കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സമാധാനത്തോടെ പബ്ജി കളിക്കാന്‍ മകന്‍ അച്ഛന്റെ തല വെട്ടി; സംഭവം കര്‍ണാടകയില്‍

  • By Desk
Google Oneindia Malayalam News

ബെംഗളൂരു: കര്‍ണാടകയിലെ ബെല്‍ഗാവി ജില്ലയില്‍ 25 വയസുകാരന്‍ പിതാവിനെ കൊന്ന് തലയും കാലും മുറിച്ചുമാറ്റി. പബ്ജി സമാധാനത്തോടെ കളിക്കാനാണ് യുവാവ് സ്വന്തം പിതാവിനെ കൊന്നതെന്ന് പൊലീസ് പറയുന്നു. പബ്ജി കളിയെ ചൊല്ലി പിതാവും മകന്‍ രഘുവീര്‍ കുംബറും തമ്മില്‍ എന്നും വഴക്കുണ്ടാകാറുണ്ടായിരുന്നു. ഇതാണ് കൊലപാതകത്തിലേക്ക് നയിച്ചത്. കൊല്ലപ്പെട്ട 65 കാരനായ ശങ്കരപ്പ കുംബര്‍ വിരമിച്ച പോലീസുകാരനായിരുന്നു. ഇദ്ദേഹം എല്ലാ സമയവും പബ്ജി കളിക്കരുതെന്ന് മകനോട് പറയാറുണ്ടായിരുന്നു.
ഇത് ഇരുവരും തമ്മില്‍ വഴക്കിനിടയാക്കി.

'പോലീസിന്റെയും കലക്ടറുടെയും കോളറിൽ കയറി പിടിക്കൂ'; വലിയ രാഷ്ട്രീയക്കാരനാകാൻ മന്ത്രിയുടെ നിർദേശം!'പോലീസിന്റെയും കലക്ടറുടെയും കോളറിൽ കയറി പിടിക്കൂ'; വലിയ രാഷ്ട്രീയക്കാരനാകാൻ മന്ത്രിയുടെ നിർദേശം!

ഞായറാഴ്ച രാത്രിയും അച്ഛനും മകനും തമ്മില്‍ തര്‍ക്കം ഉണ്ടായി. പ്രകോപിതനായ രഘുവീര്‍ അര്‍ദ്ധരാത്രിയോടെ പിതാവിനെ കൊന്ന് തലയും കാലുകളും മുറിച്ചുമാറ്റി. അങ്ങനെ തന്റെ മൊബൈല്‍ ഫോണില്‍ പബ്ജി ഓണ്‍ലൈന്‍ ഗെയിം 'സമാധാനത്തില്‍' കളിക്കാമെന്നായിരുന്നു യുവാവിന്റെ ചിന്ത. പൊലീസ് പ്രതിയെ അറസ്റ്റ് ചെയ്യുകയും ചോദ്യം ചെയ്യുകയും ചെയ്തു.

pubg

ഓണ്‍ലൈന്‍ ഗെയിം ആസക്തിയുടെ ഭീഷണി രാജ്യമെമ്പാടും വളര്‍ന്നു വരികയാണ്. പബ്ജി കളിക്കുന്നത് തടഞ്ഞതിന് യുവാക്കള്‍ കൊലയാളികളായതും കൊല്ലപ്പെട്ടതുമായ നിരവധി കേസുകള്‍ ഇതിനോടകം തന്നെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. പബ്ജി കളിക്കുന്നതിനിടെ ഇരുപത്തിയൊന്നുകാരനായ യുവാവ് കുളത്തില്‍ വീണ് മരിച്ച നിര്‍ഭാഗ്യകരമായ സംഭവം ആഗസ്റ്റ് 27നാണ് റിപ്പോര്‍ട്ട് ചെയ്തത്.

മരിച്ച ആകാശ് ദീക്ഷിത് താന്‍ ഓണ്‍ലൈന്‍ ഗെയിം കളിച്ച ശേഷം വൈകീട്ട് വീട്ടില്‍ തിരിച്ചെത്താമെന്ന് അമ്മയോട് പറഞ്ഞിരുന്നു. എന്നാല്‍ രാത്രി ഏറെ വൈകിയും കുട്ടിയെ കണ്ടെത്താനാകാതെ അമ്മ പൊലീസിനെ സമീപിച്ചു. തുടര്‍ന്ന് നടത്തിയ തിരച്ചിലിലാണ് വീടിനടുത്തുള്ള കുളത്തില്‍ മൃതദേഹം കണ്ടെത്തി. പബ്ജി കളിച്ചതിന് അമ്മ ശകാരിച്ചതിനെ തുടര്‍ന്ന് നിയമ വിദ്യാര്‍ഥി സീലിംഗ് ഫാനില്‍ ജീവിതം അവസാനിപ്പിച്ച സംഭവം ആഗസ്റ്റിലാണ് റിപ്പോര്‍ട്ട് ചെയ്തത്.

English summary
Son chopped off father's head to play PUBG in Karnataka
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X