കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജാമ്യത്തിനായി താങ്കള്‍ കീഴ്‌കോടതിയെ സമീപിക്കൂ. മുന്‍ നിയമ മന്ത്രിയുടെ ജാമ്യാപേക്ഷ സുപ്രീംകോടതി തളളി

  • By Siniya
Google Oneindia Malayalam News

ദില്ലി: ആംആദ്മി നേതാവും ഡല്‍ഹി മുന്‍ നിയമമന്ത്രിയുമായിരുന്ന സോമ്‌നാഥ് ഭാരതിയുടെ ജാമ്യാപേക്ഷ സുപ്രീം കോടതി തള്ളി.ജാമ്യത്തിനായി കീഴ്‌കോടതിയെ സമീപിക്കാനാണ് സുപ്രീം കോടതി നിര്‍ദ്ദേശിച്ചിരിക്കുന്നത്.

ലിപിക നല്‍കിയ ഗാര്‍ഹിക പീഡന കേസിലാണ് ഭാരതിയെ അറസ്റ്റ് ചെയ്തത്. സുപ്രീം കോടതിയില്‍ നേരത്തെ ഭാരതി മുന്‍കൂര്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചിരുന്നു.എന്നാല്‍ കോടതി ഇത് തള്ളിയതിനെ തുടര്‍ന്ന് ഭാരതി പോലിസില്‍ കീഴടങ്ങുകയായിരുന്നു.

somnathbharti

ലിപികയുടെ പരാതിയെ തുടര്‍ന്ന് .കൊലപാതക ശ്രമം,ഭാര്യയോടു ക്രൂരകൃത്യം എന്നിങ്ങനെ ചേര്‍ത്ത് ഡല്‍ഹി പോലിസ് ഭാരതിക്കെതിരെ എഫ് ഐആര്‍ റജിസ്റ്റര്‍ ചെയ്യുകയായിരുന്നു.

ഭാരതി തന്നെ മാനസികമായും ശാരിരികമായും പീഡിപ്പിക്കുന്ന് എന്നു ചൂണ്ടി കാട്ടിയാണ് ലിപിക വനിതാ കമ്മീഷനു മുമ്പാകെ ജൂണിലാണ് പരാതി നല്‍കിയത്.
വാദം കേള്‍ക്കുന്ന സമയത്ത് ജസ്റ്റിസ് അമിതാവ അദ്ധ്യക്ഷനായ ബെഞ്ച് ലിപികയുടെ അഭിപ്രായം ചോദിച്ചിരുന്നു.

സോംനാഥ് ഭാരതി നിയമത്തിന് മുന്നില്‍ കീഴടങ്ങണമെന്ന് അരവിന്ദ് കെജ്രിവാളും നേരത്തെ ആവശ്യപ്പെട്ടിരുന്നു.

English summary
The estranged wife of former Delhi Law Minister Somnath Bharti on Monday told Supreme Court that she was not ready to undergo mediation to settle the domestic violence and attempt to murder case lodged by her against the AAP leader.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X