കാമുകിയോടൊത്ത് ജീവിയ്ക്കാൻ കോടീശ്വരനായ മകൻ ചെയ്തത്...അമ്മയേയും, ഭാര്യയേയും സുഹൃത്തിനേയും കൊന്നു !!
ഓഫീസിലെ അക്കൗണ്ടന്റുമായി ഉണ്ടായിരുന്ന വഴിവിട്ട ബന്ധം തുടരാനാണ് കൊല്ലപ്പെട്ട സ്ത്രീയുടെ മകന്‍ കൊലനടത്തിയത് എന്ന് അന്വേഷണത്തില്‍ തെളിഞ്ഞു.
ലുധിയാന: നാടിനെ നടുക്കിയ കൊലപാതകങ്ങളില്‍ പൊലീസ് അന്വേഷണം ചെന്നെത്തിയത് ബന്ധുവിലേക്ക്. ഓഫീസിലെ അക്കൗണ്ടന്റുമായി ഉണ്ടായിരുന്ന വഴിവിട്ട ബന്ധം തുടരാനാണ് കൊല്ലപ്പെട്ട സ്ത്രീയുടെ മകന്‍ കൊലനടത്തിയത് എന്ന് അന്വേഷണത്തില്‍ തെളിഞ്ഞു.

ലുധിയാനയിലെ പ്രശസ്തമായ വ്യവസായ കുടുംബത്തിലാണ് കൊല നടന്നത്. ഇന്‍ഡസ്ട്രിയലിസ്റ്റ് ആയ ജഗ്ജിത് സിംഗ് ലാമ്പയുടെ ഭാര്യ ദല്‍ജിത് കൗര്‍, മകന്റെ ഭാര്യ പരംജിത് കൗര്‍, കുടുംബ സുഹൃത്ത് ഖുശ്വിവിന്ദര്‍ എന്നിവരാണ് മരിച്ചത്.

ദല്‍ജിത്തിന്‌റെ മകന്‍ അമരിന്ദര്‍ സിംഗിന് ഓഫീസിലെ ജീവനക്കാരിയുമായി ഉണ്ടായ അവിഹിത ബന്ധമാണ് കൊലയ്ക്ക് കാരണം. അമ്മയേയും ഭാര്യയെയും കൊല്ലാന്‍ കാരണം.

വാടക കൊലയാളികളെയാണ് അമരിന്ദര്‍ ഭാര്യയെയും അമ്മയേയും കൊല്ലാനായി ഏല്‍പ്പിച്ചത്. ഈ സമയം വീട്ടിലെത്തിയ കുടുംബ സുഹൃത്തായ സ്ത്രീയും കൊല്ലപ്പെടുകയായിരുന്നു

ഭാര്യയുടേയും അമ്മയുടേയും മരണശേഷം അമരീന്ദറിന്റെ സ്വഭാവത്തില്‍ വന്ന മാറ്റത്തെ തുടര്‍ന്നാണ് പോലീസ് ഇയാളെ നിരീക്ഷിയ്ക്കാ തുടങ്ങി. അന്വേഷണത്തില്‍ നിന്ന് ഇയാള്‍ക്ക് മറ്റൊരു സ്ത്രീയുമായി ബന്ധമുണ്ടെന്ന് വ്യക്തമായി.

8 ലക്ഷം രൂപയ്ക്കാണ് അമരീന്ദര്‍ വാടക കൊലയാളികളെ ഏല്‍പ്പിച്ചത്. തെളിവുകള്‍ നശിപ്പിയ്ക്കാനായി വീട്ടിലെ സിസിടിവി ക്യാമറകളും നശിപ്പിച്ചിരുന്നു.

അമരീന്ദര്‍ പറഞ്ഞത് അനുസരിച്ച് സിസിടിവി ക്യാമറകള്‍ നന്നാക്കാന്‍ എത്തിയ ആളെന്ന നിലയിലാണ് കൊലപാതകി വീടിന് അകത്ത് കയറിയത്. ഹാളില്‍ ഇരിയ്ക്കുകയായിരുന്ന അമ്മയേയും, ഭാര്യയേയും സുഹൃത്തിനേയും കൊല്ലുകയായിരുന്നു.












Click it and Unblock the Notifications