അമ്മയെ കൊലപ്പെടുത്തി രക്തത്തില്‍ സ്‌മൈലി വരച്ച പോലീസ് ഓഫീസറുടെ മകന്‍ പിടിയില്‍
മുംബൈ: അമ്മയെ കൊലപ്പെടുത്തിയശേഷം രക്തത്തില്‍ സ്‌മൈലി വരച്ച് രക്ഷപ്പെട്ട മകന്‍ അറസ്റ്റില്‍. മുംബൈ പോലീസ് ഓഫീസര്‍ ധ്യാനേശ്വര്‍ ഗനോറിന്റെ ഭാര്യ ദീപാലി ഗനോറെ (42) ആണ് കൊല്ലപ്പെട്ടത്. മുംബൈ സാന്താക്രൂസ് ഈസ്റ്റിലെ ഇവരുടെ വസതിയില്‍ അമ്മയെ കൊലപ്പെടുത്തിയ മകന്‍ സിദ്ധാന്ത് രക്ഷപ്പെടുകയായിരുന്നു.
രാജസ്ഥാനില്‍വെച്ചാണ് സിദ്ധാന്തിനെ പിടികൂടിയത്. വീട്ടില്‍വച്ചുണ്ടായ തര്‍ക്കത്തിനിടെ താന്‍ അമ്മയെ കൊലപ്പെടുത്തുകയായിരുന്നെന്ന് ഇയാള്‍ പോലീസിന് മൊഴി നല്‍കി. കത്തികൊണ്ടുള്ള കുത്തേറ്റാണ് ദീപാലി മരിക്കുന്നത്. പുലര്‍ച്ചെ ജോലി കഴിഞ്ഞ് വീട്ടിലെത്തിയ ധ്യാനേശ്വര്‍ ഗനോര്‍ ഭാര്യയെ കൊല്ലപ്പെട്ട നിലയില്‍ കാണുകയായിരുന്നു.

കൊലപ്പെടുത്തി രക്തത്തില്‍ സ്‌മൈലി വരച്ചശേഷം തന്നെ പിടിക്കൂ, തൂക്കിലേറ്റൂ എന്നീ വാക്കുകളും സിദ്ധാന്ത് എഴുതുകയുണ്ടായി. അമ്മയും മകനും നിരന്തരം കലഹിച്ചിരുന്നു. മകന്റെ ദുര്‍നടപ്പിനെ തുടര്‍ന്ന് പോക്കറ്റ് മണി നല്‍കാറുമില്ലായിരുന്നു. ഇതാണ് കൊലപാതകത്തിനിടയാക്കിയതെന്നാണ് സൂചന. എഞ്ചിനീയറിങ് കോളേജില്‍ നിന്നും തരംതാഴ്ത്തപ്പെട്ട സിദ്ധാന്ത് മറ്റൊരു കോളേജില്‍ പഠിച്ചുവരികയായിരുന്നു. ഷീന ബോറ കൊലക്കേസ് അന്വേഷിച്ച ഇദ്യോഗസ്ഥനാണ് ധ്യാനേശ്വര്‍ ഗാനോര്‍.












Click it and Unblock the Notifications