പീഡനക്കേസ്: ആം ആദ്മി പാര്‍ട്ടി നേതാവ് സോമനാഥ് ഭാരതി ഒളിവില്‍
ദില്ലി: ദില്ലി മുന്‍ നിയമന്ത്രിയും ആം ആദ്മി എംഎല്‍എയുമായ സോമനാഥ് ഭാരതി ഒളിവില്‍ പോയതായി റിപ്പോര്‍ട്ടുകള്‍. ഗാര്‍ഹിക പീഡനക്കേസില്‍ സോമനാഥ് ഭാരതിയെ പോലീസ് തിരയുകയാണ്. സോമനാഥ് ഭാരതി സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യാപേക്ഷ ദില്ലി കോടതി കഴിഞ്ഞ ദിവസം തള്ളിയിരുന്നു. ജാമ്യാപേക്ഷ തള്ളിയ കോടതി സോമനാഥ് ഭാരതിയെ അറസ്റ്റ് ചെയ്യാന്‍ വാറണ്ടും പുറപ്പെടുവിച്ചിരുന്നു.
സോമനാഥില്‍ നിന്നും ഗാര്‍ഹികപീഡനവും മാനസികപീഡനവും നേരിടുകയാണെന്ന് കാണിച്ചാണ് ഭാര്യ ലിപിക മിശ്ര വനിതാ കമ്മീഷനെ സമീപിച്ചത്. സോമനാഥില്‍ നിന്നും വിവാഹമോചനം വേണം എന്നും ഇവര്‍ ആവശ്യപ്പെടുന്നു. ഈ പരാതിയില്‍ ചോദ്യം ചെയ്യുന്നതിനായി പോലീസ് പലതവണ ആവശ്യപ്പെട്ടെങ്കിലും സോമനാഥ് ഹാജരാകാന്‍ കൂട്ടാക്കിയില്ല. കേസ് അന്വേഷണവുമായി ഭാരതി സഹകരിക്കുന്നില്ല എന്ന് കാണിച്ചാണ് പ്രോസിക്യൂഷന്‍ ഭാരതിയുടെ അറസ്റ്റ് ആവശ്യപ്പെട്ടത്.

പോലീസ് ഉദ്യോഗസ്ഥര്‍ വിളിപ്പിച്ചിട്ടും മുന്‍ നിയമമന്ത്രി കൂടിയായ സോമനാഥ് ഭാരതി അന്വേഷണത്തോട് സഹകരിക്കുന്നില്ല എന്ന കാര്യം അത്ഭുതമാണ്. അതുപോലെ തന്നെ സ്ത്രീകളുടെ സുരക്ഷയെക്കുറിച്ചും അവകാശങ്ങളെക്കുറിച്ചും സംസാരിക്കാറുളള മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളും ഈ വിഷയത്തില്‍ ഇതുവരെ ഇടപെടാന്‍ തയ്യാറായിട്ടില്ല. കെജ്രിവാളില്‍ നിന്നും തനിക്ക് നീതി കിട്ടുമെന്ന് പ്രതീക്ഷിക്കുന്നതായി ലിപിക മിശ്ര നേരത്തെ പറഞ്ഞിരുന്നു.












Click it and Unblock the Notifications