ഹിന്ദു പെൺകുട്ടിക്കൊപ്പം മകൻ ഒളിച്ചോടി; യുപിയിൽ മുസ്ലീം ദമ്പതികളെ അടിച്ച് കൊലപ്പെടുത്തി
ലഖ്നൗ: ഹിന്ദു പെൺകുട്ടിക്കൊപ്പം മകൻ ഒളിച്ചോടിയതിന് പ്രായമായ മാതാപിതാക്കളെ അടിച്ച് കൊലപ്പെടുത്തി. യുപിയിലെ സീതാപൂരിലാണ് സംഭവം.രജേയ്പുര്‍ സ്വദേശികളായ അബ്ബാസ്(55), ഭാര്യ കമ്രുൽ നിഷ (53) എന്നിവരാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ മൂന്ന് പേരെ പോലീസ് അറസ്റ്റ് ചെയ്തു.
വെള്ളിയാഴ്ച രാത്രിയയാിരുന്നു ദമ്പതിമാർക്കെതിരെ ക്രൂരമായ ആക്രമണം ഉണ്ടായത്. ഇരുമ്പ് ദണ്ഡ് അടക്കമുള്ള മാരക ആയുധങ്ങൾ ഉപയോഗിച്ചായിരുന്നു മർദ്ദനം. സംഭവ സ്ഥലത്ത് തന്നെ ഇരുവരും മരിച്ചു. അതേസമയം മ്പതിമാര്‍ മരിച്ചെന്ന് മനസിലായതോടെ പ്രതികൾ ഓടി രക്ഷപ്പെടുകയായിരുന്നു.

കുറച്ച് വർഷങ്ങൾക്ക് മുമ്പാണ് അബ്ബാസിന്റെ മകൻ ഷൗക്കത്തിം അയൽ വീട്ടിലെ രാംപാലിന്റെ മകളായ റൂബിയും തമ്മിൽ ഒളിച്ചോടി പോയത്. സംഭവത്തിൽ അബ്ബാസിന്റെ മകനെ കേസെടുക്കുകയും ഇയാളെ ജയിലിടയ്ക്കുകയും ചെയ്തിരുന്നു. പെൺകുട്ടിക്ക് പ്രായപൂർത്തിയായില്ലെന്ന് കാണിച്ച് വീട്ടുകാർ നൽകിയ പരാതിയെ തുടർന്നായിരുന്നു ഉത്.
കഴിഞ്ഞ ദിവസം യുവാവ് ജയിലിൽ നിന്നും പുറത്തിറങ്ങി. തുടർന്ന് പെൺകുട്ടിയുമായി ഷൗക്കത്ത് വീണ്ടും ഒളിച്ചോടുകയും വിവാഹം കഴിക്കുകയും ചെയ്തു.
ഇതിന് പിന്നാലെ ഇയാളെ ആക്രമിക്കാൻ പ്രതികൾ പദ്ധതിയിടുകയായിരുന്നുവെന്ന് സീതാപൂർ പോലീസ് സൂപ്രണ്ട് ചക്രേഷ് മിശ്ര പറഞ്ഞു. അതേസമയം കൊലപാതകത്തിൽ മുഖ്യപ്രതികളായ മൂന്ന് പേരാണ് അറസ്റ്റിലായതെന്നും മറ്റ് രണ്ട് പേർക്കായി അന്വേഷണം ഊർജിതമാക്കിയതായും പോലീസ് അറിയിച്ചു.












Click it and Unblock the Notifications