുള്ള കോണ്‍ഗ്രസിന്‍റെ ശ്രമങ്ങള്‍ പാളുകയാണെന്ന സൂചനയാണ് സതീഷിന്‍റെ പ്രസ്താവനയോടു കൂടി പുറത്തായിരിക്കുന്നത്. നേരത്തേ തന്നെ അതൃപ്തരായ എംഎല്‍എമാര്‍ ബിജെപി പക്ഷത്തേക്ക് പോകുന്നതായി വാര്‍ത്തകള്‍ ഉണ്ടായിരുന്നു.

ബിജെപിയിലേക്ക്

ബിജെപിയിലേക്ക്

സതീഷ് ജാര്‍ക്കിഹോളിയും സഹോദരനും മന്ത്രിയുമായ രമേശ് ജര്‍ക്കിഹോളിയും വിമത നീക്കം നടത്തുന്നുണ്ടെന്ന റിപ്പോര്‍ട്ടുകളായിരുന്നു നേരത്തേ പുറത്ത് വന്നത്. ഇവര്‍ക്കൊപ്പം മറ്റ് നേതാക്കള്‍ കൂടി പബിജെപിയിലേക്ക് പോകുമെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. എന്നാല്‍ വിമത സ്വരം ഉയര്‍ത്തിയവര്‍ക്ക് അര്‍ഹമായ പരിഗണ വാഗ്ദാനം ചെയ്ത ദേശീയ നേതൃത്വം ഈ നീക്കത്തിന് തടയിട്ടു.

അതൃപ്തരാണ്

അതൃപ്തരാണ്

അതിന് പിന്നാലെയാണ് പുതിയ വിവാദം. നിരവധി പേര്‍ സര്‍ക്കാരില്‍ അതൃപ്തരാണ്. കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ ദിനേഷ് ഗുണ്ടുവുമായി ഇത് സംബന്ധിച്ച് താന്‍ ചര്‍ച്ച നടത്തിയിരുന്നു.വിഷയത്തില്‍ ഹൈക്കമാന്‍റ് നേരിട്ട് ഇടപെടുമെന്നാണ് അദ്ദേഹം ഉറപ്പ് നല്‍കിയതെന്ന് സതീഷ് ജര്‍ക്കിഹോളി പറഞ്ഞു.

കോണ്‍ഗ്രസ് വിട്ട് പോകില്ല

കോണ്‍ഗ്രസ് വിട്ട് പോകില്ല

താന്‍ കോണ്‍ഗ്രസ് വിട്ട് പോകില്ല. അതേസമയം ബല്‍ഗാമിലേക്ക് മറ്റൊരു മന്ത്രി പദം കൂടി താന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഇനി എന്ത് നടക്കുമെന്ന് നോക്കാം അദ്ദേഹം പറഞ്ഞു. അതേസമയം ബിജെപി സഖ്യസര്‍ക്കാരിനെ വീഴ്ത്താനുള്ള ശ്രമങ്ങള്‍ തുടരുന്നുണ്ടെന്നും സതീഷ് പറഞ്ഞു.

സഖ്യ സര്‍ക്കാര്‍

സഖ്യ സര്‍ക്കാര്‍

ഏറെ രാഷ്ട്രീയ നാടകങ്ങള്‍കങ്ങള്‍ക്കും അനിശ്ചിതത്വങ്ങള്‍ക്കും ഒടുവിലാണ് കര്‍ണാടകത്തില്‍ ജെഡിഎസ്-കോണ്‍ഗ്രസ് സഖ്യം അധികാരത്തില്‍ ഏറിയത്. കേവല ഭൂരിപക്ഷം ബിജെപിക്ക് ലഭിക്കാതെ വന്നതോടെ കോണ്‍ഗ്രസ് കര്‍ണാടകത്തില്‍ കളം മാറ്റി ചവിട്ടുകയായിരുന്നു.

 നിരുപാധിക പിന്തുണ

നിരുപാധിക പിന്തുണ

ബിജെപിയെ എങ്ങനേയും ഭരണത്തില്‍ നിന്ന് അകറ്റി നിര്‍ത്തണമെന്ന തിരുമാനത്തില്‍ കോണ്‍ഗ്രസ് ജെഡിഎസിന് നിരുപാധിക പിന്തുണ പ്രഖ്യാപിച്ചു. 117 എംഎല്‍എമാരുടെ പിന്തുണയായിരുന്നു കോണ്‍ഗ്രസ് ജെഡിഎസ് സഖ്യത്തിന്

തികയ്ക്കില്ല

തികയ്ക്കില്ല

സര്‍ക്കാര്‍ രൂപീകരിച്ചെങ്കിലും വകുപ്പുകള്‍ വീതം വെച്ചതും മന്ത്രിസ്ഥാനം പങ്കിട്ടതുമെല്ലാം ഇപ്പോഴും ഇരുകക്ഷികള്‍ക്കുമിടയില്‍ പ്രശ്നങ്ങളായി തന്നെ തുടരുകയാണ്. സര്‍ക്കാര്‍ അഞ്ച് വര്‍ഷം തികയ്ക്കുമോയെന്ന ആശങ്ക പോലും ഇരുകക്ഷികളിലേയും നേതാക്കള്‍ പങ്കുവെയ്ക്കുന്നുണ്ട്.

English summary
Some Legislators In Karnataka Congress Unhappy", Says satheesh jharkiholi
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X