വിശ്വസിക്കാന്‍ പ്രയാസം.. സുഷമ സ്വരാജ്, നിങ്ങള്‍ ശരിക്കും ഉള്ളതാണോ... ട്വിറ്ററില്‍ ഒരാള്‍ ചോദിച്ചത്..
സുഷമ സ്വരാജ്, നിങ്ങള്‍ ശരിക്കും ഉളളതാണോ. വെറുതെ ചോദിച്ചതാണ്. കാരണം ഒരു ഇന്ത്യന്‍ രാഷ്ട്രീയക്കാരിയാകാനുള്ളതൊന്നും നിങ്ങള്‍ ചെയ്യുന്നില്ല. നിങ്ങള്‍ ഞങ്ങളെക്കുറിച്ച് ചിന്തയുള്ളയാളാണ് - എന്ത് മനോഹരമായ ട്വീറ്റ് അല്ലേ. കേന്ദ്ര വിദേശകാര്യ മന്ത്രി സുഷമ സ്വരാജിനെ ടാഗ് ചെയ്ത് സുമന്ത് ബല്‍ഗി എന്നയാള്‍ മൈക്രോ ബ്ലോഗിങ് സൈറ്റായ ട്വിറ്ററില്‍ എഴുതിയതാണ് മേല്‍പ്പറഞ്ഞ വാചകം.
ബി ജെ പി എന്ന പാര്‍ട്ടിയോട് അഭിപ്രായ വ്യത്യാസങ്ങള്‍ ഉള്ളവര്‍ ഉണ്ടാകാം. പക്ഷേ മന്ത്രി സുഷമ സ്വരാജിന്റെ കാര്യത്തില്‍ അങ്ങനെയല്ല. മന്ത്രി എന്ന പദത്തിന്റെ അര്‍ഥം തന്നെ മാറ്റിയെഴുതിയ ജനപ്രതിനിധികളില്‍ ഒരാളാണ് സുഷമ സ്വരാജ്. ആര്‍ക്കും എപ്പോഴും സുഷമയോട് കാര്യങ്ങള്‍ പറയാം. ട്വിറ്ററില്‍ ഒന്ന് മെന്‍ഷന്‍ ചെയ്ത് വിളിച്ചാല്‍ പറയുന്ന വിഷയത്തിന് അനുസരിച്ചുള്ള പരിഗണന കിട്ടും.

ഒന്നും രണ്ടുമല്ല, ഈ രണ്ടര വര്‍ഷത്തിനിടയ്ക്ക് പലവട്ടം സുഷമ സ്വരാജ് തെളിയിച്ച കാര്യമാണിത്. ട്വീറ്റുകള്‍ക്ക് മറുപടി നല്‍കിയും തന്റെ മുന്നിലെത്തുന്ന പ്രശ്‌നങ്ങള്‍ അങ്ങേയറ്റത്തെ ശ്രദ്ധയോടെ പരിഹരിച്ചും സുഷമ സ്വരാജ് എതിരാളികളുടെ കൂടി കയ്യടി നേടി. അവശ്യഘട്ടത്തില്‍ സുഷമ സ്വരാജിനെ മെന്‍ഷന്‍ ചെയ്ത് ഒരു ട്വീറ്റ് ചെയ്താല്‍ പ്രശ്‌നം പരിഹരിക്കപ്പെടുമെന്ന് ആളുകള്‍ക്ക് ഒരു വിശ്വാസമുണ്ട്.
അത്ര ഗൗരവമല്ലാത്ത ട്വീറ്റുകളോട് രസകരമായി പ്രതികരിക്കാറുണ്ട് സുഷമ സ്വരാജ്. എന്നാല്‍ സുമന്ത് ബല്‍ഗിയുടെ ട്വീറ്റിന് വളരെ സീരിയസായ മറുപടിയാണ് സുഷമ നല്‍കിയത്. ദയവായി അങ്ങനെയൊന്നും പറയരുത്. ഇന്ത്യയിലെ രാഷ്ട്രീയക്കാര്‍ വളരെയധികം സഹായ മനോഭാവമുള്ളവരാണ് എന്നായിരുന്നു സുഷമയുടെ മറുപടി. സുഷമ എന്ത് പറഞ്ഞാലും ശരി, ഒരുപാട് ഇന്ത്യക്കാര്‍ക്ക് രാഷ്ട്രീയക്കാരെക്കുറിച്ച് സുമന്ത് ബല്‍ഗി പറഞ്ഞ അഭിപ്രായമാണ് ഉള്ളതെന്നാണ് സത്യം.












Click it and Unblock the Notifications