രോഗിയായ അമ്മയെ അധ്യാപകനായ മകന്‍ ടെറസ്സില്‍ നിന്നും തള്ളി താഴെയിട്ട് കൊന്നു!

 • Posted By:
Subscribe to Oneindia Malayalam
cmsvideo
  രോഗിയായ അമ്മയെ മകൻ തള്ളിയിട്ട് കൊന്നു | അറസ്റ്റ് 6 മാസത്തിന് ശേഷം

  രാജ്‌കോട്ട്: രോഗിയായ അമ്മയെ കൊലപ്പെടുത്തിയ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. താമസിക്കുന്ന കെട്ടിടത്തിന്റെ മുകള്‍ നിലയില്‍ നിന്നും താഴേക്ക് തള്ളിയിട്ടാണ് ഇയാള്‍ അമ്മയെ കൊലപ്പെടുത്തിയത്. പോലീസ് പിടിയിലായ യുവാവ് ഒരു അധ്യാപകനാണ്. രാജ്‌കോട്ടിലെ ഫാര്‍മസി കോളജില്‍ അസിസ്റ്റന്റ് പ്രൊഫസറായ സന്ദീപ് നാഥ്വാനി എന്ന 36കരാനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.

  son

  ഏറെക്കാലമായി അസുഖബാധിതയായിരുന്നു കൊല്ലപ്പെട്ട ജയശ്രീ ബെന്‍. സെപ്തംബര്‍ 29നാണ് ഇവര്‍ ടെറസില്‍ നിന്നും വീണ് മരിച്ചത്. അപകടമരണമാണ് എന്നാണ് അയല്‍ക്കാര്‍ കരുതിയിരുന്നത്. എന്നാല്‍ സംശയത്തിന്റെ അടിസ്ഥാനത്തില്‍ പോലീസ് സി സി ടി വി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോഴാണ് ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്തായത്. അമ്മയെ മകന്‍ ടെറസിലേക്ക് കൂട്ടിക്കൊണ്ടുപോകുന്ന ദൃശ്യങ്ങള്‍ പോലീസിന് ലഭിച്ചു.

  പോലീസ് ചോദ്യം ചെയ്യലിനോട് സഹകരിക്കാന്‍ ആദ്യമൊന്നും സന്ദീപ് നാഥ്വാനി തയ്യാറായില്ല. എന്നാല്‍ പിന്നീട് ഇയാള്‍ കുറ്റസമ്മതം നടത്തി. അമ്മയുടെ അസുഖം കാരണമാണ് കൃത്യം നടത്തിയതെന്ന് ഇയാള്‍ പോലീസിനോട് സമ്മതിച്ചിട്ടുണ്ട്. ചോദ്യം ചെയ്യലിനിടെ അവശനായ നാഥ്വാനിയെ പോലീസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ആശുപത്രി വിട്ട ശേഷം ഇയാളെ ചോദ്യം ചെയ്യുന്നത് തുടരാനാണ് പോലീസിന്റെ തീരുമാനം.

  ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

  English summary
  Rajkot professor pushes ill mother off terrace, caught on CCTV camera.

  Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
  ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്