കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സുപ്രീം കോടതിയും പറഞ്ഞു, ബിസിസിഐ ശരിയല്ല

Google Oneindia Malayalam News

ദില്ലി: കക്കാന്‍ പഠിച്ചാല്‍ നിക്കാന്‍ പഠിക്കണം എന്നാണ്. കക്കാനും നിക്കാനും ഒരുപോലെ പഠിച്ചവരുണ്ടെങ്കില്‍ പിന്ന സുപ്രീം കോടതി വിചാരിച്ചാലും രക്ഷയില്ല എന്ന പാഠമാണ് ബി സി സി ഐ നല്‍കുന്നത്. തെരഞ്ഞെടുപ്പില്‍ മത്സരിച്ചോ എന്നാലും പ്രസിഡണ്ട് കസേരയില്‍ ഇരിക്കരുത് എന്ന് കോടതി പറഞ്ഞപ്പോള്‍ ശ്രീനിവാസന്‍ വേണ്ട, മത്സരിക്കണ്ട എന്ന് കരുതിയേക്കും എന്ന് കരുതിയവര്‍ക്കാണ് തെറ്റിയത്.

ശ്രീനിവാസന്‍ മത്സരിക്കുകയും അനായാസം ജയിക്കുകയും ചെയ്തു. ജയിച്ചു എന്ന് മാത്രമല്ല സ്വന്തക്കാരെ മൊത്തം ജയിപ്പിച്ച് കൂടെ നിര്‍ത്തുകയും ചെയ്തു. പ്രസിഡണ്ട് കസേരയില്‍ ഇരുന്നാലും ഇല്ലെങ്കിലും ബി സി സി ഐയില്‍ ചീനു തന്നെയാണ് താരം. ഇനി ശ്രീനിവാസന് എന്തെങ്കിലും സംഭവിക്കണമെങ്കില്‍ കോടതി അറിഞ്ഞുതന്നെ വിചാരിക്കണം. എന്ന് വെച്ചാല്‍ നേരിട്ട് തന്നെ ശ്രീനിയെ അയോഗ്യനാക്കണം.

n sreenivasan

എന്തായാലും, ഐ പി എല്‍ ഒത്തുകളി അന്വേഷണം കഴിയുന്നത് വരെ സ്ഥാനം ഏറ്റെടുക്കാന്‍ വരട്ടെ എന്നാണ് ശ്രീനിവാസന് കോടതി നല്‍കിയിരിക്കുന്ന നിര്‍ദ്ദേശം. ഐ പി എല്ലിന്റെ ഒരു കാര്യങ്ങളിലും ഇടപെടരുത് എന്നും ബി സി സി ഐ പ്രസിഡണ്ടിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. ബി സി സി ഐയില്‍ എന്തൊക്കെയോ ദുരൂഹതകള്‍ ഉണ്ട് എന്നും പരമോന്നത കോടതി ആശങ്കപ്പെടുന്നു.

ഐ പി എല്‍ ഒത്തുകളി മാത്രമല്ല, വൈ എസ് ആര്‍ കോണ്‍ഗ്രസ് നേതാവ് ജഗന്‍ മോഹന്‍ റെഡ്ഡി ഉള്‍പ്പെട്ട സ്വത്ത് തട്ടിപ്പ് കേസിലും എന്‍ ശ്രീനിവാസന്റെ പേരുണ്ട്. ഈ കേസില്‍ സി ബി ഐ സമര്‍പ്പിച്ച ചാര്‍ജ്ജ് ഷീറ്റിലാണ് ശ്രീനിവാസന്റെ പേര് പറയുന്നത്.

ബിഹാര്‍ ക്രിക്കറ്റ് അസോസിയേഷന്‍ സെക്രട്ടറി ആദിത്യ വര്‍മയാണ് ശ്രീനിവാസന്റെ തിരഞ്ഞെടുപ്പിനെതിരെ കോടതിയെ സമീപിച്ചിരിക്കുന്നത്. ബിഹാര്‍ ക്രിക്കറ്റ് അസോസിയേഷന് ബി സി സി ഐയുടെ അംഗീകാരമില്ല. സച്ചിന്‍ തെണ്ടുല്‍ക്കര്‍ ഏകദിന ക്രിക്കറ്റില്‍ നിന്നും വിരമിക്കാന്‍ കാരണം ശ്രീനിവാസനാണ് എന്ന് ആദിത്യ വര്‍മ നേരത്തെ ആരോപിച്ചിരുന്നു.

English summary
Something seriously wrong with BCCI', says Supreme Court
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X