ബാധ കൂടിയെന്ന് സംശയം, മകന്‍ അമ്മയോട് ചെയ്തത്!! നടുക്കുന്ന സംഭവം!!കണ്ടത് നാട്ടുകാര്‍...
മകന്‍ അമ്മയുടെ തലയറുത്ത് പൂജ നടത്തുന്നതായി നാട്ടുകാരാണ് പോലിസിനെ അറിയിച്ചത്
ബംഗളൂരു: കര്‍ണാടകയില്‍ ബാധയെന്ന സംശയത്തെത്തുടര്‍ന്ന് മകന്‍ അമ്മയോട് ചെയ്തത് കൊടും ക്രൂരത. ഒടുവില്‍ നാട്ടുകാരുടെ ശ്രദ്ധയില്‍പ്പെട്ടതോടെയാണ് സംഭവം പുറംലോകമറിഞ്ഞത്.

കര്‍ണാടകയിലെ ചിത്രദുര്‍ഗ ജില്ലയിലാണ് ഞെട്ടിക്കുന്ന സംഭവം അരങ്ങേറിയത്. അമ്മയുടെ തലയറുത്തു മകന്‍ പൂജ നടത്തുകയായിരുന്നു. അവതാര പുരുഷന്റെ ബാധ ശരീരത്തില്‍ കയറിയെന്ന് അവകാശപ്പെട്ടാണ് മകന്റെ ക്രൂരകൃത്യം.

70കാരിയായ കമ്മിയാല താലൂക്കിലെ കൊട്ടരഹള്ളിയില്‍ താമസിക്കുന്ന സാവിത്രിയാണ് (70) മകന്റെ കൈകളാല്‍ ദാരുണമായി കൊല്ലപ്പെട്ടത്. മകന്‍ തിമ്മരാജിനെ പോലിസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

തിമ്മരാജിന് മാനസിക അസ്വാസ്ഥ്യമുണ്ടെന്നാണ് റിപോര്‍ട്ട്. ഇതേ തുടര്‍ന്നു ഭാര്യ ഇയാളെ ഉപേക്ഷിച്ചുപോയിരുന്നു. ഇതോടെ അമ്മയോടൊപ്പമാണ് തിമ്മരാജ് താമസിച്ചിരുന്നത്.

ബുധനാഴ്ച രാവിലെയാണ് വീട്ടിനകത്തു വച്ച് തിമ്മരാജ് അമ്മയെ കഴുത്തിന് വെട്ടി കൊലപ്പെടുത്തി തലയറുത്ത് മാറ്റിയത്. തുടര്‍ന്ന് തല മാലയിട്ട് പൂജിക്കുകയായിരുന്നുവെന്നും പോലിസ് പറയുന്നു.

നാട്ടുകാരാണ് തിമ്മരാജിന്റെ ക്രൂരത കണ്ടെത്തിയത്. അമ്മയുടെ തലയറുത്ത് ഇയാള്‍ വീട്ടില്‍ പൂജ നടത്തുന്നതായി കണ്ടെത്തിയ നാട്ടുകാര്‍ പോലിസിനെ വിവരമറിയിക്കുകയായിരുന്നു.












Click it and Unblock the Notifications