കാളീദേവിയെ പ്രീതിപ്പെടുത്താന്‍ യുവാവ് ചെയ്തത്..!! അതും സ്വന്തം അമ്മയെ..!!! ഇത് ഞെട്ടിക്കും..!!

കൊല്‍ക്കത്ത: പശ്ചിമ ബംഗാളിലെ പുരുളിയ ജില്ലയിലെ ബരാബസാറില്‍ നടന്നത് കേട്ടാല്‍ ആരുമൊന്ന് ഞെട്ടിപ്പോകും. കാളിദേവിയുടെ പ്രീതിക്ക് വേണ്ടി ഒരു മകന്‍ സ്വന്തം അമ്മയോട് ചെയ്ത് ഞെട്ടിപ്പിക്കുന്ന ക്രൂരതയാണ്. ദേവിയെ പ്രീതിപ്പെടുത്താന്‍ നാരായണ്‍ മഹാതോ എന്ന മുപ്പത്തിയഞ്ചുകാരന്‍ സ്വന്തം അമ്മയുടെ തലയറുത്ത് ബലി അര്‍പ്പിച്ചു. കാളി ക്ഷേത്രം വൃത്തിയാക്കുന്നതിനിടെയാണ് അമ്മയുടെ തല മകന്‍ അറുത്തിട്ടത്.

MURDER

കൊല്ലപ്പെട്ട സ്ത്രീയുടെ മൂന്നാമത്തെ മകനാണ് നാരായൺ മഹാതോ. ക്രൂര കൃത്യത്തിന് ശേഷം നാരായണ്‍ സഹോദരന്റെ പക്കല്‍ ചെന്ന് അമ്മ സ്വയം കാളീദേവിക്ക് ബലി അര്‍പ്പിച്ചതായി അറിയിച്ചു. മൂത്ത സഹോദരന്‍ ഉടന്‍ തന്നെ ക്ഷേത്രത്തിലേക്ക് ചെല്ലുകയും തലയറുത്ത നിലയില്‍ അമ്മയുടെ മൃതദേഹം കാണുകയും ചെയ്തു. ഉടന്‍ തന്നെ വിവരം പോലീസിനെ അറിയിക്കുകയായിരുന്നു.

MURDER

പോലീസ് എത്തി നാരായണിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തപ്പോഴാണ് സംഭവിച്ച കാര്യങ്ങള്‍ പുറത്ത് വന്നത്. താന്‍ ആണ് അമ്മയെ കൊലപ്പെടുത്തിയതെന്ന് നാരായണ്‍ പോലീസിനോട് കുറ്റസമ്മതം നടത്തി. സ്വപ്‌നത്തില്‍ കാളി ദേവി പ്രത്യക്ഷപ്പെട്ട് കുടുംബത്തിന്റെ നന്മയ്ക്ക് വേണ്ടി അമ്മയെ ബലി നല്‍കാന്‍ ആവശ്യപ്പെട്ടത് കൊണ്ടാണ് താനാ ക്രൂരകൃത്യം ചെയ്തത് എന്നായിരുന്നു നാരായണിന്റെ വിചിത്രവാദം. പ്രതിയെ 14 ദിവസത്തേക്ക് ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടിരിക്കുകയാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+