Get Updates
Get notified of breaking news, exclusive insights, and must-see stories!

'സ്ത്രീകളെ കുറിച്ച് ദ്വയാർത്ഥം പറയുന്ന ചിലർ', ഉദയനിധി സ്റ്റാലിനെതിരെ ഒളിയമ്പെയ്ത് വിജയ്, വീണ്ടും ചർച്ചയായി തൃഷ

ചെന്നൈ: ഒരിടവേളയ്ക്ക് ശേഷം തമിഴ്‌നാട്ടിലെ രാഷ്ട്രീയചര്‍ച്ചകളില്‍ വീണ്ടും ഇടം പിടിച്ച് നടി തൃഷ കൃഷ്ണന്‍. സ്ത്രീകളെ അപമാനിക്കുന്നതുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി വിജയ് തമിഴ്‌നാട് നിയമസഭയില്‍ നടത്തിയ പരാമര്‍ശങ്ങളാണ് ശ്രദ്ധ നേടുന്നത്. സ്ത്രീകളെ അപമാനിക്കുന്ന തരത്തിലുളള പെരുമാറ്റങ്ങള്‍ക്കെതിരെ ശക്തമായ നിയമനടപടികളുണ്ടാകും എന്നാണ് മുഖ്യമന്ത്രിയുടെ മുന്നറിയിപ്പ്.

അടുത്തിടെ പ്രതിപക്ഷ നേതാവ് ഉദയനിധി സ്റ്റാലിന്‍ തൃഷയേയും വിജയേയും ചേര്‍ന്ന് ദ്വയാര്‍ത്ഥ പ്രയോഗം നടത്തിയത് വലിയ വിവാദമായിരുന്നു. അതിന് പിന്നാലെ ഉദയനിധി സ്റ്റാലിനെതിരെ കേസെടുക്കുകയും വീട്ടിലെത്തി പോലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തതോടെ ഇത് വലിയ രാഷ്ട്രീയ പോര് തന്നെ സംസ്ഥാനത്ത് സൃഷ്ടിക്കുകയും ചെയ്തിരുന്നു.

''അഭിപ്രായ സ്വാതന്ത്ര്യത്തിനുളള അവകാശം നമ്മള്‍ എങ്ങനെ ഉപയോഗിക്കുന്നു എന്നുളള കാര്യം പുനപരിശോധിക്കേണ്ടതുണ്ട്. അതേസമയം നമ്മുടെ ആളുകളേയും സ്ത്രീകളേയും കുറിച്ച് മോശമായ രീതിയില്‍ സംസാരിക്കുന്നത് ഒഴിവാക്കണം'', വിജയ് പറഞ്ഞു. ഉദയനിധി സ്റ്റാലിന്റെ പേര് പരാമര്‍ശിക്കാതെയാണ് വിജയുടെ വാക്കുകള്‍.

Vijay

''ചിലര്‍ ദ്വയാര്‍ത്ഥത്തില്‍ സംസാരിക്കുന്നത് ആളുകള്‍ കാണുന്നുണ്ട്. എനിക്ക് പറയാനുളളത് ഇത്ര മാത്രമാണ്, നമ്മുടെ എല്ലാവരുടേയും വീടുകളില്‍ അമ്മമാരായും സഹോദരിമാരായും സ്ത്രീകളുണ്ട്. അതുകൊണ്ട് തന്നെ സ്ത്രീകളെ അപമാനിച്ചാല്‍ ശക്തമായ നിയമനടപടികള്‍ തന്നെ നേരിടേണ്ടതായി വരും'', വിജയ് കൂട്ടിച്ചേര്‍ത്തു.

വിജയ് പാര്‍ട്ടിയുടെ പേര് മാറ്റുമോ? 'മോഹന്‍ലാലിനേക്കാള്‍ ആരാധകര്‍, മൂന്ന് സംസ്ഥാനങ്ങളിലേക്ക് ടിവികെ'
വിജയ് പാര്‍ട്ടിയുടെ പേര് മാറ്റുമോ? 'മോഹന്‍ലാലിനേക്കാള്‍ ആരാധകര്‍, മൂന്ന് സംസ്ഥാനങ്ങളിലേക്ക് ടിവികെ'

അന്തരിച്ച മുന്‍ മുഖ്യമന്ത്രി ജയലളിതയ്ക്ക് നേരിടേണ്ടി വന്ന അപമാനങ്ങളെ കുറിച്ചും വിജയ് സഭയെ ഓര്‍മ്മപ്പെടുത്തി. ''ഈ നിയമസഭയില്‍ ജയലളിതയ്ക്ക് എത്രമാത്രം അപമാനങ്ങള്‍ ഏല്‍ക്കേണ്ടി വന്നിട്ടുണ്ടെന്ന് നമുക്കറിയാം. നിങ്ങള്‍ക്ക് രാഷ്ട്രീയ വിമര്‍ശനങ്ങള്‍ ഉന്നയിക്കാം. പക്ഷേ സ്ത്രീകളെ അപമാനിക്കുന്നത് ശരിയായ കാര്യമല്ല. ഞാന്‍ അവരെ ഉപദേശിക്കാനില്ല, പക്ഷേ ഇതാണ് യാഥാര്‍ത്ഥ്യം'', വിജയ് വ്യക്തമാക്കി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+