സോമനാഥ് ഭാരതി ഒളിവില്‍, വീട്ടിലും ഓഫീസിലും പോലീസ് റെയ്ഡ്!
ല്ലി: ദില്ലി മുന്‍ നിയമന്ത്രിയും ആം ആദ്മി എംഎല്‍എയുമായ സോമനാഥ് ഭാരതിയുടെ വീട്ടില്‍ പോലീസ് റെയ്ഡ് നടത്തി. സാമനാഥ് ഭാരതി സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളപ്പെട്ടതിനെ തുടര്‍ന്നാണ് റെയ്ഡ്. ഓഫീസിലും വീട്ടിലും റെയ്ഡ് നടത്തിയെങ്കിലും സോമനാഥ് ഭാരതിയെ കണ്ടെത്താന്‍ കഴിഞ്ഞില്ല എന്ന് ദില്ലി പോലീസ് അധികൃതര്‍ പറഞ്ഞു. അറസ്റ്റ് ഒഴിവാക്കാന്‍ വേണ്ടി സോമനാഥ് ഭാരതി ഇപ്പോള്‍ ഒളിവിലാണ്.
സോമനാഥ് ഭാരതി സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യാപേക്ഷ ചൊവ്വാഴ്ച ദില്ലി ഹൈക്കോടതി തള്ളിയിരുന്നു. ദില്ലി കോടതി നേരത്തെ സോമനാഥ് ഭാരതിയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയിരുന്നു. ഇതിനെ ചോദ്യം ചെയ്താണ് ഭാരതി ഹൈക്കോടതിയെ സമീപിച്ചത്. ഇതേത്തുടര്‍ന്നാണ് അറസ്റ്റ് ചെയ്യാനായി സോമനാഥ് ഭാരതിയുടെ മാളവ്യനഗറിലുള്ള വീടും ഓഫീസും പോലീസ് റെയ്ഡ് ചെയ്തത്.

ഭാര്യ ലിപിക മിശ്ര നല്കിയ ഗാര്‍ഹിക പീഡനക്കേസിലാണ് സോമനാഥ് ഭാരതിയെ പോലീസ് തിരയുന്നത്. പടിഞ്ഞാറന്‍ ദില്ലിയിലെ ദ്വാരക നഗര്‍ പോലീസ് സ്റ്റേഷനിലാണ് ഭാരതിക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. സോമനാഥില്‍ നിന്നും ഗാര്‍ഹികപീഡനവും മാനസികപീഡനവും നേരിടുകയാണെന്നാണ് ലിപിക മിശ്ര തന്റെ പരാതിയില്‍ പറയുന്നത്. പോലീസ് ഉദ്യോഗസ്ഥര്‍ വിളിപ്പിച്ചിട്ടും സോമനാഥ് ഭാരതി അന്വേഷണത്തോട് സഹകരിക്കുന്നില്ല എന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു.
-
മുസ്ലീം യുവാവുമായി പ്രണയം, നാട് വിട്ടോടി കേരളത്തിലെത്തി വൈറൽ താരം മോണാലിസ, ഇന്ന് വിവാഹം -
യുദ്ധം കൂടിയാലും സ്വര്‍ണവില കൂടില്ല.. കാരണം ദുബായ്! യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് ഇത്... -
വിജയ് സംഗീത വിവാഹ മോചനത്തിനിടെ ജയം രവിയുടെ വേറിട്ട പ്രതികരണം; സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച -
അവസാന ശ്രമമായി പിണറായിയുടെ വിളി, സുധാകരനെ അനുനയിപ്പിക്കാൻ സിപിഎം നേതാക്കൾ വീണ്ടും വീട്ടിലെത്തി -
സൗദി അറേബ്യ നിര്‍ത്തിയാലും പ്രശ്നമില്ല; എണ്ണ ഒഴുക്കാന്‍ പാശ്ചാത്യ രാജ്യങ്ങള്‍, സുപ്രധാന നീക്കം ഇങ്ങനെ -
മോദി ഭക്തയല്ല, നമ്മുടെ പ്രധാനമന്ത്രിയല്ലേ, സ്നേഹമാണ് എന്ന് പ്രിയങ്ക, വര്‍ക്കലയില്‍ മല്‍സരിക്കാന്‍ റോബിന് -
നരേന്ദ്ര മോദി ക്ഷണിച്ച പരിപാടിക്ക് ചെന്നപ്പോള്‍ ആധാര്‍ കാര്‍ഡ് ചോദിച്ചു; തര്‍ക്കം, അപമാനം എന്ന് മന്ത്രി രാജേഷ് -
മൊണാലിസയുടെ വിവാഹത്തിനെതിരെ ബിജെപി;'ക്ഷേത്രങ്ങൾ നിരീശ്വരവാദികൾക്ക് തോന്നിയവാസം കാട്ടാനുള്ളതല്ല' -
'മരുമകൻ അല്ലെടോ.. അത് കേരളത്തിന്റെ പൊതുമരാമത്ത് വകുപ്പ് മന്ത്രിയാണ്'; മറുപടിയുമായി തോമസ് ഐസക് -
വ്യാഴം മാറുമ്പോൾ എട്ടിന്റെ പണി; ഈ രാശിക്കാർക്ക് ധന നഷ്ടം, കുടുംബ ജീവിതത്തിൽ താളപ്പിഴ, മാർച്ച് 11 മുതൽ -
'അഡ്രസ് പോലും വ്യാജം; ചെയ്തത് ക്രിമിനല്‍ കുറ്റം' ശ്രീനാദേവി കുഞ്ഞമ്മക്കെതിരേ ആരോപണങ്ങളുമായി ഷഹനാസ് -
മുഖ്യമന്ത്രിയെ ക്ഷണിച്ചിട്ടുണ്ട്, മരുമകനേയും ക്ഷണിക്കണോ? വിവാദത്തിൽ പ്രതികരിച്ച് രാജീവ് ചന്ദ്രശേഖർ












Click it and Unblock the Notifications