കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ലൈംഗിക ആരോപണം: എംജെ അക്ബറിന്റെ മന്ത്രിക്കസേര തെറിക്കും! വിദേശത്തുനിന്ന് തിരിച്ചെത്തിയാല്‍ നടപടി!!

  • By Desk
Google Oneindia Malayalam News

ദില്ലി: ലൈംഗിക ആരോപണക്കേസില്‍ കുടുങ്ങിയ കേന്ദ്ര വിദേശകാര്യ സഹമന്ത്രിക്കെതിരെ കടുത്ത നടപടിക്ക് സൂചന. ആരോപണ വിധേയനായ എംജെ അക്ബറിന്റെ മന്ത്രി സ്ഥാനം തെറിച്ചേക്കുമെന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന വിവരങ്ങള്‍. ചില വൃത്തങ്ങളെ ഉദ്ധരിച്ച് എഎന്‍ഐയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. ഉടന്‍ തന്നെ മന്ത്രിക്കെതിരെ നടപടി പ്രതീക്ഷിക്കാമെന്നും എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്യുന്നു.

'</a><a class=മാപ്പ് പറഞ്ഞ് പൊക്കോ'; ഇല്ലേല്‍ ജഡം പോലും കിട്ടില്ല, കൊത്തിനുറുക്കും, സതീദേവിക്ക് പരസ്യ ഭീഷണി" title="'മാപ്പ് പറഞ്ഞ് പൊക്കോ'; ഇല്ലേല്‍ ജഡം പോലും കിട്ടില്ല, കൊത്തിനുറുക്കും, സതീദേവിക്ക് പരസ്യ ഭീഷണി" />'മാപ്പ് പറഞ്ഞ് പൊക്കോ'; ഇല്ലേല്‍ ജഡം പോലും കിട്ടില്ല, കൊത്തിനുറുക്കും, സതീദേവിക്ക് പരസ്യ ഭീഷണി

എംജെ അക്ബര്‍ മാധ്യമപ്രവര്‍ത്തകനായിരിക്കെ അപമര്യാദയായി പെരുമാറിയെന്ന ആരോപണം വ്യാപകമായി ഉയര്‍ന്നതോടെയാണ് എംജെ അക്ബറിന്റെ കുരുക്ക് മുറുകുന്നത്. നിലവില്‍ ഇന്ത്യയ്ക്ക് പുറത്തുള്ള എംജെ അക്ബര്‍ തനിക്കെതിരെ രാജ്യത്ത് ഉയര്‍ന്ന ആരോപണങ്ങളോട് പ്രതികരിച്ചിട്ടില്ല. രാജ്യത്ത് വൈറലായിക്കഴിഞ്ഞ മീ ടൂ ഹാഷ്ടാഗ് ക്യാമ്പെയിനിലാണ് മാധ്യമപ്രവര്‍ത്തകരായ സ്ത്രീകള്‍ മാധ്യമപ്രവര്‍ത്തകനായിരുന്ന എംജെ അക്ബറിനെതിരെ പരസ്യമായി സോഷ്യല്‍ മീഡിയയില്‍ രംഗത്തെത്തുന്നത്. രാജ്യത്തെ മാധ്യമ വ്യവസായത്തെ ഉലച്ച വെളിപ്പെടുത്തലുകളാണ് കഴിഞ്ഞ കുറച്ച് ദിവസങ്ങള്‍ക്കകം പുറത്തുവന്നിട്ടുള്ളത്.

 മന്ത്രി സ്ഥാനം തെറിക്കും!!

മന്ത്രി സ്ഥാനം തെറിക്കും!!

ഇന്ത്യന്‍ വിദേശകാര്യ സഹമന്ത്രി സ്ഥാനത്തുനിന്ന് പുറത്തുവന്ന് പാര്‍ട്ടിക്ക് വേണ്ടി പ്രവര്‍ത്തിക്കാന്‍ ബിജെപി എംജെ അക്ബറിനോട് ആവശ്യപ്പെടുമെന്ന് ചില റിപ്പോര്‍ട്ടുകളുണ്ട്. മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനായിരുന്ന എംജെ അക്ബര്‍ 2014ലെ ലോക്സഭാ തിരഞ്ഞെടുപ്പിന് മുമ്പായാണ് ബിജെപിയില്‍ ചേരുന്നത്. ഒരു വര്‍ഷത്തിന് ശേഷം രാജ്യസഭാംഗമായി തിരഞ്ഞെടുക്കുകയും ചെയ്തുു. ലൈംഗിക ആരോപണം ഉയര്‍ന്ന സാഹചര്യത്തില്‍ സര്‍ക്കാര്‍ സ്ത്രീകള്‍ക്ക് അനുകൂലമായ നിലപാട് സ്വീകരിക്കുമെന്നാണ് കരുതുന്നത്. ഈ വിഷയത്തില്‍ ലോകത്തിന് മുമ്പില്‍ ഇന്ത്യയുടെ പ്രതിച്ഛായ തകര്‍ക്കുന്ന ഒരു നടപടിയും സര്‍ക്കാര്‍ സ്വീകരിച്ചേക്കില്ലെന്നാണ് സൂചന.

വോഗിലെ ലേഖനവും എംജെയും

വോഗിലെ ലേഖനവും എംജെയും

കഴിഞ്ഞ ഒക്ടോബറില്‍ ഹോളിവുഡ് മാധ്യമപ്രവര്‍ത്തക പ്രിയ രമണി വോഗ് മാസികയില്‍ എഴുതിയ ലേഖനത്തിലാണ് വീണ്ടും അക്ബറിനെതിരെയുള്ള മീ ടൂ ക്യാമ്പെയിന്‍ സജീവമാകുന്നത്. ലോകത്തിലെ ഹാര്‍വി വെസ്റ്റൈനുമാര്‍ക്ക് എന്ന തലക്കെട്ടില്‍ പ്രിയ വോഗില്‍ എഴുതിയ ലേഖനത്തില്‍ ഇതേക്കുറിച്ച് വെളിപ്പെടുത്തിയിരുന്നു. തനിക്ക് കുടിക്കാന്‍ സോഫ്റ്റ് ഡ്രിങ്ക്സ് നല്‍കിയ ശേഷം അദ്ദേഹം തൊട്ടടുത്ത് ഇരിക്കാന്‍ ആവശ്യപ്പെട്ടെന്നാണ് പ്രിയ കുറിച്ചത്. തൊഴില്‍ സംബന്ധമായി എംജെ അക്ബറിനെ കാണാനെത്തിയപ്പോഴായിരുന്നു ഇതെന്നും അവര്‍ കുറിച്ചു. ഇന്ത്യന്‍ മാധ്യമപ്രവര്‍ത്തനത്തെ അദ്ദേഹം പരിഷ്കരിച്ചുവെന്നാണ് ആദ്യം പ്രിയ കുറിച്ചത്. എന്നാല്‍ ഹാഷ്ടാഗ് ക്യാമ്പെയിന്‍ ആരംഭിച്ചതോടെ എംജെ അക്ബറിന്റെ പേര് തന്നെ വെളിപ്പെടുത്തി പ്രിയ ട്വീറ്റ് ചെയ്യുകയായിരുന്നു. അന്ന് പറഞ്ഞത് എംജെ അക്ബറിനെക്കുറിച്ചാണെന്ന് പ്രിയ പഴയ പോസ്റ്റ് ട്വീറ്റ് ചെയ്തുുകൊണ്ട് പറയുകയായിരുന്നു.

 പുറത്ത് കടക്കാന്‍ ശ്രമിക്കവേ ആലിംഗനം!!

പുറത്ത് കടക്കാന്‍ ശ്രമിക്കവേ ആലിംഗനം!!

2011ല്‍ തനിക്കുണ്ടായ അനുഭവത്തെക്കുറിച്ചാണ് മാധ്യമപ്രവര്‍ത്തകയായ ശുതപ പോള്‍ വെളിപ്പെടുത്തിയത്. വാതിലിന് പുറത്തേക്ക് കടക്കാന്‍ ശ്രമിക്കുമ്പോള്‍ എംജെ അക്ബര്‍ ആലിംഗനം ചെയ്തെന്നാണ് ശുപതയുടെ ആരോപണം. അക്ബറില്‍ നിന്നും കുതറിമാറിക്കൊണ്ട് രക്ഷപ്പെടുകയായിരുന്നുവെന്നും ശുപത ബുധനാഴ്ച ട്വീറ്റ് ചെയ്തിരുന്നു. ആ ശ്രമത്തെ അദ്ദേഹം കളിയാക്കിയിരുന്നുവെന്നും അവര്‍ ചൂണ്ടിക്കാണിക്കുന്നു. പിന്നീട് ഒരിക്കല്‍ കൊല്‍ക്കത്തയില്‍ ഹോട്ടലില്‍ വെച്ച് രാത്രിയില്‍ തന്നെ കാണണമെന്ന് ആവശ്യപ്പെട്ടെങ്കിലും അതില്‍ നിന്ന് ഒഴിഞ്ഞു നില്‍ക്കുകയായിരുന്നു. പിറ്റേ ദിവസം രാവിലെ ലഭിച്ച മെസേജില്‍ എംകെ അക്ബറില്‍ നിന്ന് ലഭിച്ച സന്ദേശത്തെക്കുറിച്ചും അവര്‍ ട്വീറ്റില്‍ കുറിച്ചിരുന്നു. നിനക്ക് എന്താണ് വേണ്ടതെന്ന് നിനക്കറിയാം. കരിയറും മറ്റ് കാര്യങ്ങളുമെന്ന് താക്കീത് നല്‍കിയതായും ശുപത പോള്‍ അവകാശപ്പെടുന്നു.

 ‌രാജി എഴുതി വാങ്ങും!!

‌രാജി എഴുതി വാങ്ങും!!

ഏഴോളം സ്ത്രീകള്‍ ലൈംഗിക ആരോപണവുമായി രംഗത്തെത്തിയതോടെ കേന്ദ്രവിദേശകാര്യ സഹമന്ത്രി എംജെ അക്ബറിനോട് വിദേശ സന്ദര്‍ശനം വെട്ടിച്ചുരുക്കി തിരിച്ചെത്താന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. പ്രധാനമന്ത്രിയുടെ ഓഫീസാണ് ഈ ആവശ്യമുന്നയിച്ചിട്ടുള്ളത്. എംജെ അക്ബറില്‍ നിന്ന് വിശദീകരണം ലഭിച്ച ശേഷം പ്രധാനമന്ത്രിയുടെ ഓഫീസ് കൂടുതല്‍ നടപടികള്‍ സ്വീകരിച്ചേക്കുമെന്നാണ് സൂചന. ആരോപണത്തോടെ എംജെ അക്ബറിനെ തല്‍സ്ഥാനത്ത് നിന്ന് മാറ്റിയേക്കുമെന്നുള്ള സൂചനകളും പുറത്തുവരുന്നുണ്ട്. അതേ സമയം എംജെ അക്ബറിന് വാട്സ്ആപ്പില്‍ അയച്ച മെസേജുകള്‍ക്ക് മറുപടിയില്ലെന്നും ചില വൃത്തങ്ങളെ ഉദ്ധരിച്ച് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. മുന്‍ മാധ്യമപ്രവര്‍ത്തകന്‍ കൂടിയായ എംജെ അക്ബര്‍ മഹാത്മാ ഗാന്ധിയുടെ ഒരു പരിപാടിയില്‍

English summary
‘Something big’ on MJ Akbar soon, can be asked to quit Modi govt
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X