കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഹിന്ദു അച്ഛന്റെ കമ്യൂണിസ്റ്റ് മകന്‍!!! ഭരണഘടനയ്ക്കും മേലല്ല പാര്‍ട്ടിയെന്ന് പറഞ്ഞവന്‍... സോമനാഥ്

  • By Desk
Google Oneindia Malayalam News

കൊല്‍ക്കത്ത: 2008 ജൂലായ് 23 സിപിഎമ്മിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും നിര്‍ണായകമായ ഒരു ദിനം ആയിരുന്നു. പാര്‍ട്ടി, അതിന്റെ ഏറ്റവും ശക്തമായ അവസ്ഥയില്‍, പാര്‍ട്ടിയുടെ ഏറ്റവും ശക്തരായ നേതാക്കളില്‍ ഒരാളെ പുറത്താക്കേണ്ടി വന്ന ദിനം. ഒരുപക്ഷേ, സിപിഎമ്മിന്റെ ചരിത്രം തന്നെ മാറ്റി മറിച്ച ഒരു കാലഘട്ടത്തിലെ നിര്‍ണായക ദിനം.

സോമനാഥ് ചാറ്റര്‍ജിയെ മുതിര്‍ന്ന നേതാവിനെ സിപിഎം പുറത്താക്കിയ ദിനം ആയിരുന്നു അത്. വെറും ഒരു നേതാവ് മാത്രമായിരുന്നില്ല സോമനാഥ്, സിപിഎമ്മിന്റെ ചരിത്രത്തിലെ തന്നെ ആദ്യത്തെ ലോക്‌സഭ സ്പീക്കര്‍ ആയിരുന്നു അദ്ദേഹം. അല്ലെങ്കില്‍ ഇന്ത്യന്‍ ചരിത്രത്തിലെ ആദ്യത്തെ സിപിഎം ലോക്‌സഭ സ്പീക്കര്‍.

2004 ലെ പൊതു തിരഞ്ഞെടുപ്പില്‍ സിപിഎം അത്രയേറെ ശക്തി തെളിയിച്ച കാലം. ബിജെപിയെ പ്രതിരോധിക്കാന്‍ കോണ്‍ഗ്രസ്സിനൊപ്പം ചേര്‍ന്ന് യുപിഎ രൂപീകരിച്ച് അതില്‍ നിര്‍ണായക ശക്തിയായി സിപിഎം. മന്ത്രിസഭയില്‍ അംഗമാകാതെ മാറി നിന്നു പാര്‍ട്ടി. പക്ഷേ, ലോക്‌സഭ സ്പീക്കര്‍ സ്ഥാനം പാര്‍ട്ടിയുടെ പാര്‍ലമെന്ററി നേതാവായിരുന്ന സോമനാഥ് ചാറ്റര്‍ജിക്ക് വിധിക്കപ്പെട്ടു. അത് തന്നെയും ഏറെ ചര്‍ച്ചകള്‍ക്കും തര്‍ക്കങ്ങള്‍ക്കും ഒടുവില്‍ ആയിരുന്നു സിപിഎം അംഗീകരിച്ചത്.

ചരിത്ര വിജയം

ചരിത്ര വിജയം

2004 ലെ ലോക്‌സഭയില്‍ സിപിഎം നേടിയത് ചരിത്ര വിജയം ആയിരുന്നു. ആകെ 44 സീറ്റുകള്‍ പാര്‍ട്ടി സ്വന്തമാക്കി. ലോക്‌സഭയില്‍ എന്‍ഡിഎയെ തറപറ്റിച്ച് കോണ്‍ഗ്രസ്സിന് സര്‍ക്കാര്‍ രൂപീകരിക്കാന്‍ സിപിഎം നേതൃത്വം നല്‍കുന്ന ഇടത് സഖ്യത്തിന്റെ പിന്തുണ അത്യാവശ്യം ആയിരുന്നു. 59 സീറ്റുകള്‍ ആയിരുന്നു ഇടത് സഖ്യത്തിന് ആകെ ഉണ്ടായികുന്നത്.

മന്ത്രിസ്ഥാനം വേണ്ട

മന്ത്രിസ്ഥാനം വേണ്ട

തങ്ങള്‍ക്ക് ഭൂരിപക്ഷം ഇല്ലാത്ത ഒരു സര്‍ക്കാരില്‍ ഒരു ഔദ്യോഗിക പദവികളും വേണ്ട എന്നതായിരുന്നു സിപിഎം നയം. എന്നാല്‍ കോണ്‍ഗ്രസ്സ് സമ്മര്‍ദ്ദത്തെ തുടര്‍ന്ന് ലോക്‌സഭ സ്പീക്കര്‍ സ്ഥാനം ഏറ്റെടുക്കാന്‍ പാര്‍ട്ടി തയ്യാറായി. ആരാകണം സ്പീക്കര്‍ സ്ഥാനാര്‍ത്ഥി എന്ന കാര്യത്തില്‍ രണ്ടാമതൊന്ന് ആലോചിക്കേണ്ട കാര്യവും പാര്‍ട്ടിയെ സംബന്ധിച്ച് ഇല്ലായിരുന്നു.

സോമനാഥ് ചാറ്റര്‍ജി

സോമനാഥ് ചാറ്റര്‍ജി

സോമനാഥ് ചാറ്റര്‍ജി ആയിരുന്നു ആ നേതാവ്. ബംഗാളിന്റെ അനിഷേധ്യ നേതാവായ ചാറ്റര്‍ജി. ലോക്‌സഭയിലെ ഗര്‍ജ്ജിക്കുന്ന സിംഹം. 15 വര്‍ഷത്തോളം ലോക്‌സഭയിലെ പാാര്‍ലമെന്ററി പാര്‍ട്ടി നേതാവും ആയിരുന്നു സോമനാഥ് അപ്പോള്‍. പിന്നീടുള്ളത് ചരിത്രം.

 ഹിന്ദുവായ അച്ഛന്‍

ഹിന്ദുവായ അച്ഛന്‍

സുപ്രീം കോടതിയിലെ മുതിര്‍ന്ന അഭിഭാഷകന്‍ ആയിരുന്നു സോമനാഥ് ചാറ്റര്‍ജിയുടെ പിതാവ് നിര്‍മല്‍ ചന്ദ്ര ചാറ്റര്‍ജി. പിന്നീട് അദ്ദേഹം കൊല്‍ക്കത്ത ഹൈക്കോടതിയിലെ ജഡ്ജിയും ആയി. അടിമുടി ഹിന്ദുവായിരുന്നു നിര്‍മല്‍ ചന്ദ്ര ചാറ്റര്‍ജിയുടെ ആദ്യകാല ജീവിതം.

ഹിന്ദുമഹാസഭ നേതാവ്

ഹിന്ദുമഹാസഭ നേതാവ്

ഓള്‍ ഇന്ത്യ ഹിന്ദു മഹാസഭയുടെ അധ്യക്ഷന്‍ ആയിരുന്നു സോമനാഥ് ചാറ്റര്‍ജിയുടെ പിതാവ് നിര്‍മല്‍ ചന്ദ്ര ചാറ്റര്‍ജി. 1947 ലെ ഹിന്ദുമഹാസഭ ഗ്വാളിയോര്‍ സമ്മേളനത്തില്‍ അധ്യക്ഷത വഹിച്ചതും അദ്ദേഹം തന്നെ. എന്നാല്‍ വിഭജനം ഉണ്ടാക്കിയ മുറിവുകള്‍ നിര്‍മല്‍ ചന്ദ്ര ചാറ്റര്‍ജിയേയും ഏറെ വേദനിപ്പിച്ചു. പിന്നീട് അദ്ദേഹം ഹിന്ദുത്വ പ്രത്യയശാസ്ത്രത്തോട് അകലം പാലിച്ചു എന്നതും ചരിത്രം.

അച്ഛന്‍ മരിച്ചപ്പോള്‍

അച്ഛന്‍ മരിച്ചപ്പോള്‍

ഹിന്ദു മഹാസഭയുടെ ടിക്കറ്റില്‍ മത്സരിച്ചാണ് നിര്‍മല്‍ ചന്ദ്ര ചാറ്റര്‍ജി രാജ്യത്തിന്റെ ആദ്യലോക്‌സഭയില്‍ അംഗമാകുന്നത്. എന്നാല്‍ പിന്നീട് മൂന്നാം ലോക്‌സഭയില്‍ സിപിഐയുടെ പിന്തുണയോടെ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായിട്ടായിരുന്നു മത്സരിച്ച് വിജയിച്ചത്. 1963 ലെ ഉപതിരഞ്ഞെടുപ്പില്‍ ബര്‍ദ്വാന്‍ മണ്ഡലത്തില്‍ നിന്നായിരുന്നു ഇത്. പിന്നീട് 1967 ലെ തിരഞ്ഞെടുപ്പിലും ഇതേ മണ്ഡലത്തില്‍ നിന്ന് തന്നെ മത്സരിച്ച് ജയിച്ചു. 1971 ല്‍ എംപിയായിരിക്കെ തന്നെ മരിക്കുകയും ചെയ്തു.

മക്കള്‍ രാഷ്ട്രീയം?

മക്കള്‍ രാഷ്ട്രീയം?

1968 ല്‍ തന്നെ സിപിഎം അംഗത്വം ലഭിച്ചിട്ടുണ്ട് സോമനാഥ് ചാറ്റര്‍ജിക്ക്. എന്നാല്‍ പിതാവിന്റെ മരണശേഷം ബര്‍ദ്വാന്‍ മണ്ഡലത്തില്‍ സോമനാഥ് തന്നെ ആണ് മത്സരിച്ചത്. അതും അച്ഛനെ പോലെ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായിട്ടായിരുന്നു അത്. അപ്പോഴും സിപിഐ പിളര്‍ന്ന് സിപിഎം രൂപീകരിക്കപ്പെട്ടിട്ടുണ്ടായിരുന്നു. തുടര്‍ന്ന് ഒരുതവണ മാത്രമാണ് സോമനാഥ് ചാറ്റര്‍ജിക്ക് പരാജയം ഏറ്റുവാങ്ങേണ്ടി വന്നത്. അത് ഇപ്പോഴത്തെ ബംഗാള്‍ മുഖ്യമന്ത്രിയായ മമത ബാനര്‍ജിയോട് മാത്രം ആയിരുന്നു. ആകെ 10 തവണ അദ്ദേഹം ലോക്‌സഭയില്‍ എത്തി.

സ്പീക്കര്‍ രാഷ്ട്രീയം

സ്പീക്കര്‍ രാഷ്ട്രീയം

ആണവ കരാറിന്റെ പേരില്‍ ഇടതുസഖ്യം യുപിഎ സര്‍ക്കാരിനുള്ള പിന്തുണ പിന്‍വലിക്കാന്‍ തീരുമാനിച്ചത് 2008 ല്‍ ആയിരുന്നു. അപ്പോഴും സ്പീക്കര്‍ കസേരയില്‍ സോമനാഥ് ചാറ്റര്‍ജി തന്നെ. പാര്‍ട്ടി തീരുമാന പ്രകാരം സോമനാഥ് ചാറ്റര്‍ജിയും സ്പീക്കര്‍ സ്ഥാനം ഉപേക്ഷിച്ച്, പാര്‍ട്ടിക്കൊപ്പം നില്‍ക്കണമായിരുന്നു. എന്നാല്‍ സോമനാഥ് അതിന് തയ്യാറായിരുന്നില്ല.

സ്പീക്കര്‍ക്ക് രാഷ്ട്രീയം വേണ്ട

സ്പീക്കര്‍ക്ക് രാഷ്ട്രീയം വേണ്ട

സ്പീക്കര്‍ ഒരു രാഷ്ട്രീയ പാര്‍ട്ടിയുടേയും ആളാവരുത് എന്ന നിലപാടുകാരന്‍ ആയിരുന്നു സോമനാഥ് ചാറ്റര്‍ജി. സര്‍ക്കാരിനിതെരി കൈാണ്ടുവന്ന അവിശ്വാസ പ്രമേയ വോട്ടെടുപ്പില്‍ സോമനാഥ് പങ്കെടുത്തില്ല. സര്‍ക്കാര്‍ പ്രമേയത്തെ തോല്‍പിക്കുകയും ചെയ്തു. ഇതോടെ സിപിഎം സോമനാഥിനെ പൂര്‍ണമായും തള്ളിക്കളഞ്ഞു.

പാര്‍ട്ടിയോ ഭരണഘടനയോ...

പാര്‍ട്ടിയോ ഭരണഘടനയോ...

ബിമന്‍ ബോസ് ആയിരുന്നു അന്ന് സിപിഎം പശ്ചിമ ബംഗാള്‍ സംസ്ഥാന സെക്രട്ടറി. സോമനാഥ് ചാറ്റര്‍ജി ഒരുപക്ഷേ, ഭരണഘടനപരമായിട്ടായിരിക്കാം പ്രവര്‍ത്തിച്ചിട്ടുണ്ടാവുക. എന്നാല്‍ ഒരു പാര്‍ട്ടി പ്രവര്‍ത്തകനെ സംബന്ധിച്ച് പാര്‍ട്ടി ഭരണഘടനയാണ് അന്തിമം എന്നായിരുന്നു ബിമന്‍ ബോസ് പറഞ്ഞത്. അതേ... സോമനാഥ് രാജ്യത്തിന്റെ ഭരണഘടനയെ തന്നെ ആയിരുന്നു മുകളില്‍ കണ്ടത്.

മുന്‍ ലോക്സഭാ സ്പീക്കര്‍ സോമനാഥ് ചാറ്റര്‍ജി (89) അന്തരിച്ചു! അന്ത്യം കൊല്‍ക്കത്തയില്‍ വെച്ച്മുന്‍ ലോക്സഭാ സ്പീക്കര്‍ സോമനാഥ് ചാറ്റര്‍ജി (89) അന്തരിച്ചു! അന്ത്യം കൊല്‍ക്കത്തയില്‍ വെച്ച്

യെച്ചൂരിക്കൊപ്പം അടിയുറച്ച് നിന്നു; കാരാട്ട് വിലങ്ങ് തടിയായ രാഷ്ട്രപതി മോഹം, മമതയോട് അടിപതറിയ 1984യെച്ചൂരിക്കൊപ്പം അടിയുറച്ച് നിന്നു; കാരാട്ട് വിലങ്ങ് തടിയായ രാഷ്ട്രപതി മോഹം, മമതയോട് അടിപതറിയ 1984

English summary
Somnath Chatterjee... The CPM leader who respected Indian Constitution than Party Constitution
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X