ആമിര്‍ഖാനെ രണ്ടുലക്ഷം പേര്‍ തല്ലി, വെബ്‌സൈറ്റില്‍ കൂട്ടത്തല്ല്!!
ദില്ലി: രാജ്യത്ത് അസഹിഷ്ണുതയും അരക്ഷിതാവസ്ഥയും വര്‍ദ്ധിച്ചു വരികയാണെന്ന പ്രസ്താവന നടത്തി വിവാദത്തില്‍പ്പെട്ട ആമിര്‍ ഇപ്പോഴും വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങുകയാണ്. ആമിറിനോടുള്ള ഒരു വിഭാഗം ആളുകളുടെ പ്രതിഷേധം അവസാനിക്കുന്നില്ല. ആമിര്‍ ഖാനെ തല്ലാനെന്ന പേരില്‍ പുതിയ വെബ്‌സൈറ്റ് വരെ തുടങ്ങി കഴിഞ്ഞു.
www.slapaamir.com എന്ന പുതിയ വെബ്‌സൈറ്റാണ് പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. മയാമി പരസ്യ സ്‌കൂളിലെ വിദ്യാര്‍ത്ഥികളാണ് ഇതിനു പിന്നില്‍. ഒട്ടേറെ പേര്‍ ഇതിനോടകം ആമിറിനെതിരെയുള്ള പ്രതിഷേധം അറിയിച്ചു കഴിഞ്ഞു. വെബ്‌സൈറ്റില്‍ ഇപ്പോള്‍ കൂട്ടത്തല്ലാണ് നടന്നുക്കൊണ്ടിരിക്കുന്നത്.

പുതിയ വെബ്‌സൈറ്റ്
ആമിര്‍ ഖാനെ തല്ലാനെന്ന പേരിലാണ് വെബ്‌സൈറ്റ് തുടങ്ങിയിരിക്കുന്നത്. മയാമി പരസ്യ സ്‌കൂളിലെ വിദ്യാര്‍ത്ഥികളാണ് ഇതിനു പിന്നില്‍. ഇതിനെ ഒരു തമാശയായി മാത്രമേ കാണാവൂ എന്നും വിദ്യാര്‍ത്ഥികള്‍ പറയുന്നു.

www.slapaamir.com
www.slapaamir.com എന്ന വെബ്‌സൈറ്റാണ് ആമിറിനെ തല്ലാനായി ഉപയോഗിക്കുന്നത്. ഫോട്ടോ പോസ്റ്റ് ചെയ്താണ് പ്രതിഷേധങ്ങള്‍ അറിയിക്കുന്നത്. സൈറ്റ് ഇതിനകം വൈറലായി കഴിഞ്ഞു. ഒട്ടേറെ പേര്‍ പ്രതിഷേധം രേഖപ്പെടുത്തുന്നുണ്ട്.

നിങ്ങള്‍ക്ക് തല്ലണോ?
ആമിറിനോടുള്ള പ്രതിഷേധം തല്ലി തന്നെ തീര്‍ക്കാമെന്നാണ് പറയുന്നത്. സ്‌ക്രീനിലുള്ള ഫോട്ടോവില്‍ ഒരു കൈ പ്രത്യക്ഷപ്പെടുന്നുണ്ട്. അതില്‍ ക്ലിക്ക് ചെയ്ത് ആമിറിനെ നിങ്ങള്‍ക്ക് തല്ലാം. രസകരമായിട്ടാണ് സംഭവം ഒരുക്കിയിരിക്കുന്നത്.

കൂട്ടത്തല്ല്
ആമിര്‍ ഖാന് ഈ സൈറ്റിലൂടെ ഇതിനോടകം രണ്ട് ലക്ഷത്തില്‍ കൂടുതല്‍ തല്ല് കിട്ടി കഴിഞ്ഞു. ഓരോ മിനിട്ടിലും നമ്പര്‍ കൂടിക്കൊണ്ടിരിക്കുകയാണ്.

ശിവസേനയ്ക്കു പിന്നാലെ
ആമിര്‍ ഖാനെ തല്ലുന്നവര്‍ക്ക് ഒരു ലക്ഷം രൂപ വാഗ്ദാനം ചെയ്തു കൊണ്ട് ശിവസേന കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. ഇതിനു പിന്നാലെയാണ് പുതിയ വെബ്സൈറ്റ് എത്തിയത്.

ലൈക്ക് വണ്‍ഇന്ത്യ
വേറിട്ടൊരു വാര്‍ത്താ വായനാനുഭവത്തിന് മലയാളം വണ്‍ഇന്ത്യയുടെ ഫേസ് ബുക്ക് എക്കൗണ്ട് ലൈക്ക് ഇവിടെ ക്ലിക്ക് ചെയ്യൂ
ഫോളോ ട്വിറ്റര്‍












Click it and Unblock the Notifications