സുന്ദരികള്‍ക്ക് സംരക്ഷണമെന്ന സോംനാഥ്; സൗന്ദര്യമില്ലാത്തതുകൊണ്ടാവാം പീഡിപ്പിച്ചതെന്ന് ഭാര്യ
ദില്ലി: സുന്ദരികള്‍ക്ക് ദില്ലി സര്‍ക്കാര്‍ സംരക്ഷണം നല്‍കുമെന്ന വിവാദ പ്രസ്താവന നടത്തിയ ആം ആദ്മി പാര്‍ട്ടി നേതാവ് സോംനാഥ് ഭാരതിക്കെതിരെ ഭാര്യയുടെ ഒളിയമ്പ്. താനൊരു ശരാശരിക്കാരിയായ സ്ത്രീയാണ്. സൗന്ദര്യമില്ലാത്തതിനാലാകാണ് തന്നെ പീഡിപ്പിച്ചതെന്ന് അവര്‍ പ്രതികരിച്ചു. നേരത്തെ സോംനാഥിനെതിരെ ഗാര്‍ഹിക പീഡനത്തിന് ഭാര്യ ലിപിക മിത്ര പരാതി നല്‍കിയിരുന്നു.
തന്റെ സംരക്ഷണം ഏറ്റെടുക്കാന്‍ കഴിയാത്ത സോംനാഥ് ഇപ്പോള്‍ സുന്ദരിമാരെ സംരക്ഷിക്കുമെന്നാണ് പറയുന്നത്. ഇപ്പോള്‍ കാര്യങ്ങള്‍ വ്യക്തമായിരിക്കുകയാണെന്നും ലിപിക പറഞ്ഞു. ദില്ലി പോലീസിന്റെ ചുമതല ആം ആദ്മി പാര്‍ട്ടിക്ക് നല്കുകയാണെങ്കില് സുന്ദരികളായ സ്ത്രീകള്‍ക്ക് സംരക്ഷണം നല്‍കുമെന്നായിരുന്നു സോംനാഥിന്റെ പ്രസ്താവന.

ദില്ലിയില്‍ വര്‍ധിച്ചുവരുന്ന സ്ത്രീപീഡനങ്ങളെക്കുറിച്ച് സൂചിപ്പിച്ചായിരുന്നു സോംനാഥ് ഭാരതിയുടെ വിവാദ പ്രസ്താവന. എല്ലാ സ്ത്രീകള്‍ക്കും സംരക്ഷണം നല്‍കുമെന്ന് പറയുന്നതിന് പകരം സുന്ദരിമാര്‍ക്ക് സംരക്ഷണം നല്‍കുമെന്ന് പറഞ്ഞത് എന്ത് അര്‍ഥത്തിലാണെന്ന് വ്യക്തമല്ല. പ്രസ്താവന വിവാദമായെങ്കിലും അതേക്കുറിച്ച് സോംനാഥ് വിശദീകരണം നല്കിയിരുന്നുമില്ല.
നേരത്തെ ഭാര്യയെ മാനസികവും ശാരീരികവുമായ പീഡനമേല്പ്പിച്ചെന്ന പേരില്‍ മുന്‍ ആം ആദ്മി മന്ത്രികൂടിയായ സോംനാഥിനെതിരെ ഭാര്യ വനിതാ കമ്മീഷനില്‍ പരാതി നല്‍കിയിരുന്നു. സോംനാഥില്‍ നിന്നും വിവാഹമോചനം വേണമെന്നും അവര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. വിഷയത്തില്‍ അന്വേഷണം നടന്നുകൊണ്ടിരിക്കുകയാണ്.
-
നീചഭംഗ രാജയോഗം ജീവിതം മാറ്റി മറിക്കും; ഈ രാശിക്കാരുടെ പ്രണയം പൂവണിയും..! സാമ്പത്തികമായി നല്ല കാലം -
സ്വർണ വില 1 ലക്ഷത്തിന് താഴേക്കോ അതോ 2 ലക്ഷത്തിന് മുകളിലേക്കോ? സ്വർണം കൈയ്യിലുള്ളവർ അറിയാൻ -
തൊഴിലില്‍ അപ്രതീക്ഷിത മാറ്റങ്ങള്‍, സാഹസികമായി പ്രവര്‍ത്തിക്കും, സര്‍ക്കാര്‍ ആനുകൂല്യം ലഭിക്കും, നാൾഫലം -
സ്വര്‍ണം എവിടെപോയി നില്ക്കും; ഇന്ന് രണ്ടാംതവണയും വില കുറഞ്ഞു, സ്വര്‍ണ പ്രേമികള്‍ക്ക് സന്തോഷം -
ബെംഗളൂരുവില്‍ വര്‍ക്ക് ഫ്രം ഹോം; സാമ്പത്തിക ലാഭം 10000 രൂപയിലേറെ; കണക്കുകള്‍ നിരത്തി ടെക്കി യുവാവ് -
ബുധനും സൂര്യനും ചേർന്നാൽ നല്ല കാലം; ഈ രാശിക്കാരുടെ പ്രണയജീവിതം സുഖകരം, കൈകളിൽ പണം നിറയും! -
ബെംഗളൂരുവില്‍ രണ്ടാമതൊരു വിമാനത്താവളം യാഥാര്‍ത്ഥ്യമാകുമോ? ഡികെ ശിവകുമാറിന് കേന്ദ്രത്തിന്റെ മറുപടി -
ബെംഗളൂരുവിൽ ഇനി എത്ര മഴ വന്നാലും പേടിക്കേണ്ട; നടപടികൾ ശക്തമാക്കി ജിബിഎ, 2000 കോടിയുടെ പദ്ധതി -
ബെംഗളുരുവിന്റെ തലവര മാറ്റുന്ന ബിദാദി ടൗൺഷിപ്പ് പദ്ധതി; 7400 ഏക്കർ ഭൂമി ഏറ്റെടുക്കാൻ നടപടിയുമായി സർക്കാർ -
വിജയ് സ്വത്തുക്കള്‍ വിറ്റഴിക്കുന്നു; നടന്റെ നീക്കത്തിന് പിന്നില്‍ എന്ത്? സംഗീതയുടെ വിവാഹ മോചനം ചര്‍ച്ച -
ചെറിയ പെരുന്നാളിന് സ്വര്‍ണം ഉയര്‍ന്നു! ഇന്ന് കൂടിയത് ഇത്ര; ഏറ്റവും കുറഞ്ഞ വിലയില്‍ നിന്ന് കയറി -
സബ്സ്ക്രിപ്ഷന് വീഡിയോകള്‍ ലീക്കാക്കി; യൂട്യൂബര്‍മാര്‍ക്കെതിരേ നിയമനടപടിയുമായി രേണു സുധി












Click it and Unblock the Notifications