കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കാര്‍ഷിക നിയമം പിന്‍വലിക്കില്ലെന്ന് സൂചന നല്‍കി മോദി; വികസനത്തിന് പരിഷ്‌കരണം ആവശ്യമാണ്

Google Oneindia Malayalam News

ലഖ്‌നൗ: കാര്‍ഷിക പരിഷ്‌കരണ നിയമങ്ങള്‍ക്കെതിരെ കര്‍ഷകര്‍ രാജ്യവ്യാപകമായി സമരം ചെയ്യുമ്പോള്‍ നിമയം പിന്‍വലിക്കില്ലെന്ന് സൂചന നല്‍കി പ്രധാനമന്ത്രി നരേന്ദ്ര മോദി. വികസനത്തിന് പരിഷ്‌കാരങ്ങള്‍ ആവശ്യമാണെന്നും പഴയ പല നിയമങ്ങള്‍ ഇപ്പോള്‍ ഭാരമായി തീര്‍ന്നിട്ടുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു. ഉത്തര്‍ പ്രദേശിലെ അഗ്ര മെട്രോ പ്രൊജക്ട് വീഡിയോ കോണ്‍ഫറന്‍സ് വഴി ഉദ്ഘാടനം ചെയ്യുകയായിരുന്നു പ്രധാനമന്ത്രി.

m

പരിഷ്‌കാരങ്ങള്‍ വികസനത്തിന് ആവശ്യമാണെന്ന് മോദി പറഞ്ഞു. കഴിഞ്ഞ നൂറ്റാണ്ടിലെ ചില നിയമങ്ങള്‍ ഇപ്പോള്‍ ഭാരമായി മാറിയിരിക്കുകയാണ്. സമ്പൂര്‍ണ പരിഷ്‌കാരമാണ് സര്‍ക്കാര്‍ ആലോചിക്കുന്നത്. കഴിഞ്ഞു പോയ നൂറ്റാണ്ടിന് ആ നിയമങ്ങള്‍ ഗുണമായിരുന്നു. എന്നാല്‍ ഇപ്പോള്‍ അത് ഭാരമായി മാറിയിരിക്കുകയാണ്. ജനങ്ങള്‍ അഭിമുഖീകരിക്കുന്ന എല്ലാ പ്രശ്‌നങ്ങളും പരിഹരിക്കുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യം. ജനജീവതം എളുപ്പമാക്കുകയാണ് ചെയ്യുന്നത്. നിക്ഷേപം വര്‍ധിപ്പിക്കുന്നു. ആധുനിക സാങ്കേതിക വിദ്യകളുടെ ഉപയോഗം പരമാവധി വര്‍ധിപ്പിക്കുമെന്നും മോദി പറഞ്ഞു.

സുരേഷ് ഗോപി എന്താ ഇങ്ങനെ? വാക്കുകളെല്ലാം തിരിച്ചടിക്കുന്നു... ബിജെപിയുടെ കത്ത് വേണമെന്ന്സുരേഷ് ഗോപി എന്താ ഇങ്ങനെ? വാക്കുകളെല്ലാം തിരിച്ചടിക്കുന്നു... ബിജെപിയുടെ കത്ത് വേണമെന്ന്

മൂന്ന് കാര്‍ഷിക പരിഷ്‌കരണ നിയമങ്ങളാണ് മോദി സര്‍ക്കാര്‍ അടുത്തിടെ കൊണ്ടുവന്നത്. ഓര്‍ഡിനന്‍സ് ആയി ആദ്യം കൊണ്ടുവന്നു. കഴിഞ്ഞ പാര്‍ലമെന്റ് സമ്മേളനത്തില്‍ ബില്ല് പാസാക്കി നിയമമാക്കുകയും ചെയ്തു. പ്രതിപക്ഷ പ്രതിഷേധം അവഗണിച്ചാണ് ബില്ലുകള്‍ പാസാക്കിയത്. ഇതിന് പിന്നാലെ കര്‍ഷകര്‍ സമരം ആരംഭിച്ചു. പഞ്ചാബിലും ഹരിയാനയിലുമായിരുന്നു സമരങ്ങള്‍. എന്നാല്‍ സര്‍ക്കാര്‍ നിലപാട് മാറ്റാത്തതിനെ തുടര്‍ന്ന് കര്‍ഷകര്‍ ദില്ലിയിലേക്ക് മാര്‍ച്ച് ചെയ്തു. ആദ്യം ഹരിയാന അതിര്‍ത്തിയിലും പിന്നീട് ദില്ലി അതിര്‍ത്തിയിലും മാര്‍ച്ച് തടഞ്ഞു. തടഞ്ഞ സ്ഥലത്ത് തന്നെ ഇരുന്ന്് സമരം തുടരുകയാണ് കര്‍ഷകര്‍.

ദില്ലിയിലേക്ക് കര്‍ഷകരെ കടക്കാന്‍ പോലീസ് അനുവദിച്ചിട്ടില്ല. നാളെ കര്‍ഷകര്‍ ഭാരത ബന്ദ് പ്രഖ്യാപിച്ചിട്ടുണ്ട്. പ്രതിപക്ഷ പാര്‍ട്ടികളെല്ലാം സമരത്തിന് പിന്തുണ പ്രഖ്യാപിച്ചിരിക്കുകയാണ്. കായിക താരങ്ങള്‍ പുരസ്‌കാരങ്ങള്‍ തിരികെ നല്‍കി പ്രതിഷേധം അറിയിച്ചു. കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കാതെ സമരം അവസാനിപ്പിക്കില്ല എന്നാണ് കര്‍ഷകര്‍ പറയുന്നത്. ആറ് മാസത്തോളം സമരം ചെയ്യാനുള്ള ഒരുക്കത്തിലേക്കാണ് അവര്‍ ദില്ലി മാര്‍ച്ച് തുടങ്ങിയത്. എന്നാല്‍ സമരങ്ങള്‍ കാര്യമാക്കുന്നില്ലെന്ന സൂചനായണ് പ്രധാനമന്ത്രി മോദി നല്‍കുന്നത്. അഞ്ച് തവണ ചര്‍ച്ച നടത്തിയെങ്കിലും പരിഹാരമുണ്ടായില്ല. സര്‍ക്കാരും കര്‍ഷകും തമ്മിലുള്ള ആറാം ഘട്ട ചര്‍ച്ച ബുധനാഴ്ചയാണ് തീരുമാനിച്ചിട്ടുള്ളത്.

English summary
Some Old laws have become a burden; Reforms are needed for development- Says Narendra Modi
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X