കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ചിലർ വ്യക്തിപരമായ നേട്ടങ്ങൾക്ക് വേണ്ടി രാഷ്ട്രീയം കളിക്കുന്നുവെന്ന് ബിഎസ്പി നേതാവ് മായാവതി

Google Oneindia Malayalam News

ലഖ്നൗ: ചിലർ രാജ്യത്തെ മതേതരത്വത്തെ നശിപ്പിക്കുയാണെന്നും അവർ വ്യക്തിപരമായ നേട്ടങ്ങൾക്ക് വേണ്ടി രാഷ്ട്രീയം കളിക്കുകയാണെന്ന് ബിഎസ്പി അധ്യക്ഷ മായാവതി. രാജ്യത്ത് സമാധാനവും ഐക്യവും നിലനിര്‍ത്തണമെന്നും മയാവതി ആവശ്യപ്പെട്ടു. വ്യക്തിപരമായ നേട്ടങ്ങൾക്കായി രാഷ്ട്രീയം കളിക്കുന്നവർ ഇന്ത്യ ഒരു മതേതര രാജ്യമാണെന്ന് മറക്കരുതെന്ന് മായാവതി വ്യക്തമാക്കി.

നമ്മൾ എല്ലാ മതങ്ങളെയും ബഹുമാനിക്കണം. രാജ്യത്ത് സമാധാനവും ഐക്യവും നിലനിർത്തണമെന്നും അവർ വ്യക്തമാക്കി. ഭിന്നിപ്പിന്റെ വര്‍ഷമായിരുന്നു 2019. ബിജെപി സർക്കാർ ഇന്ത്യയുടെ ഭരണഘടനാ തത്വങ്ങളെ ദുര്‍ബലമാക്കിയ വര്‍ഷമായിരുന്നു കഴിഞ്ഞു പോയതെന്നും മായാവതി ആരോപിച്ചു. നാട്ടുകാർക്ക് പുതുവത്സരാശംസകൾ അറിയിച്ചുകൊണ്ടാണ് ബി‌എസ്‌പി മേധാവി ഇക്കാര്യം വ്യക്തമാക്കിയത്.

Mayawati

അതേസമയം പ്രധാനമന്ത്രി നരേന്ദ്രമോദിയും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായും ജനങ്ങൾക്ക് പുതുവത്സര ആശംസകൾ നേർന്നിരുന്നു. എല്ലാവർക്കും 2020 പുതുവത്സരാശംസകൾ! എല്ലാവരുടെയും ജീവിതത്തിൽ ഈ വർഷം സന്തോഷവും സമൃദ്ധിയും ആരോഗ്യവും കൈവരിക്കണമെന്ന് ഞാൻ പ്രാർത്ഥിക്കുന്നു എന്നാണ് ആഭ്യന്തരമന്ത്രിയുടെ ഓഫീസ് ട്വീറ്റ് ചെയ്തത്.

രാജ്യത്തെ ജനങ്ങള്‍ക്ക് പുതുവത്സര ആശംസകള്‍ പ്രധാനമന്ത്രിയും നേർന്നു. 2020 അത്ഭുതകരമാവട്ടെ. പുതു വര്‍ഷം സന്തോഷവും സമൃദ്ധിയും,ആരോഗ്യവും നിറയഞ്ഞതാവട്ടെയെന്ന് പ്രധാനമന്ത്രി ആശംസിച്ചു. ട്വീറ്റിലൂടെയാണ് പ്രധാനമന്ത്രി ആശംസകള്‍ അറിയിച്ചത്. 'ഒരു അത്ഭുതകരമായ 2020 ആശംസിക്കുന്നു. ഈ വര്‍ഷം സന്തോഷവും സമൃദ്ധിയും നിറയെട്ടെ. എല്ലാവരും ആരോഗ്യവാന്മാരായിരിക്കട്ടെ. എല്ലാവരുടെയും അഭിലാഷങ്ങള്‍ നിറവേറട്ടെ എന്നായിരുന്നു പ്രധാനമന്ത്രി ട്വീറ്റ്.'

English summary
Some parties are playing politics for personal gains: Mayawati
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X