Get Updates
Get notified of breaking news, exclusive insights, and must-see stories!

പൗരത്വ ബില്ലിനെ എതിര്‍ക്കുന്ന പാര്‍ട്ടികള്‍ക്ക് പാകിസ്താന്‍റെ ഭാഷ, പ്രതിപക്ഷത്തിനെതിരെ മോദി

ദില്ലി: ദേശീയ പൗരത്വ ബില്‍ രാജ്യസഭയില്‍ അവതരിപ്പിക്കാനിരിക്കെ പ്രതിപക്ഷത്തിനെരെ നരേന്ദ്ര മോദി. ചില പാര്‍ട്ടികള്‍ക്ക് പാകിസ്താന്‍റെ ഭാഷയാണെന്ന് മോദി പറഞ്ഞു. ബില്ലിനെ കുറിച്ച് ചര്‍ച്ച ചെയ്യാന്‍ ചേര്‍ന്ന ബിജെപിയുടെ പാര്‍ലമെന്‍ററി പാര്‍ട്ടി യോഗത്തിലാണ് പ്രതിപക്ഷത്തിനെതിരെ മോദി രംഗത്തെത്തിയത്. ചില കുത്തും കോമയും വരെ സമാനമാണ്. ഇത് ഇന്ത്യയിലെ ജനങ്ങളെ നമ്മള്‍ അറിയിക്കുക തന്നെ വേണം, പ്രധാനമന്ത്രി പറഞ്ഞു.

 modi600

പൗരത്വ ബില്‍ കൊണ്ടുവരുന്ന ആശ്വാസവും സന്തോഷവും അളക്കാനാവാത്തതാണ്. മതത്തിന്‍റെ പേരിലുള്ള പീഡനത്തെ തുടര്‍ന്ന് രാജ്യം വിട്ടവര്‍ക്കുള്ള ആശ്വാസമാണ് പൗരത്വ ബില്‍. അവരുടെ വേദനകള്‍ ഇനിയെങ്കിലും കേള്‍ക്കണം, പ്രധാനമന്ത്രി പറഞ്ഞു.ബിൽ വിവേചനപരവും ഭരണഘടനയിലെ തുല്യതയുടെയും മതേതരത്വത്തിന്റെയും തത്വങ്ങളുടെ ലംഘനമാണെന്നായിരുന്നു കോണ്‍ഗ്രസ് ഉയര്‍ത്തിയ വിമര്‍ശനം.

അതിനിടെ ബില്ലിനെതിരെ രൂക്ഷ വിമര്‍ശനവുമായി രാഹുല്‍ ഗാന്ധി രംഗത്തെത്തി.വടക്കുകിഴക്കന്‍ സംസ്ഥാനങ്ങള്‍ക്കെതിരെയുള്ള ആക്രമണമാണ് ബില്‍ എന്ന് രാഹുല്‍ ഗാന്ധി ട്വീറ്റ് ചെയ്തു. ബില്‍ രാജ്യസഭ മറികടക്കാനാകുമെന്നാണ് ബിജെപി അവകാശപ്പെടുന്നത്. അതേസമയം 13 പാര്‍ട്ടികള്‍ ബില്ലിനെതിരെ എതിര്‍ക്കുമെന്ന് കോണ്‍ഗ്രസ് അവകാശപ്പെട്ടു.

Recommended Video

cmsvideo
    ഇന്ത്യ അമിത് ഷായുടെ തന്തയുടെ വകയല്ല | Oneindia Malayalam

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+