Get Updates
Get notified of breaking news, exclusive insights, and must-see stories!

പോലീസുകാരനെ തല്ലിയ കോണ്‍ഗ്രസ് നേതാവിന്റെ മകനെതിരെ കേസ്

ഫരീദാബാദ്: മാര്‍ക്കറ്റിന് നടുവില്‍വെച്ച് പടക്കം പൊട്ടിക്കാന്‍ ശ്രമിക്കുന്നത് തടഞ്ഞ പോലീസുകാരനെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവിന്റെ മകന്‍ തല്ലിയതായി പരാതി. ഹരിയാണയിലെ മുന്‍ കോണ്‍ഗ്രസ് പ്രസിഡന്റിന്റെ മകനെതിരെയാണ് പരാതി. പരാതിയെ തുടര്‍ന്ന് ഇയാള്‍ക്കെതിരെ പോലീസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തു.

ആള്‍ക്കാരുടെ ഇടയില്‍വെച്ച് പടക്കം പൊട്ടിക്കുന്നത് തടഞ്ഞത് പോലീസുകാരന്‍ ചോദ്യം ചെയ്തതാണ് പ്രശ്‌നങ്ങള്‍ക്കിടയാക്കിയത്. തുടര്‍ന്ന് പോലീസുകാനെ കോണ്‍ഗ്രസ് നേതാവിന്റെ മകനും സുഹൃത്തുക്കളും ചേര്‍ന്ന് മര്‍ദ്ദിക്കുകയായിരുന്നു. ഉടന്‍ പോലീസുകാരന്‍ കണ്‍ട്രോള്‍ റൂമില്‍ വിളിച്ച് പരാതി നല്‍കുകയും ചെയ്തു.

haryana-map

ഇതിന് പിന്നാലെ ആരോപണവിധേയരെ പോലീസ് സ്‌റ്റേഷനിലേക്ക് വിളിച്ചുവരുത്തി. സംഭവം വിവരിക്കുന്നതിനിടയില്‍ സ്‌റ്റേഷനില്‍വെച്ചും പോലീസുകാരനെ പ്രതികള്‍ ചേര്‍ന്ന് അടിച്ചു. ഇതോടെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യാന്‍ തീരുമാനിക്കുകയായിരുന്നു. പ്രതിയുടെ സുഹൃത്തുക്കളെ പോലീസ് അറസ്റ്റ് ചെയ്‌തെങ്കിലും നേതാവിന്റെ മകന്‍ വാഹനുമായി രക്ഷപ്പെട്ടു.

സംഭവം അതീവ ഗൗരവത്തോടെയാണ് കാണുന്നതെന്നും പ്രതിക്കുവേണ്ടി തെരച്ചില്‍ നടത്തുകയാണെന്നും പോലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു. പ്രതികളെ രക്ഷിക്കാന്‍ രാഷ്ട്രീയ ഇടപെടലുകള്‍ നടക്കുന്നുണ്ടെന്ന് ആരോപണം ഉയര്‍ന്നിട്ടുണ്ട്. പോലീസുകാരനെക്കൊണ്ട് നിര്‍ബന്ധിച്ച് പരാതി പിന്‍വലിപ്പിക്കാനാണ് ശ്രമം നടക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+