കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'ഉറപ്പായും ആരോ ഒരാൾ കള്ളം പറയുകയാണ്'; വീണ്ടും പ്രധാനമന്ത്രിയെ കുടഞ്ഞ് രാഹുൽ ഗാന്ധി

Google Oneindia Malayalam News

ദില്ലി; ഇന്ത്യ-ചൈന സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ വീണ്ടും പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കടന്നാക്രമിച്ച് കോൺഗ്രസ് മുൻ അധ്യക്ഷൻ രാഹുൽ ഗാന്ധി. ചൈന ഭൂമി പിടിച്ചെടുത്തുവെന്ന് പറയുന്ന ലഡാക്കിൽ നിന്നുളള പ്രദേശവാസികളുടെ വീഡിയോ പങ്കുവെച്ച് കൊണ്ടായിരുന്നു രാഹുൽ ഗാന്ധിയുടെ വിമർശനം.

'ലഡാക്കിൽ നിന്നുള്ളവർ പറയുന്നു ചൈന നമ്മുടെ ഭൂമി പിടിച്ചെടുത്തുവെന്ന്. പ്രധാനമന്ത്രി പറയുന്നു ആരം നമ്മുടെ ഭൂമി പിടിച്ചെടുത്തിട്ടില്ലെന്ന്', തീർച്ചയായും ഇതിൽ ആരോ ഒരാൾ പറയുന്നത് കളവാണ്, രാഹുൽ ഗാന്ധി ട്വീറ്റ് ചെയ്തു.

 rahul-1593772724

ലഡാക്കിലെ ചൈനീസ് കടന്നുകയറ്റത്തെ കുറിച്ച് പ്രദേശവാസികൾ സംസാരിക്കുന്നതാണഅ വീഡിയോ. ഈ പ്രദേശത്ത് ചൈന അനധികൃതമായി ഭൂമി കൈവശപ്പെടുത്തിയിട്ടുണ്ടെന്നും ഇവർ വീഡിയോയിൽ പറയുന്നുണ്ട്. ഗാൽവൻ താഴ്വരയിൽ നടന്ന ഏറ്റുമുട്ടലിന് പിന്നാലെ ചൈന ഇന്ത്യയുടെ ഇന്ത്യയുടെ ഒരിഞ്ച് ഭൂമി പോലും ആരും പിടിച്ചെടുത്തിട്ടില്ലെന്നായിരുന്നു പ്രധാനമന്ത്രി പറഞ്ഞത്.

എന്നാൽ ഇതിനെ ചോദ്യം ചെയ്ത് പ്രതിപക്ഷ കക്ഷികൾ രംഗത്തെത്തി. ഭൂമി കൈയ്യേറിയിട്ടില്ലെങ്കിൽ അതിർത്തിയിൽ 20 സൈനികർ വീരമൃത്യു വരിച്ചതെന്ന് പ്രധാനമന്ത്രി വ്യക്തമാക്കണമെന്ന് കോൺഗ്രസ് ഉൾപ്പെടെയുള്ള പ്രതിപക്ഷ കക്ഷികൾ ആവശ്യപ്പെട്ടിരുന്നു.

Recommended Video

cmsvideo
Indian army deploys ghatak force in Ladakh | Oneindia Malayalam

അതിനിടെ ഇന്ന് പ്രധാനമന്ത്രി ലഡാക്കിലെ ലേയിൽ എത്തിയത്. മുൻകൂട്ടി പ്രഖ്യാപിക്കാതെയായിരുന്നു സന്ദർശം. അതിർത്തിയിലെ സാഹചര്യം വിലയുരുത്തിയ പ്രധാനമന്ത്രി സംഘർഷത്തിൽ പരിക്കേറ്റ സൈനികരെ സന്ദർശിച്ചിരുന്നു. ഇന്ത്യൻ സൈന്യത്തിന്റെ ധൈര്യവും സമർപ്പണവും സമാനതകളില്ലാത്തതാണെന്ന് ലേയിൽ സൈനികരെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി പറഞ്ഞു.

ലഡാക്കിലെ മലനിരകളേക്കാൾ ഉയരത്തിലാണ് സൈനികരുടെ ധീരത. ഭാരതമാതാവിന്റെ ശത്രുക്കൾ നിങ്ങളുടെ ശൗര്യമെന്താണെന്ന് കണ്ട് കഴിഞ്ഞു.
ഗല്‍വാനില്‍ വീരമൃത്യൂ വരിച്ചവരെ കുറിച്ച് രാജ്യത്തെ ഓരോ വീടുകളിലും ചർച്ചയാവുന്നു. വീരമൃത്യു വരിച്ചവർക്ക് ആദരാജ്ഞലികള്‍ അര്‍പ്പിക്കുന്നുവെന്നും പ്രധാനമന്ത്രി പറഞ്ഞു.

ജൂൺ 15 നാണ് ഗാൽവൻ താഴ്വരയിൽ ഇന്ത്യ-ചൈന സൈനികർ തമ്മിൽ ഏറ്റുമുട്ടൽ ഉണ്ടായത്. ഏറ്റുമുട്ടലിൽ കമാന്റിങ്ങ് ഓഫീസർ ഉൾപ്പെടെ 20 ഇന്ത്യൻ സൈനികർ കൊല്ലപ്പെട്ടിരുന്നു.അതിർത്തിയിലെ പ്രശ്ന പരിഹാരത്തിനായി വിവിധ തലത്തിൽ ചർച്ചകൾ നടന്നിരുന്നെങ്കിലും സമാധാനം പുനസ്ഥാപിക്കാൻ സാധിച്ചിട്ടില്ല.

ബിജെപിക്ക് ഉഗ്രൻ പണിവെച്ച് കോൺഗ്രസ്;10 എംഎൽഎമാർ കോൺഗ്രസിലെത്തും?ചങ്കിടിപ്പോടെ ബിജെപിബിജെപിക്ക് ഉഗ്രൻ പണിവെച്ച് കോൺഗ്രസ്;10 എംഎൽഎമാർ കോൺഗ്രസിലെത്തും?ചങ്കിടിപ്പോടെ ബിജെപി

കോൺഗ്രസിന്റെ അടിവേരിളക്കാൻ സിന്ധ്യ; 2 മുൻ മന്ത്രിമാർ,8 മുൻ എംഎൽഎമാർ ഉൾപ്പെടെ ബിജെപിയിൽകോൺഗ്രസിന്റെ അടിവേരിളക്കാൻ സിന്ധ്യ; 2 മുൻ മന്ത്രിമാർ,8 മുൻ എംഎൽഎമാർ ഉൾപ്പെടെ ബിജെപിയിൽ

നിങ്ങളുടെ കൈകളിൽ രാജ്യം സുരക്ഷിതം; ലഡാക്കിൽ സൈനികരെ പ്രകീർത്തിച്ച് മോദിനിങ്ങളുടെ കൈകളിൽ രാജ്യം സുരക്ഷിതം; ലഡാക്കിൽ സൈനികരെ പ്രകീർത്തിച്ച് മോദി

English summary
Some one is lying says Rahul gandhi targeting modi
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X