സമാധാനത്തോടെ പബ്ജി കളിക്കാന്‍ മകന് അച്ഛന്റെ തല വെട്ടി; സംഭവം കര്‍ണാടകയില്‍
ബെംഗളൂരു: കര്‍ണാടകയിലെ ബെല്‍ഗാവി ജില്ലയില്‍ 25 വയസുകാരന് പിതാവിനെ കൊന്ന് തലയും കാലും മുറിച്ചുമാറ്റി. പബ്ജി സമാധാനത്തോടെ കളിക്കാനാണ് യുവാവ് സ്വന്തം പിതാവിനെ കൊന്നതെന്ന് പൊലീസ് പറയുന്നു. പബ്ജി കളിയെ ചൊല്ലി പിതാവും മകന് രഘുവീര്‍ കുംബറും തമ്മില്‍ എന്നും വഴക്കുണ്ടാകാറുണ്ടായിരുന്നു. ഇതാണ് കൊലപാതകത്തിലേക്ക് നയിച്ചത്. കൊല്ലപ്പെട്ട 65 കാരനായ ശങ്കരപ്പ കുംബര്‍ വിരമിച്ച പോലീസുകാരനായിരുന്നു. ഇദ്ദേഹം എല്ലാ സമയവും പബ്ജി കളിക്കരുതെന്ന് മകനോട് പറയാറുണ്ടായിരുന്നു.
ഇത് ഇരുവരും തമ്മില്‍ വഴക്കിനിടയാക്കി.
ഞായറാഴ്ച രാത്രിയും അച്ഛനും മകനും തമ്മില്‍ തര്‍ക്കം ഉണ്ടായി. പ്രകോപിതനായ രഘുവീര്‍ അര്‍ദ്ധരാത്രിയോടെ പിതാവിനെ കൊന്ന് തലയും കാലുകളും മുറിച്ചുമാറ്റി. അങ്ങനെ തന്റെ മൊബൈല്‍ ഫോണില്‍ പബ്ജി ഓണ്‍ലൈന്‍ ഗെയിം 'സമാധാനത്തില്‍' കളിക്കാമെന്നായിരുന്നു യുവാവിന്റെ ചിന്ത. പൊലീസ് പ്രതിയെ അറസ്റ്റ് ചെയ്യുകയും ചോദ്യം ചെയ്യുകയും ചെയ്തു.

ഓണ്‍ലൈന്‍ ഗെയിം ആസക്തിയുടെ ഭീഷണി രാജ്യമെമ്പാടും വളര്‍ന്നു വരികയാണ്. പബ്ജി കളിക്കുന്നത് തടഞ്ഞതിന് യുവാക്കള്‍ കൊലയാളികളായതും കൊല്ലപ്പെട്ടതുമായ നിരവധി കേസുകള്‍ ഇതിനോടകം തന്നെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. പബ്ജി കളിക്കുന്നതിനിടെ ഇരുപത്തിയൊന്നുകാരനായ യുവാവ് കുളത്തില്‍ വീണ് മരിച്ച നിര്‍ഭാഗ്യകരമായ സംഭവം ആഗസ്റ്റ് 27നാണ് റിപ്പോര്‍ട്ട് ചെയ്തത്.
മരിച്ച ആകാശ് ദീക്ഷിത് താന്‍ ഓണ്‍ലൈന്‍ ഗെയിം കളിച്ച ശേഷം വൈകീട്ട് വീട്ടില്‍ തിരിച്ചെത്താമെന്ന് അമ്മയോട് പറഞ്ഞിരുന്നു. എന്നാല്‍ രാത്രി ഏറെ വൈകിയും കുട്ടിയെ കണ്ടെത്താനാകാതെ അമ്മ പൊലീസിനെ സമീപിച്ചു. തുടര്‍ന്ന് നടത്തിയ തിരച്ചിലിലാണ് വീടിനടുത്തുള്ള കുളത്തില്‍ മൃതദേഹം കണ്ടെത്തി. പബ്ജി കളിച്ചതിന് അമ്മ ശകാരിച്ചതിനെ തുടര്‍ന്ന് നിയമ വിദ്യാര്‍ഥി സീലിംഗ് ഫാനില്‍ ജീവിതം അവസാനിപ്പിച്ച സംഭവം ആഗസ്റ്റിലാണ് റിപ്പോര്‍ട്ട് ചെയ്തത്.
-
സ്വർണ വിലയിൽ ഇന്ന് വൻ തകർച്ച; പവന് 2000ത്തിന് മേലെ വീണ്ടും കുറഞ്ഞു,22 കാരറ്റിന് 60,000 രൂപയെങ്കിലും ആകുമോ? -
വിലപിടിപ്പുള്ള ഗൃഹോപകരണങ്ങള്‍ വാങ്ങിക്കും, സ്ഥലം മാറ്റത്തിന് ഉത്തരവ് ലഭിക്കും, വിവാഹകാര്യത്തിൽ തീരുമാനം -
ശനിയും ചൊവ്വയും ഒരുമിക്കുന്നു; ഈ രാശിക്കാർക്ക് പണം ഒരു പ്രശ്നമാവില്ല, ദാമ്പത്യ ജീവിതം സുഖകരം..! -
ദൈവീകം ഈ ബന്ധം; ഓമിയെ താലോലിച്ച് പ്രധാനമന്ത്രി; ചിത്രങ്ങള്‍ പങ്കുവെച്ച് കൃഷണകുമാര്‍ -
സമ്മർ ഇൻ ബെത്ലഹേമിലെ 'ആ രഹസ്യം' പുറത്ത്..';ഡിലീറ്റഡ് വീഡിയോ പങ്കിട്ട് അണിയറക്കാർ..മോഹൻലാലും മഞ്ജു വാര്യരും' -
ഉടൻ ശസ്ത്രക്രിയക്ക് വിധേയമാകണമെന്നാണ് ഡോക്ടർ അറിയിച്ചത്;രോഗാവസ്ഥ പങ്കുവെച്ച് നടൻ കണ്ണൻ സാഗർ -
സ്വര്‍ണവില റെക്കോഡ് തിരുത്തിയെഴുതും.. വിചാരിച്ചതിലും വേഗത്തില്‍ തന്നെ..! അവലോകനം ഇങ്ങനെ -
1 ലക്ഷം രൂപക്ക് 2 പവൻ സ്വർണം കിട്ടുമോ? സ്വർണ പ്രേമികൾക്ക് ആഘോഷം..വില ഇനിയും കുത്തനെ താഴോട്ട് -
"യുദ്ധം പെട്ടെന്ന് അവസാനിക്കുമെന്ന് തോന്നുന്നില്ല, പെട്രോളും ഗ്യാസും ഡീസലും പഴയത് പോലെ കൊടുക്കില്ല" -
ബെംഗളൂരുവിലെ ഹെബ്ബാൾ മുതൽ സിൽക്ക് ബോർഡ് വരെ തുരങ്കപാത; 16.74 കി.മീ ദൈർഘ്യം, ചിലവ് 17,698 കോടി, വൈകുമോ? -
ബിജെപിയുടെ മൂന്നാംഘട്ട സ്ഥാനാർത്ഥി പട്ടിക പ്രഖ്യാപിച്ചു; കൃഷ്ണകുമാറിനെ ഒഴിവാക്കി, വിവേക് ഗോപൻ അരുവിക്കരയിൽ -
'ഞാൻ എഴുതിയ മോഹൻലാലിന്റെ പേരിലെ പുസ്തക പ്രകാശത്തിന് ക്ഷണിച്ചില്ല, പരിപാടി അലങ്കോലമായി'; ശാന്തിവിള ദിനേശ്












Click it and Unblock the Notifications