കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മകനേക്കാള്‍ സ്‌നേഹം ജബ്ബുവിനോട്; വളര്‍ത്തുനായയെ കൊന്ന മകനെ പിതാവ് അറസ്റ്റ് ചെയ്യിച്ചു

നായയുടെ മൃതദേഹവുമായി പൊലിസ് സ്റ്റേഷനിലെത്തിയാണ് ശിവ്മംഗല്‍ പരാതി നല്‍കിയത്.

  • By Vaisakhan
Google Oneindia Malayalam News

റായ്പൂര്‍: വളര്‍ത്തുമൃഗങ്ങള്‍ മനുഷ്യന് വളരെ പ്രിയപ്പെട്ടതാണെന്ന് വെറുതെ പറയുന്നതല്ല. അത് പരമസത്യമാണ്. അത്തരമൊരു വളര്‍ത്തുമൃഗത്തിന് എന്തെങ്കിലും സംഭവിച്ചാല്‍ ആരായും നമ്മള്‍ സഹിക്കില്ല. അങ്ങനെയൊരു സംഭവം ഛത്തീസ്ഗഡിലും നടന്നിരിക്കുകയാണ്. പൊന്നോമനയായ ജബ്ബു എന്ന് വിളിപ്പേരുള്ള നായയെ കൊന്ന മകനെ പൊലിസിനെ കൊണ്ട് അറസ്റ്റ് ചെയ്യിച്ചിരിക്കുകയാണ് ശിവ്മംഗല്‍ സായ് എന്ന പിതാവ്. ഛത്തീസ്ഗഡിലെ ഭത്ഗാവിലെ സൂരജ്പൂര്‍ ജില്ലയിലാണ് സംഭവം നടന്നത്.

1

62കാരനായ ശിവ്മംഗല്‍ ജോലിക്ക് പോയ സമയത്ത് മകന്‍ സന്താരി ജബ്ബുവിനെ മൂര്‍ച്ചയേറിയ ആയുധം കൊണ്ട് വെട്ടിക്കൊല്ലുകയായിരുന്നു. തിരിച്ചെത്തിയ ശിവ്മംഗള്‍ രക്തത്തില്‍ കുളിച്ചു കിടക്കുന്ന നായയുടെ മൃതദേഹം സൈക്കിളിലെടുത്ത് പൊലിസ് സ്റ്റേഷനിലേക്ക് പോവുകയും മകനെതിരേ പരാതി നല്‍കുകയുമായിരുന്നു. തുടര്‍ന്നാണ് സന്താരിയെ പൊലിസ് അറസ്റ്റ് ചെയ്തത്.
അതേസമയം അച്ഛന്‍ പുറത്തുപോയ സമയത്ത് നായയോട് താനെറിഞ്ഞ പന്ത് എടുത്ത് കൊണ്ടുവരാന്‍ പറയുകയും അത് അനുസരിക്കാത്തതിനെ തുടര്‍ന്ന് സന്താരി നായയെ കൊലപ്പെടുത്തുകയുമായിരുന്നുവെന്ന് സൂരജ്പൂര്‍ എഎസ്പി എസ് ആര്‍ ഭഗത് പറഞ്ഞു.

2

ഇയാള്‍ നായയെ കൊല്ലാന്‍ അവസരം കാത്തിരിക്കുകയായിരുന്നു. പിതാവിന്റെ നായയോടുള്ള അമിത സ്‌നേഹം സന്താരി ഇഷ്ടപ്പെട്ടിരുന്നില്ലെന്നും പൊലിസ് പറഞ്ഞു.എന്നാല്‍ ശിവ്മംഗലിന്റെ മറ്റൊരു മകനായ ശിവ്‌നാഥ് സംഭവത്തെ കുറിച്ച് മറ്റൊരു കാരണമാണ് പറയുന്നത്. ജബ്ബു മഹാശല്യക്കാരനായിരുന്നെന്നും തന്റെ അമ്മയെ പലതവണ ആക്രമിച്ചതായും ശിവ്‌നാഥ് പറഞ്ഞു. അമ്മയ്ക്ക് തങ്ങളില്ലാത്തപ്പോള്‍ കൂടുതല്‍ ആക്രമണം നേരിടേണ്ടിവരുമെന്ന ഭയത്താലാണ് നായയെ കൊന്നതെന്ന് ശിവ്‌നാഥ് വ്യക്തമാക്കി. ഇത് ഇയാള്‍ പൊലിസിനോടും പറഞ്ഞിട്ടുണ്ട്. ശിവ്‌നാഥിനെതിരേയും അദ്ദേഹത്തിന്റെ പിതാവ് പരാതി നല്‍കിയിട്ടുണ്ട്.

വളരെ സ്‌നേഹമുള്ള നായയായിരുന്നു ജബ്ബുവെന്നും വീട്ടിലുള്ളവരെയെല്ലാം വളരെ ഇഷ്ടപ്പെട്ടിരുന്നെന്നും ശിവ്മംഗല്‍ പറഞ്ഞു. പ്രിയപ്പെട്ട നായയുടെ മൃതദേഹം കണ്ണീരോടെയാണ് വീട്ടിന് പുറകില്‍ കുഴിച്ചുമൂടിയതെന്നും അദ്ദേഹം പറഞ്ഞു. കേസില്‍ ശിവ്മംഗലിന്റെ രണ്ടുമക്കള്‍ക്കും ജാമ്യം അനുവദിച്ചിട്ടുണ്ട്.
നേരത്തെ നായയുമായി ബന്ധപ്പെട്ട് ശിവ്മംഗലും മക്കളും വഴക്കിട്ടതായും എന്നാല്‍ ശിവ്മംഗല്‍ ജബ്ബു തുടര്‍ന്നും ഇവിടെ തന്നെ താമസിക്കുമെന്നും നിലപാടറിയിച്ചിരുന്നുവെന്ന് മൊഴി നല്‍കിയതായി പൊലിസ് പറഞ്ഞു. കേസില്‍ കൂടുതല്‍ അന്വേഷണം നടന്നുകൊണ്ടിരിക്കുകയാണെന്നും കൂടുതല്‍ വകുപ്പുകള്‍ ചുമത്തിയെന്നും പൊലിസ് പറഞ്ഞു.

English summary
അച്ഛന്‍ ജോലിക്ക് പോയ സമയത്ത് മകന്‍ നായയെ മൂര്‍ച്ചയേറിയ ആയുധം കൊണ്ട് കൊലപ്പെടുത്തുകയായിരുന്നു
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X