കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അമ്മ മസാജ് ചെയ്ത മകന്‍ മരിച്ചു; ഞെട്ടിത്തരിച്ച് കുടുംബം, മരണ കാരണം കേട്ടാല്‍ ഞെട്ടും!!!

  • By Akshay
Google Oneindia Malayalam News

ദില്ലി: അമ്മ കാലില്‍ എണ്ണയിട്ട് തിരുമ്മിയതിനെ തുടര്‍ന്ന് യുവാവ് മരിച്ചു. ഒടിഞ്ഞ കാലിലെ വേദന മാറാന്‍ അമ്മ എണ്ണയിട്ട് തിരുമുകയായിരുന്നു. ദില്ലി സ്വദേശിയായ ഇരുപത്തിമൂന്നുകാരനാണ് മസാജിനെ തുടര്‍ന്ന് മരിച്ചത്.

പരിക്കേറ്റ കാലിലെ ഞരമ്പില്‍ രൂപപ്പെട്ട രക്തക്കട്ട തിരുമ്മലിനെ തുടര്‍ന്ന് ഹൃദയ ധമനിയില്‍ എത്തിയതാണ് മരണത്തിന് കാരണമായത്. കാലില്‍ നിന്നും ഹൃദയ ധമനിയില്‍ എത്തിയ രക്തക്കട്ടയാണ് മരണകാരണമെന്ന് പോസ്റ്റുമോര്‍ട്ടത്തില്‍ സ്ഥിരീകരിച്ചു.

പള്‍മണി ധമനി

പള്‍മണി ധമനി

മസാജ് ചെയ്യുന്നതിനിടയില്‍ പ്ലാസ്റ്റര്‍ ഇട്ടതിനെ തുടര്‍ന്ന് രൂപപ്പെട്ട രക്തക്കട്ട കാലില്‍ നിന്ന് നീങ്ങി ഹൃദയത്തിലേക്ക് രക്തം എത്തിക്കുന്ന പള്‍മണറി ധമനിയില്‍ എത്തുകയായിരുന്നു.

 ജീവന്‍ രക്ഷിക്കാനായില്ല

ജീവന്‍ രക്ഷിക്കാനായില്ല

മസാജ് ചെയ്ത ഉടന്‍ തന്നെ യുവാവിന്റെ രക്തസമ്മര്‍ദ്ദം കുറയുകയും ശ്വാസതടസം അനുഭവപ്പെടുകയും ചെയ്തു. ഇതേത്തുടര്‍ന്ന് ഇയാളെ ദില്ലി എയിംസ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

 ഡോക്ടര്‍

ഡോക്ടര്‍

ഒടിവും മറ്റും മൂലം പ്ലാസ്റ്റര്‍ ഇട്ടാല്‍ ഞരമ്പുകളില്‍ രക്തക്കട്ട രൂപപ്പെടുന്നത് സാധാരണമാണെന്ന് യുവാവിനെ ചികിത്സിച്ച ദില്ലി എയിംസിലെ ഡോക്ടര്‍മാര്‍ പറയുന്നു.

 ഡോ. സുധീര്‍ ഗുപ്ത

ഡോ. സുധീര്‍ ഗുപ്ത

ലക്ഷത്തില്‍ 70 പേര്‍ക്ക് ഇത്തരത്തില്‍ രക്തം കട്ടപിടിക്കാറുണ്ട്. ഇത് തനിയെ അലിഞ്ഞുപോവുകയാണ് വേണ്ടതെന്നും എയിംസ് ഫോറന്‍സിക് വിഭാഗം തലവന്‍ ഡോ. സുധീര്‍ ഗുപ്ത പറഞ്ഞു.

സംഭവം ഒക്ടോബര്‍ 31ന്

സംഭവം ഒക്ടോബര്‍ 31ന്

മെഡിക്കോലീഗല്‍ ജേണലിന്റെ പുതിയ ലക്കത്തിലാണ് ഇതുസംബന്ധിച്ച വിവരങ്ങള്‍ പ്രസിദ്ധീകരിച്ചിരിക്കുന്നത്. കഴിഞ്ഞ ഒക്‌ടോബര്‍ 31നാണ് സംഭവം.

English summary
A 23-year-old Delhi man recovering from a fractured ankle died after his mother gave him an oil massage to relieve the pain. The man injured himself while playing badminton in September. His ankle was put in a cast to immobilise it while it healed, which led to a blood clot forming in his leg veins. Even after the plaster was removed, the man had pain and swelling in his leg.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X