വാക്കുതർക്കത്തിനൊടുവിൽ മകൻ അമ്മയെ കോടാലി കൊണ്ട് വെട്ടിക്കൊന്നു; മൃതദേഹവുമായി ഒളിവിൽ
കൊൽക്കത്ത: അമ്മയുമായുള്ള വഴക്കിനൊടുവിൽ മകൻ അമ്മയെ ക്രൂരമായി കൊലപ്പെടുത്തി. പശ്ചിമ ബംഗാളിലെ മിഡ്നാപ്പൂർ ജില്ലയിലെ ഗോൾട്ടോറിലാണ് സംഭവമുണ്ടായത്. സംഭവവുമായി ബന്ധപ്പെട്ട് ഗൊരാചന്ത് മുർമ്മു എന്ന യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. ഗൊരാചന്തിന്റെ അമ്മ ഹിരാമോണി മുർമ്മു എന്ന 55കാരിയാണ് കൊല്ലപ്പെട്ടത്.
വാക്ക് തർക്കത്തിനൊടുവിൽ അമ്മയുടെ തലയിൽ കോടാലികൊണ്ട് നിരവധി തവണ ആഞ്ഞുവെട്ടിയാണ് കൊലപാതകം നടത്തിയത്. പുറത്ത് പോയി വന്ന ഗൊരാചന്ത് അമ്മയുമായി വഴക്കുണ്ടാക്കുകയായിരുന്നു. വീട്ടിൽ നിന്നും വലിയ ബഹളം കേട്ടിരുന്നുവെന്ന് അയൽവാസികൾ പറഞ്ഞു. തുടർന്ന് പ്രകോപിതനായ ഗൊരാചന്ത് സമീപത്തിരുന്ന കോടാലി ഉപയോഗിച്ച് അമ്മയെ ആഞ്ഞുവെട്ടി കൊലപ്പെടുത്തി.

ഹിരോമാണി രക്തത്തിൽ കുളിച്ച് കിടക്കുന്നത് കണ്ടിച്ചും കലിയടങ്ങാത്ത മകൻ നിരവധി തവണ മൃതദേഹത്തിൽ ആഞ്ഞുവെട്ടി. ഇതിന് ശേഷം വാതിൽ പൂട്ടി ഇയാൾ മൃതദേഹത്തോടൊപ്പം ഇരുന്നു. വീട്ടിൽ നിന്നും അലർച്ച കേട്ട് ഓടിയെത്തിയ അയൽവാസികൾ വാതിൽ തുറന്ന് അകത്ത് കയറിയപ്പോൾ രക്തത്തിൽ കുളിച്ച് കിടക്കുന്ന ഹിരാമോണിയേയാണ് കണ്ടത്. നാട്ടുകാർ ഗൊരാചന്തിനെ തടഞ്ഞുവെച്ച് പോലീസിൽ ഏൽപ്പിക്കുകയായിരുന്നു.












Click it and Unblock the Notifications