കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഭാര്യയുടെ ആവശ്യം അമ്മയെ പുറത്താക്കലാണെന്ന് ആപ് നേതാവ് സോംനാഥ് ഭാരതി

  • By Anwar Sadath
Google Oneindia Malayalam News

ദില്ലി: തനിക്കെതിരെ ഭാര്യ പീഡനക്കേസ് നല്‍കിയത് അമ്മയെ വീട്ടില്‍ നിന്നും പുറത്താക്കാന്‍ കൂട്ടാക്കാത്തതിനാലാണെന്ന് ആം ആദ്മി നേതാവും എംഎല്‍എയുമായ സോംനാഥ് ഭാരതി. സോംനാഥ് ഭാരതിക്കെതിരെ ഭാര്യ ലിപിക മിത്ര കഴിഞ്ഞദിവസം വനിതാ കമ്മീഷന് പരാതി നല്‍കിയിരുന്നു. ഇതേക്കുറിച്ച് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

ഭാര്യയുടെ പരാതി തന്നെ ഞെട്ടിച്ചെന്നായിരുന്നു അദ്ദേഹത്തിന്റെ ആദ്യ പ്രതികരണം. ഇത്തരത്തില്‍ ഒരു പരാതി തനിക്കെതിരെ ഭാര്യ നല്‍കുമെന്ന് ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല. സംഭവിക്കാത്ത കാര്യങ്ങളെക്കുറിച്ചാണ് അവര്‍ പരാതിയില്‍ പറയുന്നത്. അമ്മയെ വീട്ടില്‍ നിന്നും പുറത്താക്കാന്‍ ഭാര്യ പലവട്ടം ആവശ്യപ്പെട്ടിട്ടും താന്‍ സമ്മതിക്കാത്തതാണ് ഇപ്പോഴുണ്ടായ പ്രകോപനത്തിന് കാരണമെന്നും അദ്ദേഹം പറഞ്ഞു.

somnath-bharti

ഒരു സജീവ രാഷ്ട്രീയ പ്രവര്‍ത്തകനെന്ന നിലയില്‍ കുടുംബ ജീവിതത്തില്‍ ശ്രദ്ധിക്കാന്‍ പറ്റുന്നില്ലെന്നത് ശരിയാണ്. രാഷ്ട്രീയം വിടാന്‍ ഭാര്യ ഏറെനാളായി പ്രേരിപ്പിക്കുന്നു. രാഷ്ട്രീയം വിടുകയും അമ്മയെ വീട്ടില്‍ നിന്നും ഒഴിവാക്കുകയും വേണം. അമ്മയെ പറഞ്ഞുവിട്ടില്ലെങ്കില്‍ താന്‍തന്നെ പുറത്താക്കുമെന്ന് ഭാര്യ ഭീഷണിപ്പെടുത്തിയിരുന്നതായും അദ്ദേഹം പറഞ്ഞു.

വിവാഹം കഴിഞ്ഞനാള്‍ മുതല്‍ സോംനാഥ് ഭാരതി തന്നെ പീഡിപ്പിച്ചെന്നാണ് ലിപിക പരാതി നല്‍കിയിട്ടുള്ളത്. പരാതിയില്‍ പോലീസ് അന്വേഷണം നടത്തുകയാണ്. വനിതാ കമ്മീഷന് മുന്നില്‍ ഹാജരാകാന്‍ സോംനാഥ് ഭാരതിക്ക് നോട്ടീസ് നല്‍കിയിട്ടുമുണ്ട്. അതിനിടെ, തനിക്കെതിരെ ഉയര്‍ന്ന ആരോപണത്തെക്കുറിച്ച് വിശദീകരിക്കാന്‍ സോംനാഥ് ഭാരതി മുഖമന്ത്രി കെജ്‌രിവാളുമായി കൂടിക്കാഴ്ച നടത്തി.

English summary
Somnath Bharti says My wife wants my mother out
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X